ഓൾഗ സ്‌പെറൻസ്കായ

റഷ്യൻ ശാസ്ത്രജ്ഞയും പരിസ്ഥിതി പ്രവർത്തകയും

റഷ്യൻ ശാസ്ത്രജ്ഞയും പരിസ്ഥിതി പ്രവർത്തകയുമാണ് ഓൾഗ സ്‌പെറൻസ്കായ (റഷ്യൻ: Ольга).[1][2][3][4][5][6]1997 മുതൽ ഓൾഗ മോസ്കോയിലെ ഇക്കോ അക്കോർഡ് സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് സസ്റ്റെയിനബിൾ ഡവലപ്മെന്റിന്റെ കെമിക്കൽ സേഫ്റ്റി പ്രോഗ്രാമിന്റെ ഡയറക്ടറാണ്. മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോഫിസിക്സിൽ ബിരുദാനന്തര ബിരുദവും റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ നിന്ന് പരിസ്ഥിതി ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.[4][7]2010 മുതൽ 2018 വരെ ഇന്റർനാഷണൽ പി‌ഒ‌പി എലിമിനേഷൻ നെറ്റ്‌വർക്കിന്റെ സഹഅദ്ധ്യക്ഷ ആയിരുന്നു.[8][9] ജൈവ മലിനീകരണത്തിനെതിരെ നിരവധി പ്രചാരണങ്ങൾക്ക് സ്‌പെറൻസ്‌കായ നേതൃത്വം നൽകുകയും അപകടകരമായ രാസവസ്തുക്കൾ സംസ്‌കരിക്കുന്നതിനും ഗതാഗതം നിരോധിക്കുന്നതിനും പോരാടുകയും വിവിധ രാജ്യങ്ങളിലെ നയപരമായ മാറ്റങ്ങൾക്ക് സർക്കാർ തീരുമാനമെടുക്കുന്നവർക്ക് വിവരങ്ങൾ നൽകുകയും ചെയ്തു.

Dr.

ഓൾഗ സ്‌പെറൻസ്കായ

PhD
Ольга Сперанская
ദേശീയതറഷ്യൻ
പൗരത്വംറഷ്യൻ
കലാലയംRussian Academy of Sciences Institute of Water Problems
മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
പുരസ്കാരങ്ങൾഗോൾഡ്മാൻ എൻവിയോൺമെന്റൽ പ്രൈസ് (2009)
ചാമ്പ്യൻ ഓഫ് ദി എർത്ത് (2011)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപരിസ്ഥിതി ഭൗതികശാസ്ത്രം
ജിയോഫിസിക്സ്
വെബ്സൈറ്റ്twitter.com/OlgaSperansk

1990 കളിൽ സോവിയറ്റ് യൂണിയൻ തകർന്നതിനെത്തുടർന്ന് വിഷമയമായ പാരിസ്ഥിതിക പ്രശ്നങ്ങളുടെ രൂപരേഖയടങ്ങുന്ന അവരുടെ ലേഖനം ഫിനാൻഷ്യൽ ടൈംസ് അച്ചടിച്ചതോടെയാണ് സ്‌പെറൻസ്കായയുടെ പരിസ്ഥിതി പ്രവർത്തനം ആരംഭിച്ചത്. [10]1991 ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടപ്പോൾ, പടിഞ്ഞാറൻ രാജ്യങ്ങളിൽ നിരോധിച്ചിരുന്ന ആയിരക്കണക്കിന് ടൺ കാലഹരണപ്പെട്ട രാസവസ്തുക്കളും ഡിഡിടി പോലുള്ള കീടനാശിനികളും കിഴക്കൻ യൂറോപ്പ്, കോക്കസസ്, മധ്യേഷ്യ എന്നിവിടങ്ങളിൽ ചിതറിക്കിടക്കുകയായിരുന്നു.[11]അനുചിതമായ സംഭരണവും തുടർന്നുള്ള ഉപേക്ഷിക്കലും ഭൂഗർഭജലത്തിലേക്ക് ഒഴുകിപ്പോകാനും മനുഷ്യരും മൃഗങ്ങളും കഴിക്കാൻ ഇടയാക്കുകയും ജനന വൈകല്യങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവുകയും ചെയ്തു.[1]ദരിദ്ര കാർഷിക സമൂഹങ്ങളിൽ അവരുടെ വിളകളിലും പൂന്തോട്ടങ്ങളിലും ഉപയോഗിക്കുന്നതിനുള്ള രാസവസ്തുക്കൾ ശേഖരിക്കുന്ന കൃഷിക്കാരുടെ സംഭരണശാലകൾ അവശേഷിക്കുന്നു എന്നതാണ് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നത്. ഏഷ്യയിലെ ചില ഭാഗങ്ങളിൽ പഴങ്ങൾ കൂടുതൽ കാലം പുതുമയുള്ളതാക്കാനും സ്ത്രീകളും കുട്ടികളും ഓപ്പൺ മാർക്കറ്റുകളിൽ വിൽക്കുകയും ഭക്ഷ്യ ഉൽപന്നങ്ങൾക്കൊപ്പം സൂക്ഷിക്കുകയും ചെയ്യുന്നു.[12]

സ്ഥിരമായ ജൈവ മലിനീകരണത്തെക്കുറിച്ചുള്ള സ്റ്റോക്ക്ഹോം കൺവെൻഷന് കുറഞ്ഞത് 128 രാജ്യങ്ങളെങ്കിലും മുൻ സോവിയറ്റ് രാജ്യങ്ങളിൽ ഭൂരിഭാഗവും അംഗീകാരം നൽകുന്നതിൽ അവരുടെ പ്രവർത്തനങ്ങൾ സ്വാധീനിച്ചു; അക്കാലത്ത് അന്നത്തെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പിട്ടെങ്കിലും റഷ്യൻ ഫെഡറേഷൻ ഇത് അംഗീകരിച്ചില്ല. [10][12] എൻ‌ജി‌ഒകളുടെ പ്രായോഗിക സമ്മർദ്ദത്തിലൂടെ അവർ മേഖലയിലെ പന്ത്രണ്ട് രാജ്യങ്ങളിൽ ഒമ്പത് രാജ്യങ്ങളെ കൺവെൻഷന്റെ ആഗോള മീറ്റിംഗുകളിൽ പങ്കെടുപ്പിച്ചു.[4]

അംഗീകാരം

തിരുത്തുക

അവരുടെ പാരിസ്ഥിതിക പ്രവർത്തനത്തിന്റെ ഫലമായി 2009 ൽ ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം നേടിയ സ്പീറൻസ്കായ [2] 2011 ൽ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി ചാമ്പ്യൻസ് ഓഫ് എർത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു.[13]

  1. 1.0 1.1 Wendle, John (2009-09-22). "Scientists & Innovators Olga Speranskaya". No. Heroes of the Environment 2009. Time. Retrieved 2019-05-27.
  2. 2.0 2.1 "BBC NEWS | In pictures : The Goldman Prize 2009, Olga Speranskaya". news.bbc.co.uk. Retrieved 2019-05-15.
  3. "Russian scientist Olga Speranskaya wins Goldman Award for her anti-toxic work" (in അമേരിക്കൻ ഇംഗ്ലീഷ്). Global Alliance for Incinerator Alternatives. Archived from the original on 2021-02-28. Retrieved 2019-05-11.
  4. 4.0 4.1 4.2 "Olga Speranskaya". Goldman Environmental Foundation (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-11.
  5. "Dr. Olga Speranskaya". web.unep.org. Retrieved 2019-05-11.
  6. swissinfo.ch, Rita Emch, New York. "UNO-Umweltpreis für Solarpionier Louis Palmer". SWI swissinfo.ch (in ജർമ്മൻ). Retrieved 2019-05-11.{{cite web}}: CS1 maint: multiple names: authors list (link)
  7. "Olga Speranskaya 2013 Carol Hoffmann Collins Global Scholar-in-Residence". Mount Holyoke College. Archived from the original on 2019-04-22. Retrieved 2019-06-17.
  8. "FORMER IPEN CO-CHAIRS". IPEN. Retrieved 2019-06-13.
  9. Schlein, Lisa (2015-10-02). "UN Group Aims to Cut Chemical Risks". Voice of America. Retrieved 2019-06-13.
  10. 10.0 10.1 Ustinova, Anastasia (2009-04-18). "Activist crusades against toxic waste in Russia". San Francisco Chronicle. Retrieved 2019-06-17.
  11. Strickland, Eliza (2009-04-20). "Winners of the "Environmental Nobel Prizes" Fought for a Cleaner Planet". Discover. Archived from the original on 2019-05-11. Retrieved 2019-05-11.
  12. 12.0 12.1 Shtogren, Zachary (2009-04-22). "Is Olga Speranskaya The Next Al Gore? A Big Think Exclusive Interview". Big Think. Archived from the original on 2021-05-05. Retrieved 2019-06-13.
  13. Ashton, Melanie (2011-08-11). "UN Champions of the Earth Announced". International Institute for Sustainable Development. Retrieved 2019-03-23.
"https://ml.wikipedia.org/w/index.php?title=ഓൾഗ_സ്‌പെറൻസ്കായ&oldid=3802576" എന്ന താളിൽനിന്ന് ശേഖരിച്ചത്