മാത്രിമന്ദിർ
ഇന്ത്യയിലെ ഓറോവില്ലിന്റെ മധ്യഭാഗത്തുള്ള ആത്മീയ കെട്ടിടം.
ഓറോവില്ലിന്റെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ആധ്യാത്മിക കേന്ദ്രമാണ് മാത്രിമന്ദിർ. മാതാവിന്റെ ക്ഷേത്രം എന്നാണ് മാത്രിമന്ദിറിന്റെ അർഥം. ഓറോവിൽ നഗരത്തിലെ വാസ്തുവിസ്മയം എന്നാണ് ഈ നിർമ്മിതി അറിയപ്പെടുന്നത്.
മാത്രിമന്ദിർ | |
---|---|
Auroville Mantra Mandir | |
അടിസ്ഥാന വിവരങ്ങൾ | |
നഗരം | Auroville |
രാജ്യം | Tamil Nadu, India |
പദ്ധതി തുടക്കംക്കുറിച്ച ദിവസം | 21 February 1971 |
പദ്ധതി അവസാനിച്ച ദിവസം | February 2008 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | The Mother Roger Anger |
വെബ്സൈറ്റ് | |
http://www.auroville.org/thecity/matrimandir/mm_main.htm |
നിർമിതി
തിരുത്തുകസുവർണ്ണ വർണ്ണത്തിലുള്ള ഒരു ഗോളാകൃതിയാണ് മാത്രിമന്ദിറിന്റേത്. 1971 ഫെബ്രുവരി 21-ന് ഈ സുവർണ്ണ മന്ദിരത്തിന് തറക്കല്ലിട്ടു. 2008 മേയ്മാസത്തിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. 37 വർഷങ്ങൾ വേണ്ടിവന്നു ഇത് പണിതുതീർക്കാൻ. 12 താങ്ങുകളുള്ള ഒരു ഗോളാകൃതിയിലുള്ള ഈ നിർമിതിയെ സ്വർണ്ണവർണ്ണത്തിലുള്ള ഫലകങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. സൂര്യപ്രകാശത്തെ ഇവ പ്രതിഫലിപ്പിക്കും. ഇന്നർ ചേംബർ എന്നറിയപ്പെടുന്ന് ഇത്ന്റെ ഉൾഭാഗത്ത് ഒരു ധ്യാനമുറി(meditation hall) സ്ഥിതിചെയ്യുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകമാത്രിമന്ദിർ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Matrimandir-The soul of the city Archived 2005-06-17 at the Wayback Machine.
- Matrimandir Journal Archived 2014-05-30 at the Wayback Machine.
- Chronicles of the Inner Chamber - by the 'Matrimandir Action Committee'