ക്ഷേത്രങ്ങളിൽ പ്രതിഷ്ടിക്കാനുള്ള ദേവവിഗ്രഹം വാർക്കുന്നതിനുള്ള ഒരു അനുപാതം കടുശർക്കരയോഗം. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം, അനന്തപുര തടാകക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ശ്രീപത്മനാഭ പ്രതിഷ്ഠകൾ കടുശർക്കരയോഗം കൊണ്ടാണ് നിർമിച്ചിട്ടുള്ളത്.പള്ളിപ്പുറം മേജർ ശ്രീ തോന്നൽ ദേവി ക്ഷേത്രത്തിലെ മഹിഷാസുരമർദ്ദിനി ദേവി പ്രതിഷ്ഠയും ഇത്തരത്തിൽ നിര്മിക്കപ്പെട്ടിട്ടുള്ളവയാണ്.

നിർമ്മാണ രീതി

തിരുത്തുക

ശരീരത്തിന്റെ ഉള്ളിലുള്ള അസ്ഥികൾ, സിരകൾ എന്നിവ സ്വർണ-വെള്ളി കമ്പികൾ കൊണ്ട് കെട്ടി ഹൃദയം മുതലായ അവയവങ്ങളുടെ സ്ഥാനത്ത് സാളഗ്രാമശിലകൾ വച്ച് കടുശർക്കരയോഗം പൂശി ശരീരതുല്യമാക്കുന്നു. കാവിമണ്ണ്, ത്രിഫല, കോഴിപ്പരൽ, ചെഞ്ചല്യം എന്നിവ 1:3:10:14 എന്ന അനുപാതത്തിൽ എടുത്ത് പ്രത്യേകം പൊടിച്ച് ശീലപ്പൊടിയാക്കി എണ്ണ ചേർത്ത് കൂട്ടുാക്കുന്നു. ഒരു പലം പൊടിക്ക് ഉഴക്കെണ്ണ എന്ന കണക്കിന് നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ചു മൂപ്പിക്കും. മൂത്തുകഴിയുമ്പോൾ കലർത്തിയ പൊടിയിൽ പകുതി അല്പാല്പമായിചേർത്ത് ഇളക്കും. പൊടി പകുതിയാകുമ്പോൾ അത്രയും എണ്ണ വീുമൊഴിച്ച് ബാക്കി പൊടിയുമിട്ട് ഇളക്കി ചേർക്കും. തേൻപാകമെത്തുമ്പോൾ തീ കുറച്ച് ചീനച്ചട്ടി അടുപ്പിൽനിന്നെടുക്കാതെ കൂട്ട് അല്പാല്പമായി പലകയിട്ട് എണ്ണമയമുള്ള കൈകൊടെുത്ത് ബിംബം തയ്യാറാക്കും.[1] കടുശർക്കരയോഗം കൊുനിർമിച്ച വിഗ്രഹം വളരെ വിശേഷമാണ്. ഇതിൽ അഭിഷേകം നടത്താറില്ല. പൈങ്കണ്ണൂർ, ആംബന്നൂർ എന്നീ ക്ഷേത്രങ്ങളിലുായിരുന്ന ഇത്തരം വിഗ്രഹങ്ങൾ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടു[അവലംബം ആവശ്യമാണ്].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-10. Retrieved 2012-01-24.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടുശർക്കരയോഗം&oldid=3627435" എന്ന താളിൽനിന്ന് ശേഖരിച്ചത്