ഓൺ ദ ഷോൾഡേഴ്സ് ഓഫ് ജയന്റ്സ്- ദ ഗ്രൈറ്റ് വർക്സ് ഓഫ് ഫിസിക്സ് അൻഡ് അസ്ട്രോണമി

ഓൺ ദ ഷോൾഡേഴ്സ് ഓഫ് ജയന്റ്സ്- ദ ഗ്രൈറ്റ് വർക്സ് ഓഫ് ഫിസിക്സ് അൻഡ് അസ്ട്രോണമി,[1] പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ക്രോഡീകരിച്ച പുസ്തകമാണ്. ജ്യോതിശാസ്ത്രത്തിലെ അഞ്ച് അതികായന്മാരുടെ ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പതിനഞ്ചു മുതൽ ഇരുപതാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ സയൻസിൽ വിപ്ലവാത്കമായ മുന്നേറ്റങ്ങൾ നടത്തിയ നിക്കോളാസ് കോപ്പർനിക്കസ്, ഗലീലിയോ ഗലീലി, യോഹാനസ് കെപ്ലർ, ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റൈൻ എന്നിവരാണ് ഈ അഞ്ചു പേർ.

On the Shoulders of Giants
Cover of On the Shoulders of Giants by Stephen Hawking
കർത്താവ്സ്റ്റീഫൻ ഹോക്കിങ്
രാജ്യംയുണൈറ്റഡ് കിംഗ്ഡം
ഭാഷഇംഗ്ലീഷ്
പ്രസാധകർRunning Press
പ്രസിദ്ധീകരിച്ച തിയതി
2002
മാധ്യമംപുസ്തകം
ഏടുകൾ1264
ISBN9780762416981
OCLC50632825
മുമ്പത്തെ പുസ്തകംദി യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ
ശേഷമുള്ള പുസ്തകംഎ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം

പേരിനു പിന്നിൽ തിരുത്തുക

"If I have seen farther, it is by standing on the shoulders' of giants" (അതികായന്മാരുടെ ചുമലുകളിൽ നില്പുറപ്പിച്ചതിനാൽ എനിക്കു ദീർഘദൂരം കാണാൻ കഴിഞ്ഞു) എന്ന ന്യൂട്ടൺന്റെ വിഖ്യതമായ പ്രസ്താവനയാണ് പുസ്തകത്തിന്റെ ശീർഷകത്തിന് ആധാരം എന്ന് ഹോക്കിങ് മുഖവുരയിൽ പറയുന്നു [2]

ഉള്ളടക്കം തിരുത്തുക

അഞ്ചു അധ്യായങ്ങളുള്ള ഈ പുസ്തകത്തിൽ ഓരോ അധ്യായത്തിലുമായി ശാസ്ത്രജ്ഞന്റെ ജീവചരിത്രത്തോടൊപ്പം ഏറ്റവും മുഖ്യമായ ഗവേഷണ പ്രബന്ധവും ഉൾപ്പെടുത്തിയിരിക്കുന്നു. മിക്ക മൂല പ്രബന്ധങ്ങളും ഇംഗ്ലീഷിൽ അല്ലായിരുന്നു. അവ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്താണ് ചേർത്തിരിക്കുന്നത്.

  • നിക്കോളസ് കോപ്പർനിക്കസ് (1473-1543) : On the revolution of heavenly bodies (De Revolutionibus Orbium Coelestium )

പോളണ്ടുകാരനായിരുന്ന കോപ്പർനിക്കസ് വൈദികനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു. സൂര്യനല്ല ഭൂമിയെ വലം വെക്കുന്നതെന്നും മറിച്ച് ഭൂമിയാണ് സൂര്യനെ വലം വെക്കുന്നതെന്നും ആദ്യമായി പ്രഖ്യാപിച്ചത് കോപ്പർനിക്കസായിരുന്നു. ജ്യോതിർഗോളങ്ങളുടെ ഭ്രമണത്തെപ്പറ്റി എന്ന ഈ പ്രബന്ധം 1530-ൽ എഴുതിത്തീർത്തിരുന്നെങ്കിലും പതിമൂന്നു വർഷങ്ങൾക്കു ശേഷമാണ് പ്രസിദ്ധീകരിച്ചത്.

  • ഗലീലിയോ ഗലീലി (1564-1642): Discourses and Mathematical Demonstrations Relating to Two New Sciences ( Discorsi e Dimostrazioni Matematiche Intorno a Due Nuove Scienze )

1633-ലാണ് ഗലീലിയോ മത വിചാരണക്ക് വിധേയനാക്കപ്പെട്ടത്. അതിനു കാരണം ടോളമിയേയും കോപ്പർനിക്കസിന്റേയും വീക്ഷണങ്ങളെ അപഗ്രഥിച്ച് കോപ്പർനിക്കസാണ് ശരി എന്ന് തന്റെ പുസ്തകത്തിൽ വാദിച്ചതിനായിരുന്നു. ഗലീലിയോക്ക് മാപ്പു പറയേണ്ടി വന്നു. ഗലീലിയോയുടെ ശ്രദ്ധ പിന്നീട് മറ്റൊരു ദിശയിലേക്കു തിരിഞ്ഞു. പദാർഥങ്ങളുടെ ഗുണവിശേഷങ്ങളെക്കുറിച്ചും (materials & their properties) വസ്തുക്കളുടെ ചലനത്തെക്കുറിച്ചുമുള്ള (motion, kinematics) തന്റെ നിഗമനങ്ങൾ രണ്ടു പുതിയ വിജ്ഞാനശാഖകളെപ്പറ്റി എന്ന പേരിൽ ഗലീലിയോ പ്രസിദ്ധീകരിച്ചു. ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടിത്തറ പാകിയ ഈ പുസ്തകം ന്യൂട്ടൺന്റെ ഗവേഷണങ്ങൾക്ക് പ്രചോദകമായിരിക്കാമെന്ന് ഹോക്കിങ് അനുമാനിക്കുന്നു[3].

  • യോഹാനസ് കെപ്ലർ (1571-1630): Harmony of the world Book V (Harmonica Mundi Book V)

ജർമൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന തികഞ്ഞ മതവിശ്വാസിയായിരുന്നു. ദൈവസൃഷ്ടിയായ പ്രപഞ്ചത്തിൽ വിവിധഘടകങ്ങളുടെ പരസ്പര പൊരുത്തം,(Harmony) കെപ്ലറെ അത്യന്തം ആകർഷിച്ചു. ജ്യോതിർഗോശങ്ങളഉടെ ഭ്രമണപഥങ്ങൾ ഒന്നിനൊന്നു ബന്ധപ്പെട്ടുകിടക്കുന്നതിനെപ്പറ്റിയുള്ള വിശദീകരണങ്ങളാണ് ഈ പ്രബന്ധത്തിൽ.

  • ഐസക് ന്യൂട്ടൺ (1643-1723): Mathematical Principles of Natural Philosophy (Philosophiae Naturalis Principia Mathematics).

ബ്രിട്ടീഷു ശാസ്ത്രജ്ഞൻ ന്യൂട്ടൺന്റെ വിശ്വപ്രസിദ്ധ രചനയാണ് Philosophiae Naturalis Principia Mathematics പ്രിൻസിപിയ എന്ന ചുരുക്കപ്പേരിൽ പൊതുവെ അറിയപ്പെടുന്ന പുസ്തകത്തിൽ ഗുരുത്വാകർഷണശക്തി, ചലന നിയമങ്ങൾ, വസ്തുക്കളുടെ പരസ്പരാകർഷണം എന്നിവയെപ്പറ്റിയുള്ള വിശദമായ ചർച്ചകളും അവയോരോന്നിനും ബാധകമാവുന്ന നിയമങ്ങളും ആധാരസഹിതം നല്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ആധുനിക ഭൗതികശാസ്ത്ര ചരിത്രത്തിലെ സുപ്രധാനകൃതിയാണ് ഇത്[4].

  • ആൽബർട്ട് ഐൻസ്റ്റൈൻ(1879-1955): Selections from The Principle of Relativity

രണ്ടു ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ജർമൻ ഭൗതികശാസ്ത്രജ്ഞനാണ് ഐൻസ്റ്റൈൻ. ന്യൂട്ടൺ ഗുരുത്വാകർഷണ ശക്തിയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തിയതുപോലെ ഐൻസ്റ്റൈൻ സ്ഥലകാലങ്ങളെ(Space and Time) കുറിച്ചും അവയുടെ ആപേക്ഷികതയെക്കുറിച്ചും നമ്മെ ബോധവത്കരിച്ചു എന്ന് ഹോക്കിങ് പ്രസ്താവിക്കുന്നു[5]. ഒരു വസ്തുവിന്റെ പിണ്ഡം( Mass) സമീപസ്ഥമായ മറ്റു വസ്തുക്കളെ മാത്രമല്ല സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ (space) ഘടനയേയും (structure) സ്വാധീനിക്കുന്നു എന്നും പ്രസ്തുത വസ്തുവിന്റെ പിണ്ഡം ഗണ്യമാണെങ്കിൽ അതിനു ചുറ്റുമുള്ള സ്ഥലം(space) വക്രീകരിക്കപ്പെടുമെന്നും (curved) ഇവയുടെയൊക്കെ മൊത്തമായ സവിശേഷതയാണ് ഗുരുത്വാകർഷണമായി അനുഭവപ്പെടുന്നതെന്നും ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി സമർഥിക്കുന്നു.. പ്രപഞ്ചരഹസ്യങ്ങളെ, ഇന്ദ്രിയങ്ങളിലൂടെയല്ല, പരിചിന്തനത്തിലൂടെ അറിയാനാണ് ഐൻസ്റ്റൈൻ ശ്രമിച്ചതെന്ന് ഹോക്കിങ് അഭിപ്രായപ്പെടുന്നു[6].

അവലംബം തിരുത്തുക

  1. Stephen Hawking (2003). On the Shoulders' of Giants (Indian ed.). Viva Books. ISBN 9788176494519.
  2. Hawking, പുറം. IX.
  3. Hawking, പുറം. 397.
  4. Hawking, പുറം. 726.
  5. Hawking, പുറം. 1164.
  6. Hawking, പുറം. 1166.