മലയാള ചലച്ചിത്ര ഗാനരചയിതാവാണ് ഒ. എസ് ഉണ്ണിക്കൃഷ്ണൻ. കവി, പടയണികലാകാരൻ, നാടൻകലാഗവേഷകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. 2022മെയ്‌ 23മുതൽ കേരള ഫോക്‌ ലോർ അക്കാദമി ചെയർമാൻ ആയി പ്രവർത്തിക്കുന്നു.

ഒ.എസ്. ഉണ്ണികൃഷ്ണൻ
ജനനം
തൊഴിൽചലച്ചിത്ര ഗാനരചയിതാവ്, കവി, പടയണികലാകാരൻ, നാടൻകലാഗവേഷകൻ

ജീവിതരേഖ തിരുത്തുക

ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, ശിവശങ്കരപ്പിള്ള തങ്കമ്മ ദമ്പതികളുടെ മകനായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ജനിച്ചു.[1] മുണ്ടൻകാവ് ഗവ.ജെ.ബി. സ്‌കൂൾ, കല്ലിശ്ശേരി ഹൈസ്‌കൂൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് സർവ്വകലാശാലയുടെ വിദൂര പഠനകേന്ദ്രം എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി.[2] ചില സ്വകാര്യ സ്ഥാപനങ്ങളിൽ സെയിൽസ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം 1999 മുതൽ എൽ.ഐ.സി. ഏജന്റായും പ്രവർത്തിച്ചിരുന്നു.[2] സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം കവി, ഗാനരചയിതാവ്, പടയണി കലാകാരൻ, നാടൻകലാ ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.[3] വേദപണ്ഡിതൻ ആചാര്യ നരേന്ദ്രഭൂഷന്റെ ശിഷ്യൻ ആയ അദ്ദേഹം നരേന്ദ്ര ഭൂഷന്റെ സരസ്വതീവൈദിക ഗുരുകുലത്തിൽ നിന്നും സംസ്കൃത ഭാരതി ബിരുദവും നേടിയിട്ടുണ്ട്.[3] 2010 ൽ അവൻ എന്ന സിനിമയിലൂടെ സിനിമാഗാനരചനാ രംഗത്തെത്തി.[2] 2012ൽ അദ്ദേഹത്തിൻ്റെ ആദ്യ കവിതാസമാഹാരം "പറയാൻ മറന്നത്" ഓഡിയോ സി. ഡി ആയി പ്രസിദ്ധീകരിച്ചു. 2014ൽ "ല.സാ.ഗു" എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന  അവാർഡ് നേടി.[2] 2022 മെയ്‌ 23 മുതൽ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ആയി സേവനം അനുഷ്ഠിക്കുന്നു.[1] 100 ൽ അധികം ആൽബങ്ങൾക്കും രണ്ട്‌ നാടകങ്ങൾക്കുമായി 450 ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[1]

വ്യക്തി ജീവിതം തിരുത്തുക

അദ്ദേഹത്തിനും ഭാര്യ ജ്യോതിക്കും മുന്ന് മക്കൾ ഉണ്ട്.[3]

പുരസ്കാരങ്ങൾ തിരുത്തുക

 
സംസ്ഥാന പുരസ്കാരം സ്വീകരിക്കുന്നു
  • 2014-ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം[1]
  • 2015-ലെ മുതുകുളം രാഘവൻ പിള്ള സ്‌മാരക സാഹിത്യ പുരസ്‌കാരം[1]
  • 2016-ലെ അക്ഷരബോധിനി പുരസ്‌കാരം [1]
  • 2018-ലെ സാഹിത്യചൂഡാമണി പുരസ്‌കാരം[1]
  • 2019-ലെ കണ്ണശ്ശ സ്‌മാരക കാവ്യപുരസ്‌കാരം[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "ഒ എസ് ഉണ്ണിക്കൃഷ്‌ണൻ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ". Retrieved 2022-07-19.
  2. 2.0 2.1 2.2 2.3 "ഒ.എസ്. ഉണ്ണികൃഷ്ണൻ".
  3. 3.0 3.1 3.2 Desk, News. "▶️ഒ.എസ് ഉണ്ണികൃഷ്ണൻ ഫോക് ലോർ അക്കാദമി ചെയർമാൻ" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-07-19. Retrieved 2022-07-19. {{cite web}}: |first= has generic name (help)
"https://ml.wikipedia.org/w/index.php?title=ഒ.എസ്._ഉണ്ണികൃഷ്ണൻ&oldid=3802400" എന്ന താളിൽനിന്ന് ശേഖരിച്ചത്