ഓർത്തോപ്റ്റിക്സ്
നേത്രസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു മേഖലയാണ് ഓർത്തോപ്റ്റിക്സ്. ഇതിന്റെ പ്രാഥമിക ഊന്നൽ സ്ട്രാബിസ്മസ് (കോങ്കണ്ണ്), ആംബ്ലിയോപിയ (മടിയൻ കണ്ണ്), നേത്രചലന വൈകല്യങ്ങൾ എന്നിവയുടെ രോഗനിർണയവും ശസ്ത്രക്രിയേതര മാനേജ്മെന്റുമാണ്.[1] ഓർത്തോപ്റ്റിക്സ് എന്ന വാക്ക് ഗ്രീക്ക് പദങ്ങളായ, "നേരായ" എന്നർഥം വരുന്ന ഓർത്തോസ്, "കാഴ്ചയുമായി ബന്ധപ്പെട്ടത്" എന്നർഥം വരുന്ന "ഒപ്റ്റിക്കസ്", എന്നിവയിൽ നിന്നാണ് വന്നത്, ഓർത്തോപ്റ്റിസ്റ്റുകളുടെ മിക്ക പരിശീലനങ്ങളും റിഫ്രാക്ഷൻ, കണ്ണുകളുടെ പേശി നിയന്ത്രണം എന്നിവയെക്കുറിച്ചാണ്.[2] ഓർത്തോപ്റ്റിക് ചികിത്സയിൽ പരിശീലനം ലഭിച്ച വിദഗ്ധരായ പ്രൊഫഷണലുകളാണ് ഓർത്തോപ്റ്റിസ്റ്റുകൾ. പ്രത്യേക പരിശീലനത്തിലൂടെ, ചില രാജ്യങ്ങളിൽ ഓർത്തോപ്റ്റിസ്റ്റുകൾക്ക് ഗ്ലോക്കോമ, തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി[3] പോലുള്ള നേത്രരോഗങ്ങൾ നിരീക്ഷിക്കുന്നതിലും ഏർപ്പെടാം.
ഫലപ്രാപ്തി
തിരുത്തുകകുട്ടികളെ സംബന്ധിച്ചിടത്തോളം, ഗാർഹിക പരിശീലനത്തേക്കാൾ കൺവെർജെൻസ് അപര്യാപ്തത പരിഹരിക്കുന്നതിന് ഓർത്തോപ്റ്റിക്സ് കൂടുതൽ ഫലപ്രദമാകുമെന്നതിന് തെളിവുകളുണ്ട്; മുതിർന്നവർക്ക് പക്ഷെ തെളിവുകൾ സ്ഥിരമല്ല.[4]
ചരിത്രം
തിരുത്തുകനേത്ര പരിചരണത്തെ പിന്തുണയ്ക്കുന്നതിൽ ഓർത്തോപ്റ്റിക്സിന് ഒരു നീണ്ട ചരിത്രമുണ്ട്. ഫ്രഞ്ച് നേത്രരോഗവിദഗ്ദ്ധൻ ലൂയിസ് എമിലെ ജാവൽ, കോങ്കണ്ണ് ചികിത്സിക്കുന്നതിനായി ഒക്കുലർ വ്യായാമങ്ങൾ ഉപയോഗിക്കാൻ തുടങ്ങി, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓർത്തോപ്റ്റിക്സ് പരിശീലനത്തെ തന്റെ രചനകളിൽ അദ്ദേഹം വിവരിച്ചു. ഓർത്തോപ്റ്റിക് തൊഴിലിൽ തുടക്കമിട്ട ആദ്യത്തെ ആളായിരുന്നു മേരി മാഡോക്സ് . രോഗിയുടെ ആവശ്യകതയ്ക്കും രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ സമയത്തിന്റെ പ്രതികരണമായി അവളുടെ പിതാവ് ഏണസ്റ്റ് ഇ. മാഡോക്സ് അവളെ പരിശീലിപ്പിച്ചു. ഡോ. ഏണസ്റ്റ് മാഡോക്സ് ഒരു നേത്രരോഗവിദഗ്ദ്ധനും ബൈനോക്കുലർ ദർശനം നിരീക്ഷിക്കുന്നതിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ ഉപജ്ഞാതാവുമായിരുന്നു.[5] 1920 കളുടെ തുടക്കത്തിൽ മേരി മാഡോക്സ് ലണ്ടനിൽ സ്വന്തമായി ഒരു പരിശീലനം ആരംഭിച്ചു, 1928 ൽ റോയൽ വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിൽ അവരുടെ ആദ്യത്തെ ആശുപത്രി ക്ലിനിക്ക് ആരംഭിച്ചു. [3] [6] ഓർത്തോപ്റ്റിസ്റ്റുകളുള്ള ആദ്യത്തെ ഓസ്ട്രേലിയൻ ഹോസ്പിറ്റൽ ക്ലിനിക്ക് 1931 ൽ മെൽബണിലെ ആൽഫ്രഡ് ഹോസ്പിറ്റലിൽ ആരംഭിച്ചു.
നിലവിലെ ഓർത്തോപ്റ്റിക് പ്രാക്ടീസ്
തിരുത്തുകആംബ്ലിയോപിയയുമായി ബന്ധപ്പെട്ട ബൈനോക്കുലർ വിഷൻ ഡിസോർഡേഴ്സ്, റിഫ്രാക്റ്റീവ് പിശകുകൾ, വെർജൻസ്, അക്കൊമഡേഷൻ അസന്തുലിതാവസ്ഥ, എന്നിവയുമായി ബന്ധപ്പെട്ട ബൈനോക്കുലർ വിഷൻ ഡിസോർഡേഴ്സ് രോഗികളെ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഓർത്തോപ്റ്റിസ്റ്റുകൾ പ്രധാനമായും ശ്രദ്ധിക്കുന്നു. നേത്രരോഗവിദഗ്ദ്ധർക്കൊപ്പം നേത്ര പേശി വൈകല്യമുള്ള രോഗികൾക്ക് പൂർണ്ണമായ ചികിത്സാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ അവർ പ്രവർത്തിക്കുന്നു. പല രാജ്യങ്ങളിലും ഇത് ഒരു ലൈസൻസ് ആവശ്യമുള്ള നിയന്ത്രിത തൊഴിലാണ്.
ഇന്റർനാഷണൽ ഓർത്തോപ്റ്റിക് അസോസിയേഷന്റെ അഭിപ്രായത്തിൽ, പ്രൊഫഷണൽ ഓർത്തോപ്റ്റിക് പ്രാക്ടീസിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:[7]
- പ്രാഥമിക പ്രവർത്തനങ്ങൾ
- ദ്വിതീയ പ്രവർത്തനങ്ങൾ
- ലോ വിഷൻ വിലയിരുത്തലും മാനേജ്മെന്റും[11][12][13]
- ഗ്ലോക്കോമ വിലയിരുത്തലും സ്ഥിരതയുള്ള ഗ്ലോക്കോമ മാനേജ്മെന്റും[14]
- ബയോമെട്രി (സോണോഗ്രാഫി വർക്ക് ഉൾപ്പെടുന്നു)[15][16]
- ഫണ്ടസ് ഫോട്ടോഗ്രാഫിയും സ്ക്രീനിംഗും[17]
- വിഷ്വൽ ഇലക്ട്രോ ഡയഗ്നോസിസ് [18]
- റെറ്റിനോസ്കോപ്പി ഫോറോപ്റ്റർ പോലെയുള്ളവ ഉപയോഗിച്ച്, ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം പോലെയുള്ള അപവർത്തന ദോഷങ്ങൾ കണ്ടെത്തൽ[19]
- കൂടുതൽ പ്രവർത്തനങ്ങൾ
- കണ്ണ് ക്ലിനിക്കിലേക്ക് (ഫിൽട്ടർ സ്ക്രീനിംഗ്) പരാമർശിക്കുന്ന കുട്ടികൾക്കുള്ള, കാലതാമസം കുറയ്ക്കുന്നതിനുള്ള നിർദ്ദിഷ്ട ഔട്ട്‌പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റ് പ്രവൃത്തികൾ [20]
- ജോയിന്റ് മൾട്ടിഡിസിപ്ലിനറി ചിൽഡ്രൻസ് വിഷൻ സ്ക്രീനിംഗ് ക്ലിനിക്കുകൾ (ഓർത്തോപ്റ്റിക്സ്/ഒപ്റ്റോമെട്രി) [21]
- മാനദണ്ഡമനുസരിച്ച് സ്ട്രാബിസ്മസ് സർജിക്കൽ പ്രവേശന പട്ടികയുടെ ക്രമീകരണങ്ങൾ
- ശസ്ത്രക്രിയയ്ക്ക് സഹായം
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ International Orthoptic Association document "professional role"
- ↑ "Archived copy". Archived from the original on 2008-06-11. Retrieved 2008-07-02.
{{cite web}}
: CS1 maint: archived copy as title (link) - ↑ 3.0 3.1 Vukicevic, M., Koklanis, K and Giribaldi, M. Orthoptics: Evolving to meet increasing demand for eye service. In Insight news. March 2013: Sydney, Australia.
- ↑ "Non-surgical interventions for convergence insufficiency". Cochrane Database Syst Rev (Systematic review) (3): CD006768. 2011. doi:10.1002/14651858.CD006768.pub2. PMC 4278667. PMID 21412896.
- ↑ "Ernest Edmund Maddox (1863 - 1933)" (in French). 2006-06-03. Retrieved 2014-09-17.
{{cite web}}
: CS1 maint: unrecognized language (link) - ↑ Helveston, EM (2005). "Visual training: current status in ophthalmology". American Journal of Ophthalmology. 140 (5): 903–10. doi:10.1016/j.ajo.2005.06.003. PMID 16310470.
- ↑ "Archived copy". Archived from the original on July 31, 2009. Retrieved May 16, 2009.
{{cite web}}
: CS1 maint: archived copy as title (link) - ↑ McCarry, B (1999). "Orthoptists' Current Shared Care Role in Ophthalmology". Br Orthopt J. 56: 11–18.
- ↑ K.Fitzmaurice, H Maclean "A Method of Assessing Visual Performance Applicable to Multi-Handicapped Children." Trans. IXth IOC, 1999 Ed.Cynthia Pritchard, Marli Kohler, Dagmar Verlohr, p 111-5.
- ↑ Fowler, MS (1991). "Orthoptic Investigation of Neurological Patients Undergoing Rehabilitation". Br Orthopt J. 48: 2–7.
- ↑ Enrica Colombo: The Orthoptist Visual-Therapist. Trans. VIIth IOC 1991, Ed G.Tillson, p 365.
- ↑ Fujita, J.; Aoki, S.; et al. (2000). "Orthoptists in Low Vision Clinic". J.O.J. 28: 239–243.
- ↑ Fitzmaurice, K. (1999). "Low vision rehabilitation: An update". Australian Orthoptic Journal. 34: 9–14.
- ↑ Amano, M.; Yamaguchi, N.; et al. (1999). "Glaucoma Screening in Health Checkups". J.O.J. 27: 153–158. doi:10.4263/jorthoptic.27.153.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-12. Retrieved 2020-06-03.
- ↑ Edwards, RS; et al. (1999). "The Role of Orthoptists in Biometry". Br Orthopt J. 56: 19–21.
- ↑ Georgievski, Z; Koklanis, K; Fenton, A; Koukouras, I. (2007). "Victorian orthoptists' performance in the photo evaluation of diabetic retinopathy". Clinical & Experimental Ophthalmology. 35 (8): 733–738. doi:10.1111/j.1442-9071.2007.01576.x. PMID 17997777.
- ↑ JW Weiss, M Munck, E Muller-Feuga: The Orthoptist and Electro-Oculography. Trans. Vth IOC 1983, Ed.AP Ravault, Marlis Lenk, p 373-79
- ↑ "Archived copy". Archived from the original on 2011-09-30. Retrieved 2009-05-13.
{{cite web}}
: CS1 maint: archived copy as title (link) - ↑ VK Lantau et al: State of the Rotterdam Amblyopia Screening Project. Trans. IXth IOC, 1999 Ed.Cynthia Pritchard, Marli Kohler, Dagmar Verlohr, p 39-45.
- ↑ G.Schalit et al: A New Model for the Evaluation and Management of Strabismus, Amblyopia and Refractive Error in Children. Trans. IXth IOC, 1999 Ed.Cynthia Pritchard, Marli Kohler, Dagmar Verlohr, p 357.