ഗംഗ്നം സ്റ്റൈൽ

(കഗ്നം സ്റ്റൈൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ കൊറിയൻ പോപ്പ് താരമായ സൈയുടെ ഒരു സിംഗിൾ ആൽബമാണ് ഗങ്നം സ്റ്റൈൽ. 2012 ജൂലൈ 15നു പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആറാമത്തെ ആൽബമായ സൈ 6 (സിക്സ് റൂൾസ്), പാർട്ട് 1 ലാണ് ഈ ഗാനം ഉൾപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ നേട്ടപ്പട്ടികയായ ഗഓൺ ചാർട്ടിൽ ഈ ഗാനം ഒന്നാം സ്ഥാനത്താണ്. ഇന്റർനെറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വീഡിയോ 100 കോടിയിലധികം തവണ കാണുന്നത്. യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന റെക്കോർഡും (മുൻപ് ജസ്റ്റിൻ ബീബറുടെ ബേബി എന്ന ഗാനത്തിനായിരുന്നു ഈ പദവി) ഏറ്റവും കൂടുതൽ ലൈക്‌ കിട്ടിയ റെക്കോർഡും ഗങ്നം സ്‌റ്റൈലിനാണ്.[5]

"ഗങ്നം സ്റ്റൈൽ"
ഗാനം പാടിയത് സൈ
from the album PSY 6 (Six Rules), Part 1
പുറത്തിറങ്ങിയത്ജൂലൈ 15, 2012 (2012-07-15)
Formatസിംഗിൾ സി.ഡി., ഡിജിറ്റൽ ഡൗൺലോഡ്
Genreകെ-പോപ്[1][2], hip house[3], dance-pop, electro house
ധൈർഘ്യം3:39
ലേബൽവൈ.ജി., യൂണിവേഴ്സൽ റിപബ്ലിക്, സ്കൂൾ ബോയ്
ഗാനരചയിതാവ്‌(ക്കൾ)സൈ,
സംവിധായകൻ(ന്മാർ)പാർക്ക് ജൈസംഗ്, Yoo Gun-Hyung[4]

ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽ സമ്പന്നർ പാർക്കുന്ന ഗാങ്ണം പ്രദേശത്തെ ഉപഭോഗസംസ്‌കാരത്തെ കളിയാക്കുന്നതാണ് ഗാങ്ണം സ്‌റ്റൈൽ. സമ്പന്നർ ബീച്ചിലും പാർക്കിലുമൊക്കെ ധരിക്കുന്ന തരത്തിലുള്ള പൊങ്ങച്ചവേഷങ്ങളും സൺഗ്ലാസുമൊക്കെ അണിഞ്ഞാണ് വീഡിയോയിൽ സൈ പ്രത്യക്ഷപ്പെടുന്നത്. എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്.

  1. Fisher, Max. "Visual music: How 'Gangnam Style' exploited K-pop's secret strength and overcame its biggest weakness". The Washington Post. Retrieved 11 November 2012.
  2. Cochrane, Greg. "Gangnam Style the UK's first K-pop number one". BBC. Retrieved 11 November 2012.
  3. "Pandora radio". Pandora Media, Inc. Archived from the original on 2012-11-17. Retrieved 12 November 2012.
  4. Gangnam Style (Album notes). Psy. Universal Republic. 2012. http://www.discogs.com/viewimages?release=3945023. 
  5. "ഗന്നം സ്റ്റൈൽ 100 കോടി കടന്നു". Archived from the original on 2012-12-23. Retrieved 2012-12-23.
"https://ml.wikipedia.org/w/index.php?title=ഗംഗ്നം_സ്റ്റൈൽ&oldid=3630385" എന്ന താളിൽനിന്ന് ശേഖരിച്ചത്