ഒ.എസ്. ഉണ്ണികൃഷ്ണൻ
മലയാള ചലച്ചിത്ര ഗാനരചയിതാവാണ് ഒ. എസ് ഉണ്ണിക്കൃഷ്ണൻ. കവി, പടയണികലാകാരൻ, നാടൻകലാഗവേഷകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. 2022മെയ് 23മുതൽ കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ആയി പ്രവർത്തിക്കുന്നു.
ഒ.എസ്. ഉണ്ണികൃഷ്ണൻ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര ഗാനരചയിതാവ്, കവി, പടയണികലാകാരൻ, നാടൻകലാഗവേഷകൻ |
ജീവിതരേഖ
തിരുത്തുകഒ.എസ്. ഉണ്ണിക്കൃഷ്ണൻ, ശിവശങ്കരപ്പിള്ള തങ്കമ്മ ദമ്പതികളുടെ മകനായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ജനിച്ചു.[1] മുണ്ടൻകാവ് ഗവ.ജെ.ബി. സ്‌കൂൾ, കല്ലിശ്ശേരി ഹൈസ്‌കൂൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് സർവ്വകലാശാലയുടെ വിദൂര പഠനകേന്ദ്രം എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി.[2] ചില സ്വകാര്യ സ്ഥാപനങ്ങളിൽ സെയിൽസ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം 1999 മുതൽ എൽ.ഐ.സി. ഏജന്റായും പ്രവർത്തിച്ചിരുന്നു.[2] സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം കവി, ഗാനരചയിതാവ്, പടയണി കലാകാരൻ, നാടൻകലാ ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.[3] വേദപണ്ഡിതൻ ആചാര്യ നരേന്ദ്രഭൂഷന്റെ ശിഷ്യൻ ആയ അദ്ദേഹം നരേന്ദ്ര ഭൂഷന്റെ സരസ്വതീവൈദിക ഗുരുകുലത്തിൽ നിന്നും സംസ്കൃത ഭാരതി ബിരുദവും നേടിയിട്ടുണ്ട്.[3] 2010 ൽ അവൻ എന്ന സിനിമയിലൂടെ സിനിമാഗാനരചനാ രംഗത്തെത്തി.[2] 2012ൽ അദ്ദേഹത്തിൻ്റെ ആദ്യ കവിതാസമാഹാരം "പറയാൻ മറന്നത്" ഓഡിയോ സി. ഡി ആയി പ്രസിദ്ധീകരിച്ചു. 2014ൽ "ല.സാ.ഗു" എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടി.[2] 2022 മെയ് 23 മുതൽ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ആയി സേവനം അനുഷ്ഠിക്കുന്നു.[1] 100 ൽ അധികം ആൽബങ്ങൾക്കും രണ്ട് നാടകങ്ങൾക്കുമായി 450 ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[1]
വ്യക്തി ജീവിതം
തിരുത്തുകഅദ്ദേഹത്തിനും ഭാര്യ ജ്യോതിക്കും മുന്ന് മക്കൾ ഉണ്ട്.[3]
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "ഒ എസ് ഉണ്ണിക്കൃഷ്‌ണൻ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ". Retrieved 2022-07-19.
- ↑ 2.0 2.1 2.2 2.3 "ഒ.എസ്. ഉണ്ണികൃഷ്ണൻ".
- ↑ 3.0 3.1 3.2 Desk, News. "▶️ഒ.എസ് ഉണ്ണികൃഷ്ണൻ ഫോക് ലോർ അക്കാദമി ചെയർമാൻ" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-07-19. Retrieved 2022-07-19.
{{cite web}}
:|last=
has generic name (help)