കേരളത്തിൽ, ഓണത്തിനുവേണ്ടി കെട്ടിയാടുന്ന തെയ്യമാണ് ഓണത്തെയ്യം. ഓണപ്പൊട്ടൻ എന്നറിയപ്പെടുന്ന ഓണേശ്വരൻ, ഓണത്താർ എന്നിവ പ്രസിദ്ധമായ ഓണത്തെയ്യങ്ങളാണ്.[1][2][3]

ചരിത്രം

തിരുത്തുക

തെയ്യങ്ങളുടെ നാടായി അറിയപ്പെടുന്ന മലബാർ പ്രദേശങ്ങളിലാണ് ഈ കലാരൂപം രൂപംകൊണ്ടതെന്നു കരുതപ്പെടുന്നു. മഹാബലിയുടെ ചരിത്രം ഘോഷിക്കുന്ന തെയ്യമാണ് ഓണത്താർ. വണ്ണാൻ സമുദായത്തിൽപ്പെടുന്ന ആൺകുട്ടികളാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ഉത്രാടദിവസവും തിരുവോണദിവസവുമാണ് ഓണത്തെയ്യങ്ങൾ പ്രധാനമായും കെട്ടിയാടുക.[1][2][3]

  1. 1.0 1.1 "ഓണത്താറും ഓണപ്പൊട്ടനും; മലബാറിലെ മഹാബലി സങ്കൽപം ഇങ്ങനെ" (in Malayalam). News18. 2019-09-02. Archived from the original on 2023-09-28. Retrieved 2024-09-22.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  2. 2.0 2.1 "ഓണപ്പൊട്ടനും ഓണത്താറും!" (in Malayalam). Vanitha. 2024-09-22. Archived from the original on 2023-03-30. Retrieved 2024-09-22.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  3. 3.0 3.1 "ഓണത്താറാടിവരുന്നേ..." (in Malayalam). Madhyamam. 2022-09-08. Archived from the original on 2022-09-08. Retrieved 2024-09-29.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഓണത്തെയ്യം&oldid=4117870" എന്ന താളിൽനിന്ന് ശേഖരിച്ചത്