ഓൺ ഹെർ മജെസ്റ്റീസ് സീക്രട്ട് സർവ്വീസ്
ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ പത്താമത്തെ ജെയിസ് ബോണ്ട് നോവലാണ് ഓൺ ഹെർ മജെസ്റ്റീസ് സീക്രട്ട് സർവ്വീസ്. 1963 ഏപ്രിൽ 1 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ നോവലിന്റെ ആദ്യത്തയും രണ്ടാമത്തെയും പതിപ്പ് വളരെവേഗം വിറ്റുപോയി. ആദ്യമാസത്തിൽതന്നെ 60,000 ബുക്കുകൾ വിറ്റു. ഇയോൺ പ്രൊഡക്ഷൻസ് ജെയിംസ് ബോണ്ട് സീരീസ് സിനിമകളിലെ ആദ്യസിനിമയായ ഡോ.നോ യുടെ ചിത്രീകരണം ആരംഭിക്കുന്ന സമയത്ത് ജമൈക്കയിൽ വച്ചാണ് ഇയാൻ ഫ്ലെമിങ് ഈ നോവൽ എഴുതിയത്.
പ്രമാണം:On Her Majesty's Secret Service-Ian Fleming.jpg | |
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Richard Chopping (Jonathan Cape ed.) |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 1 April 1963 |
മാധ്യമം | Print (hardback & paperback) |
മുമ്പത്തെ പുസ്തകം | The Spy Who Loved Me |
ശേഷമുള്ള പുസ്തകം | You Only Live Twice |