ഒസുർഗെറ്റി
ജോർജ്ജിയയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗുരിയ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ഒസുർഗെറ്റി - Ozurgeti (Georgian: ოზურგეთი [ɔzurgɛtʰi]) ജോർജ്ജിയൻ ബോൾഷെവിക് വിപ്ലവകാരിയും സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന ഫിലിപ്പ് മക്കാറാഡ്‌സെയുടെ ബഹുമാനാർത്ഥം ഈ സ്ഥലത്തിന്റെ പേര് മക്കാറാഡ്‌സെ ( Macharadze / Makharadze) എന്നായിരുന്നു. തേയില, ഹെയ്‌സൽക്കുരു (ചെമ്പങ്കായ) എന്നിവയുടെ പ്രാദേശിക സംസ്‌കരണ കേന്ദ്രമാണ് ഈ പ്രദേശം.
ഒസുർഗെറ്റി ოზურგეთი | |
---|---|
Country | Georgia |
Mkhare | Guria |
ഉയരം | 80 മീ(260 അടി) |
(2014) | |
• ആകെ | 14.785 |
സമയമേഖല | UTC+4 (Georgian Time) |
ചരിത്രം
തിരുത്തുകമധ്യകാലഘട്ടത്തിന്റെ അവസാനത്തിലാണ് ഒസുർഗെറ്റി സ്ഥാപിതമായത്. ഗുരിയ രാജഭാരണ പ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഈ പ്രദേശം ഒരു വാണിജ്യ കേന്ദ്രമായി. ഈ നഗരത്തിൽ നിന്ന് 270 വെള്ളി നാണയ ശേഖരം കണ്ടെടുത്തതാണ് ഇതിന് തെളിവായി പറയപ്പെടുന്നത്. ഒസുഗെറ്റ് നിധി എന്നാണ് ഇത് അറിയപ്പെടുന്നത്. 1840ലാണ് ഒസുഗെറ്റി ഒരു നഗരമായി ഔദ്യേഗികമായി അംഗീകരിക്കപ്പെട്ടത്. 1877-1878ൽ നടന്ന റഷ്യൻ-തുർക്കിഷ് യുദ്ദ സമയത്ത് ഒസുഗെറ്റി ഒരു നയതന്ത്ര പ്രദേശമായിരുന്നു. 19ആം നൂറ്റാണ്ടിൽ പ്രദേശത്തെ ഗവർണറായിരുന്ന മീഖായീൽ വൊറന്റ്‌സോവ് ഈ നഗരത്തിന്റെ സെൻട്രൽ സ്‌ക്വയറിൽ ഇസബെല്ല മുന്തിരി വിത്ത് വെച്ചുപിടിപ്പിക്കാൻ ഉത്തരവിട്ടു. 1917ലെ റഷ്യൻ വിപ്ലവത്തിന് ശേഷം ഈ നഗരവും അതുൾകൊള്ളുന്ന ജില്ലയുടെയും പേര് ബോൾഷെവിക് വിപ്ലവകാരിയായിരുന്ന ഫിലിപ്പ് മക്കറാഡ്‌സെയുടെ ബഹുമാനാർത്ഥം മക്കറാഡ്‌സെ എന്ന് പുനർനാമകരണം ചെയ്തു. 1990കളിൽ ജോർജ്ജിയ റഷ്യയിൽ നിന്ന് സ്വാതന്ത്ര്യമായതിന് ശേഷമാണ് ഈ പ്രദേശത്തിന് അതിന്റെ ചരിത്ര പരമായ പേരായ ഒസുർഗെറ്റി തിരിച്ചു കിട്ടിയത്.
സാസ്‌കാരികം
തിരുത്തുകജോർജ്ജിയൻ നാടക, ഫിലിം ഡയറക്ടറായിരുന്ന അലക്‌സാണ്ടർ റ്റ്‌സുറ്റ്‌സുനാവയുടെ സ്മരാൺർത്ഥം ഈ നഗരത്തിന്റെ സെൻട്രൽ സ്‌ക്വയറിൽ ഒസുർഗെറ്റി ഡ്രമാറ്റിക് തിയേറ്റർ സ്ഥിതി ചെയ്യുന്നുണ്ട്. [1] 1868ലാണ് ഇത് സ്ഥാപിച്ചത്. പ്രാദേശിക അമേച്വർ നടന്മാരായിരുന്നു ഇത് ആദ്യം നിർമ്മിച്ചത്. പിന്നീട് 1914ൽ പുതിയ ഒരു തിയേറ്റർ കെട്ടിടം സ്ഥാപിച്ചു. 1933ൽ മറ്റൊരു പുതിയ കെട്ടിടം കൂടി നിർമ്മിച്ചു. സോവിയറ്റ് നിയോക്ലാസിക്കൽ രീതിയിൽ നിലവിലുള്ള അഞ്ചു നില കെട്ടിടം നിർമ്മിച്ചത് 1962ലാണ്. ജോർജ്ജിയയിലെ വൻ തിയേറ്ററുകളിൽ ഒന്നാണിത്. 1968ൽ നടന്ന സതാബ്ധി ആഘോഷ വേളയിലാണ് തിയേറ്ററിന് റ്‌റ്‌സുറ്റ്‌സുനാവയുടെ പേര് നൽകിയത്. 2005ൽ ജോർജ്ജിയൻ സാംസ്‌കാരിക മന്ത്രാലയവും തിയേറ്റർ വർക്കേഴ്‌സ് യൂനിയനും, ഒസുർഗെറ്റി ഡ്രമാറ്റിക് തിയേറ്ററിനെ രാജ്യത്തെ ഏറ്റവും മികച്ച പ്രാദേശിക തിയേറ്ററായി പ്രഖ്യാപിച്ചു.
-
ഒസുർഗെറ്റി ഡ്രമാറ്റിക് തിയേറ്റർ
-
ഒസുർഗെറ്റി റെയിൽവേ സ്റ്റേഷൻ
-
ഒസുർഗെറ്റി പള്ളി
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-03. Retrieved 2017-01-14.