തെങ്ങോല കൊണ്ടു നിർമ്മിക്കുന്ന കളിപ്പാട്ടമാണ്‌ ഓലപ്പീപ്പി. ഓലപ്പീപ്പീ വായിൽ വച്ച് ബലമായി ഊതുമ്പോൾ അത് കഠിനമായ ശബ്ദം പുറപ്പെടുവിക്കുന്നു. കേരളത്തിൽ മുൻകാലങ്ങളിൽ കുട്ടികളുടെ പ്രധാന കളിപ്പാട്ടങ്ങളിൽ ഒന്നായിരുന്നു ഓലപ്പീപ്പി.

ഓലപ്പീപ്പീ

നിർമ്മാണ രീതി

തിരുത്തുക
  • ഏകദേശം 60 സെ മി നീളവും 2 സെ മി വീതിയുമുള്ള ഈർക്കിൽ നീക്കം ചെയ്ത ഓല,ബലമുള്ളത് പക്ഷെ മടക്കുമ്പോൾ പൊട്ടി പോകാത്തത് 2 എണ്ണം.
  • .75 സെ മി വീതിയും 4 സെ മി നീളവുമുള്ള ഓലയുടെ കഷണം, ഒരു അറ്റം കൂർപ്പിച്ചത്, 2 എണ്ണം.
  • 10 സെ മി നീളമുള്ള ഈർക്കിൽ അറ്റം കൂർപ്പിച്ചത്.
 
ഓലപ്പീപ്പീ നിർമ്മിക്കുവാൻ വേണ്ട സാധനങ്ങൾ

ചെറിയ ഓല കഷണങ്ങൾ നീളമുള്ളവയ്ക്ക് കുറുകേ വച്ച് കൂർപ്പിച്ച അഗ്രത്തിൽ നിന്നും ഒരു സെ മി വിട്ട് നീളമുള്ള ഓല അതിനു മുകളിൽ ദൃഢമായി ചുറ്റുന്നു.

 

ഓരോ ചുറ്റിലും ഒരു മി മി കൂർപ്പിച്ച അഗ്രത്തിനെതിരായി ഇറക്കി ചുറ്റുന്നു.

 

ഇങ്ങിന നീളമുള്ള ഓല അവസാനിക്കുന്നതിനു മുൻപ് രണ്ടാമത്തെ കഷണവും ചേർത്ത് ചുറ്റുന്നു. അവസാനം കൂർപ്പിച്ച ഈർക്കിൽ കടത്തി ചുറ്റിനെ യഥാസ്ഥാനത്ത് നിർത്തുന്നു. ഇതിന് വാഴ നാരോ നൂലോ ഉപയോഗിക്കുന്നുണ്ട്.

 

പീപ്പീയുടെ അഗ്രത്തിലെ കൂർത്ത ഓല കഷണങ്ങൾ ചെറുതായി വിടർത്തി ശക്തമായി ഊതുമ്പോൾ അത് ശബ്ദം പുറപ്പെടുവിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഓലപ്പീപ്പി&oldid=1919521" എന്ന താളിൽനിന്ന് ശേഖരിച്ചത്