ചിറ്റുളിപ്പാമ്പ്

(ഓർണേറ്റ് കടൽപ്പാമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടലിൽ ജീവിക്കുന്ന വിഷമുള്ള പാമ്പാണ് ചിറ്റൂളിപാമ്പ് നമ്മുടെ തീരങ്ങളിൽ ഇത് കുറവായാണ് കാണപ്പെടുന്നത്.

ചിറ്റുളിപ്പാമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
H. ornatus
Binomial name
Hydrophis ornatus
(Gray, 1842
Synonyms

പേർഷ്യൻ ഉൾക്കടൽ തൊട്ട് മലയ അർദ്ധ ദ്വീപുവരെയും അവിടെനിന്നും ഓസ്ട്രേലിയയുടെ തീരം വരേയും വ്യാപിച്ചുകിടക്കുന്ന ചിറ്റുളി പാമ്പിന് ഇന്ത്യയിൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതൽ കണ്ടുവരുന്നു. ഇന്ത്യയുടെ കിഴക്കൻ തീരത്ത് പാമ്പ് ഇല്ലെന്നുതന്നെ പറയാം. തിരുവിതാംകൂർ ഭാഗത്ത് നിന്ന് ശേഖരിച്ച  ഈയിനത്തിൽ പെട്ട രണ്ടെണ്ണത്തെ തിരുവനന്തപുരം മ്യൂസിയത്തിൽ കാണാം. 

സ്വഭാവവും പ്രഗൃതിയും 

തിരുത്തുക

ഏതാണ്ട് 4 അടിയോളം വളർച്ചയെത്തുന്ന ഈ പാമ്പിന്റെ ദേഹത്തിനു  വളയൻ കോടാലിയെപോലെ  പുഷ്ടിയുണ്ട്. ചാരനിറമോ കറുപ്പു കലർന്ന പച്ചയോ ആണ് പുറത്തിന്റെ നിറം.ചിലപ്പോൾ അതു വെള്ള നിറം തന്നെ ആയിരുന്നു വന്നേക്കും.ഇതിൽ 41 മുതൽ 45 വരെ കറുത്തുതടിച്ച വളകളോ ഡയമണ്ട് ആകൃതിയുള്ള വലിയ പാടുകളോ ഉണ്ടാവും.മഞ്ഞയോ വെള്ളയോ ആണ് അടിഭാഗത്തിന്.തല കടുത്തതോ മഞ്ഞ ചായം പുരണ്ടതോ  ആയ കറുപ്പ് ആയിരിക്കും.വിഷ പല്ലുകൾക്ക് പിറകിൽ  പത്തോ പതിമൂന്നോ പല്ലുകളാണ് ഉണ്ടാവുക.കീഴണയിൽ  ആകെക്കൂടി 18 മുതൽ 20 വരെയും. 

വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ അടങ്ങിയിരിക്കുന്നു ശരാശരി കുത്തിവെയ്ക്കാവുന്ന വിഷത്തിന്റെ അളവ് 8.3mg/kg.[3]

പ്രജനനം

തിരുത്തുക

മെയ്,ജൂൺ,ജൂലൈ മാസങ്ങളിൽ ആയിരിക്കണം പ്രസവം. ജനിക്കുമ്പോൾ കുട്ടികൾക്ക് ഒരു അടിയിലധികം വലിപ്പം ഉണ്ടായേക്കും.

  1. Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History). Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ),... Trustees of the British Museum (Natural History). London. xiv + 727 pp., Plates I.-XXV. (Distira ornata, pp. 290-291.)
  2. The Reptile Database. www.reptile-database.org.
  3. "WCH Clinical Toxinology Resources". Retrieved 2021-07-28.

അധികവായനക്ക്

തിരുത്തുക
  • Bussarawitt, S.; Rasmussen, A.R. & Andersen, M. 1989. A preliminary study on sea snakes (Hydrophiidae) from Phuket Harbor, Phuket Island, Thailand. Nat. Hist. Bull. Siam Soc., Bangkok 37 (2): 209-225.
  • Gray, J.E. 1842. Monographic Synopsis of the Water Snakes, or the Family of Hydridae. The Zoological Miscellany pp. 59–68.
  • Mittleman, M.B. 1947. Geographic variation in the sea snake, Hydrophis ornatus (Gray) Proceedings of the Biological Society of Washington 60: 1-8.
  • Rasmussen, A.R. 1989. An analysis of Hydrophis ornatus (Gray), H. lamberti Smith, and H. inornatus (Gray) (Hydrophiidae, Serpentes) based on samples from various localities, with remarks on feeding and breeding biology of H. ornatus. Amphibia-Reptilia 10: 397-417.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിറ്റുളിപ്പാമ്പ്&oldid=3612374" എന്ന താളിൽനിന്ന് ശേഖരിച്ചത്