ഓഫീസ് ഓഫ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ്
മനുഷ്യാവകാശസംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാര്യാലയമാണ് ഓഫീസ് ഓഫ് ദ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ്. ഓഫീസ് ഓഫ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. ഒ.എച്ച്.സി.എച്ച്.ആർ (OHCHR) എന്ന് ചുരുക്കനാമവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടേറിയേറ്റിന്റെ ഒരു ഒരു വകുപ്പായാണ് ഈ കാര്യാലയം പ്രവർത്തിക്കുന്നത്.
പ്രമാണം:OHCHR logo.svg | |
ചുരുക്കപ്പേര് | OHCHR HCDH |
---|---|
രൂപീകരണം | 20 December 1993[1] |
തരം | Agency |
പദവി | Active |
ആസ്ഥാനം | Geneva, Switzerland New York City, United States |
Head | Michelle Bachelet, High Commissioner for Human Rights[2] |
വെബ്സൈറ്റ് | www |
അന്താരാഷ്ട്ര നിയമപ്രകാരം ഉറപ്പുനൽകുന്നതും 1948 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൽ അനുശാസിക്കുന്നതുമായ മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തുകയാണ് കാര്യാലയത്തിന്റെ ലക്ഷ്യം. 1993-ലെ ലോക മനുഷ്യാവകാശ സമ്മേളനത്തിന്റെ ഫലമായി ഐക്യരാഷ്ട്ര പൊതുസഭ 1993 ഡിസംബർ 20 നാണ് ഈ കാര്യാലയം സ്ഥാപിച്ചത് [3].
അവലംബം
തിരുത്തുക- ↑ "High Commissioner for Human Rights - UN Documentation: Human Rights". Retrieved 5 September 2018.
- ↑ "OHCHR | High Commissioner". Retrieved 5 September 2018.
- ↑ "Brief history". Retrieved 5 September 2018.