ഔഗ്രാബീസ് ഫാൾസ് ദേശീയോദ്യാനം

ഔഗ്രാബീസ് ഫാൾസ് ദേശീയോദ്യാനം, ഔഗ്രാബീസ് വെള്ളച്ചാട്ടത്തിനു ചുറ്റുപാടുമായി, വടക്കൻ കേപ് മേഖലയിലെ ഉപിംഗ്‍ടൺ നഗരത്തിന് [1]  120 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ ഒരു ദേശീയോദ്യാനമാണ്. 1966 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.[2]

Augrabies Falls National Park
Map showing the location of Augrabies Falls National Park
Map showing the location of Augrabies Falls National Park
Location of the park
LocationNorthern Cape, South Africa
Nearest cityUpington
Coordinates28°35′28″S 20°20′18″E / 28.59111°S 20.33833°E / -28.59111; 20.33833
Area820 കി.m2 (320 ച മൈ)
Established1966
Governing bodySouth African National Parks
www.sanparks.org/parks/augrabies/

ഈ ദേശീയോദ്യാനം ഓറഞ്ച് നദിയ്ക്കു സമാന്തരമായി 820 ചതുരശ്രകിലോമീറ്റർ[3] പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. ഈ പ്രദേശം വളരെ വരണ്ടതാണ്. 60 മീറ്റർ ഉയരമുള്ള[4]  ഔഗ്രാബീസ് വെള്ളച്ചാട്ടം നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ അതിശയകരമായി കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു. വെള്ളച്ചാട്ടത്തിനു താഴെയുള്ള മലയിടുക്ക് ഏകദേശം 240 മീറ്റർ ആഴമുള്ളതും 18 കിലോമീറ്ററോളം നീളത്തിലുമുള്ളതാണ്.

  1. Tony Pinchuck; Barbara McCrea; Donald Reid (2002). South Africa. Rough Guides. p. 323. ISBN 978-1-85828-853-6.
  2. Heather Du Plessis (1 January 2000). Tourism Destinations Southern Africa. Juta and Company Ltd. ISBN 978-0-7021-5272-6.
  3. "Augrabies Falls National Park (South African media online)". http://sanparks.africamediaonline.com/. Archived from the original on 2016-03-04. Retrieved 30 July 2015. {{cite web}}: External link in |website= (help)
  4. "Augrabies Falls National Park". SA Places. Retrieved 30 July 2015.