ചിറക്കൽ കടലായി ശ്രീകൃഷ്ണക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ശ്രീകൃഷ്ണക്ഷേത്രമാണ് കടലായി ശ്രീകൃഷ്ണക്ഷേത്രം[1]. അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളില്ല. എന്നാൽ, അടുത്ത് ശിവേശ്വരം എന്ന പേരിൽ ഒരു ശിവക്ഷേത്രമുണ്ട്. ഇത് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം
തിരുത്തുകകോലസ്വരൂപമെന്ന രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കണ്ണൂരിലെ കടലായി വളഭൻ എന്ന രാജാവ് കടലായിക്കോട്ട പണിയിപ്പിച്ചു. ഇതിന്റെ പേര് ശിവേശ്വരം കോട്ട എന്നാണു്. ഈ കോട്ടയ്ക്കകത്തെ ക്ഷേത്രത്തിൽ ആരാധിച്ച ദേവനാണു് ഇന്നത്തെ ചിറക്കൽ കടലായി ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ. കടലായിക്കോട്ട പണിത ശേഷം അകത്ത് ക്ഷേത്രം വേണമെന്ന ആഗ്രഹത്തിലായിരുന്നു വളഭൻ രാജാവ്. ഒരിക്കൽ തമ്പുരാൻ കടൽത്തീരത്ത്സ ന്ധ്യാവന്ദനം നടത്തുമ്പോൾ തിരമാലകൾ കരയ്ക്കടുപ്പിച്ച ഒരു മരത്തൂൺ കാണാനിടയായി. ഒരു ശ്രീകൃഷ്ണവിഗ്രഹം തൂണിൽ കെട്ടിയിരുന്നു. താൻ നിർമ്മിക്കുന്ന ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആദ്യം ഉദ്ധവരും,പിന്നീട് രുക്മണിയും സത്യഭാമയും പൂജിച്ച വിഗ്രഹമായിരുന്നു അത്. പക്ഷേ, വിഗ്രഹം അപ്പോൾത്തന്നെ കടലിൽ നഷ്ടപ്പെട്ടുപോയി. കാലക്രമേണ അത് ചിറക്കൽ രാജാവിന്റെ കൈവശമെത്തി. വളർപട്ടണം കോട്ട നിർമ്മിച്ചതും വളഭനാണു്. ശിവേശ്വരം കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം[2].
വളഭന് കടലിൽ നിന്നും ലഭിച്ച വലതുകൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക് കടലായി (ഇപ്പോൾ ആദികടലായി) എന്ന സ്ഥലത്ത് ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചു[3]. കാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി[2]. ടിപ്പുവിന്റെ പടയോട്ടത്തിൽ ഭയന്ന ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനും വാരിയരും വിഗ്രഹം ഇളക്കിയെടുത്ത് വാരിയത്തെ കിണറിൽ സൂക്ഷിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.
കടലാക്രമണം കാരണം (ആദി) കടലായിക്കു സമീപമുള്ള കോട്ടയും പരിസരങ്ങളും തകർന്നതിനെ തുടർന്ന് ഇവിടെ നിന്നും മുന്നൂറിൽപരം വർഷങ്ങൾക്ക് മുമ്പ് ചിറക്കലിലേക്ക് ആസ്ഥാനം മാറ്റിയ കോലത്തിരി വംശത്തിലെ രവിവർമ്മത്തമ്പുരാനാണ് 1828-ൽ ചിറക്കലിൽ ക്ഷേത്രം ഭാഗികമായി നിർമ്മിച്ച് (ആദി)കടലായി ക്ഷേത്രത്തിലെ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചത്. 1888 മുതൽ 1911 വരെ ചിറക്കൽ കോവിലകത്തെ വലിയ തമ്പുരാനായിരുന്ന കേരളവർമ്മയാണ് ഇന്നു കാണുന്ന രീതിയിൽ ക്ഷേത്രം നിർമ്മിച്ചത്. എല്ലാ വർഷവും മലയാള മാസം മകരം 18-നാണ് ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങൾ തുടങ്ങുന്നത്. വർഷത്തിൽ നൂറുകണക്കിന് വിവാഹങ്ങൾ ഈ ക്ഷേത്ര സന്നിധിയിൽ വച്ച് നടത്തപ്പെടുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ http://chirakkal.entegramam.gov.in/content/ആരാധന കേന്ദ്രങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "ചിറക്കൽ" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം