ഓറോവിൽ
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ആഗോള നഗരമാണ് ഓറോവിൽ (ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷ: Auroville ;തമിഴ്:ஆரோவில்). നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ഒത്തൊരുമിച്ച് കഴിയുന്നു. ജാതി, മത, വർണ്ണ ഭേദമില്ലാത്ത ഇടമാണ് ഓറോവിൽ.[1]പോണ്ടിച്ചേരിയിൽനിന്ന് കേവലം 12 കിലോമീറ്റർ വടക്കാണ് ഓറോവില്ലിന്റെ സ്ഥാനം.1968ൽ മിറാ അൽഫാസ്സയാണ് ഈ നഗരം സ്ഥാപിച്ചത്. റോജർ ഏങ്കറാണ് ഈ നഗരത്തിന്റെ വാസ്തുശില്പി.[2][3][4] ലോകത്തിന് മാനവ ഐക്യത്തെ കാട്ടിക്കൊടുക്കുക എന്നത്താണ് ഓറോവിൽ എന്ന സംരംഭത്തിന്റെ ഉദ്ദേശം.
ഓറോവിൽ | |
---|---|
town | |
ഓറോവില്ലിലെ ടൗൺ ഹാൾ | |
Country | ഇന്ത്യ |
State | തമിഴ്നാട് |
District | വില്ലുപുരം |
(2007) | |
• ആകെ | 2,047 |
• Official | തമിഴ് |
സമയമേഖല | UTC+5:30 (IST) |
PIN | 605101 |
Telephone code | 0413 |
ചരിത്രം
തിരുത്തുകഅരൊബിന്ദോ സൊസൈറ്റിയുടെ ഭാഗമായി 1968 ഫെബ്രുവരി 28, ബുധനാഴ്ച മിറാ അല്ഫാസയാണ് ഓറോവിൽ സ്ഥാപിച്ചത്. അരൊബിന്ദോയുടെ സഹകാരിയായിരുന്നു അമ്മ എന്നറിയപ്പെടുന്ന മിറാ അൽഫാസ. ഓറോവിൽ നഗരത്തിന്റെ ഉദ്ഘാടന വേളയിൽ 124 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. അന്നേ ദിവസം അമ്മ(മിറാ അല്ഫാസ) ഓറോവില്ലിനെ സംബന്ധിക്കുന്ന നാലുകാര്യങ്ങൾ പറയുകയുണ്ടായി.
- ഓറോവിൽ ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല. ലോകത്തിലെ സർവമനുഷ്യർക്കും ഓറോവിൽ ഒരുപോലെ അവകാശപ്പെട്ടതാണ്. ലോക മാനവികതയ്ക്ക് സമർപ്പിക്കപ്പെട്ട നഗരമാണ് ഓറോവിൽ. പക്ഷെ ലോകമാനവർക്കുവേണ്ടി സേവനം ചെയ്യാൻ തല്പരരായിരിക്കുന്നവർക്കേ ഓറോവില്ലിൽ താമസിക്കാൻ കഴിയൂ.
- ശാശ്വതമായ വിജ്ഞാനത്തിന്റെയും, സ്ഥായിയായ പുരോഗതിയുടെയും, സനാതന യൗവനത്തിന്റെയും കേന്ദ്രമായിരിക്കും ഓറോവിൽ
- ഭൂതകാലത്തിനും ഭാവിക്കും ഇടയിലുള്ള പാലമായി ഓറോവിൽ വർത്തിക്കും.
- മാനവികതയെ സംബന്ധിച്ച ഭൗതികവും ആധ്യാത്മികവുമായ ഗവേഷണങ്ങളുടെ ഭൂമിയായിരിക്കും ഓറോവിൽ.
മാത്രിമന്ദിർ
തിരുത്തുകഓറോവില്ലിലെ വാസ്തുവിസ്മയമാണ് മാത്രിമന്ദിർ. യോഗ, ആത്മീയധ്യാനം എന്നിവയ്ക്കായുള്ള ക്ഷേത്രമാണ് ഇത്. മിറ അൽഫാസ്സിന്റെ സങ്കല്പത്തിൽ "പരിപൂർണ്ണതയ്ക്കുവേണ്ടിയുള്ള മാനവരുടെ പ്രേരണക്ക് നൽകാവുന്ന ദൈവികമായ ഉത്തരമാണ് മാത്രിമന്ദിർ".
പുറംകാഴ്ചയിൽ സുവർണ്ണനിറത്തിലുള്ള ഒരു ഗോളാമാണ് ഈ നിർമ്മിതി.സന്ദർശകർക്ക് മനഃശാന്തി കൈവരിക്കുന്നതിനായി മാത്രിമന്ദിറിനകം എപ്പോഴും നിശ്ശബ്ദമായിരിക്കത്തക്ക വിധം സംരക്ഷിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ ""നമ്മുടെമലയാളം.കോം-ൽ ഓറോവില്ലിനെ കുറിച്ച്"".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Roger Anger as architect". Boloji.com. Archived from the original on 2010-01-14. Retrieved 2012-01-26.
- ↑ "Auroville founded by Mira Richards". Architectureweek.com. 2005-11-16. Archived from the original on 2016-12-07. Retrieved 2012-01-26.
- ↑ "Mirra Alfassa as other name". Auroville.info. Retrieved 2012-01-26.