കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം (IPA: [oːɳɐm]). ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നതായി കാണാം. [1] കേരളത്തിലെ ഒരു പ്രധാന വാർഷിക ഉത്സവമായ ഇത് സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഉത്സവമായും കണക്കാക്കുന്നു [1] [2] ഇതോടനുബന്ധിച്ച് ധാരാളം സാംസ്കാരിക പരിപാടികളും നടന്നുവരുന്നു. [3] [1] [4] ഓണം ആഘോഷിക്കുന്നത് സംബന്ധിച്ച് ക്രിസ്തുമതത്തിലെ വിവിധ വിഭാഗങ്ങൾക്ക് വിത്യസ്ത നിലപാടുകളാണുള്ളത്. ചില ക്രിസ്ത്യാനികളും പല മുസ്ലീങ്ങളും ഓണം ആഘോഷിക്കുകയോ അതിന്റെ ഭാഗമാവുകയോ ചെയ്തുവരുന്നു. ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കാമെന്ന് പറയുമ്പോൾ മറ്റു ചില വിഭാഗം ഇത് മതവിരുദ്ധമാണെന്നും അഭിപ്രായപ്പെടുന്നു.

അനുകൂല വാദം

തിരുത്തുക

മലയാളികൾ എന്ന നിലയിൽ ക്രൈസ്തവരും വർഷങ്ങളായി ഓണാഘോഷത്തിന്റെ ഭാഗമാകുന്നുണ്ട്. മുറ്റത്തു ചെറിയൊരു പൂക്കളമിട്ടും സദ്യ ഉണ്ടാക്കുന്നവരും ഉണ്ട്. ഓണാഘോഷവുമായി ബന്ധപ്പെട്ടുള്ള ഹൈന്ദവ ഐതീഹ്യങ്ങളും ബന്ധപ്പെട്ട പ്രവൃത്തികളും, മതപരമായ ചില ആചാരങ്ങളും നിലവിലുണ്ടെങ്കിലും അത്തരം വിശ്വാസപരമായ ആചാരങ്ങളിൽ പങ്കാളിയാവാതെ മറ്റു ആഘോഷ പരിപാടികളാവാം എന്നാണ് അനുകൂലിക്കുന്നവരുടെ നിലപാട്.[5] [6]

പ്രതികൂല വാദം

തിരുത്തുക

എന്നാൽ മറ്റു മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ടെന്ന ബൈബിൾ വാക്യം[7] മുൻ നിർത്തി ഇതിനെ എതിർക്കുന്നവരും ഉണ്ട്.[8] കേരളത്തിലെ നസ്രാണി ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണ് ഇതിനെതിരെ രംഗത്ത് വരുന്നത്. ഓണം പൈശാചിക (സാത്താന്റെ ) ആഘോഷമാണെന്നും ഇതിൽ ക്രിസ്ത്യാനികൾ പങ്കെടുക്കരുതെന്നും പാലാ രൂപതക്ക് കീഴിലെ വികാരിയായ ഫാദർ തോമസ് വാഴച്ചാരിക്കൽ വിശ്വാസികളെ ഉപദേശിച്ചിരുന്നു.[9],[10]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 Cush, Denise; Robinson, Catherine; York, Michael (2012). Encyclopedia of Hinduism (in ഇംഗ്ലീഷ്). Routledge. pp. 573–574. ISBN 978-1-135-18979-2.
  2. Ali, Subhashini (2020-08-31). "Despite Sangh Efforts to Project it as 'Hindu' Festival, Story of Onam Prevails in Kerala". TheWire (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 12 August 2021. Retrieved 2021-08-12.
  3. Peter J. Claus; Sarah Diamond; Margaret Ann Mills (2003). South Asian Folklore: An Encyclopedia. Taylor & Francis. p. 454. ISBN 978-0-415-93919-5.
  4. Hospital, Clifford G. (1984). The Righteous Demon: A Study of Bali. Vancouver: University of British Columbia Press. ISBN 9780774801874.
  5. Sathyadeepam (2023-08-25). "ഓണവും ക്രിസ്ത്യാനികളും". Retrieved 2024-09-12.
  6. Sep 7; Articles |, 2019 | (2019-09-07). "ക്രിസ്ത്യാനികളുടെ തിരുവോണം..." (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-09-12. {{cite web}}: |first2= has numeric name (help)CS1 maint: numeric names: authors list (link)
  7. Ephesians 5:7-15 Therefore do not be partners with them. For you were once darkness, but now you are light in the Lord. Live as children of light (for the fruit of the light consists in all goodness, righteousness and Don’t let yourselves get taken in by religious smooth talk. God gets furious with people who are full of religious sales talk but want nothing to do with him. Don’t even hang around people like that. Be not ye therefore partakers with them. For ye were sometimes darkness, but now are ye light in the Lord: walk as children of light: (for the fruit of the Spirit is in all goodness and righteousness Therefore do not be partakers with them; for you were formerly darkness, but now you are Light in the Lord; walk as children of Light (for the fruit of the Light consists in all goodness and righteous So have nothing to do with them. In the past you were full of darkness, but now you are full of light in the Lord. So live like children who belong to the light. Light brings every kind of goodness, r Be not ye therefore partakers with them; for ye were once darkness, but are now light in the Lord: walk as children of light (for the fruit of the light is in all goodness and righteousness and truth) Therefore do not be partakers with them. For you were once darkness, but now you are light in the Lord. Walk as children of light (for the fruit of the Spirit is in all goodness, righteousness, and t So do not participate or even associate with them [in the rebelliousness of sin]. For once you were darkness, but now you are light in the Lord; walk as children of Light [live as those who are native Don’t participate in the things these people do. For once you were full of darkness, but now you have light from the Lord. So live as people of light! For this light within you produces only what is g Don’t listen to them or live like them at all. Once your life was full of sin’s darkness, but now you have the very light of our Lord shining through you because of your union with him. Your mission i Therefore do not become partners with them; for at one time you were darkness, but now you are light in the Lord. Walk as children of light (for the fruit of light is found in all that is good and rig (in ഇംഗ്ലീഷ്).
  8. Jose, Sabu (2021-08-22). "ഓണാഘോഷവും ക്രിസ്ത്യാനികളും ..." (in ഇംഗ്ലീഷ്). Retrieved 2024-09-12.
  9. https://www.youtube.com/watch?v=XI5-A9wvGF4
  10. ലേഖകൻ, മാധ്യമം (2022-09-08). "യഥാർഥ മഹാബലി ഈശോ, ഓണം സാത്താനിക ആരാധന -ഫാ. തോമസ് വാഴച്ചാരിക്കൽ | Madhyamam". Retrieved 2024-09-12.