ഒരു അപൂർവ്വയിനം സസ്തനിയാണ് ഒലിൻഗിറ്റോ. കരടി , പൂച്ച, എന്നീ ജീവികൾ ഉൾപ്പെടുന്ന കാർണിവോറ വംശത്തിൽ പെടുന്ന ഒരു ജീവിയാണിതു്[2]. തെക്കെ അമേരിക്കയിലെ മധ്യ കൊളംബിയ മുതൽ പടിഞ്ഞാറൻ ഇക്വഡോർ വരെയുള്ള മഴക്കാടുകളിലാണ് ഒലിൻഗിറ്റോ ജീവിക്കുന്നതു്[3]. മാംസഭുക്കുകളായ കാർണിവോറ എന്ന വംശത്തിൽപ്പെട്ടവ ആണെങ്കിലും പഴങ്ങളാണ് ഒലിങ്യുട്ടോ പ്രധാനമായും ഭക്ഷിക്കുന്നത്. മുപ്പത്തിയഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ഒലിൻഗിറ്റോയുടെ ശരീരഘടന റക്കൂൺ കരടിയുടേതിന് സമാനമാണ്

ഒലിൻഗിറ്റോ
ഒലിൻഗിറ്റോ അപൂർവ്വയിനം സസ്തനി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. neblina
Binomial name
ബസാറിസിയോൺ നംബ്‌ലിന
Helgen, 2013[1]

2013 ആഗസ്റ്റ് 15നു ക്രിസ്റ്റഫർ ഹെൽഗൻ എന്ന ജീവശാസ്ത്രജ്ഞനാണു ഒലിൻഗിറ്റോ എന്ന പുതിയ സസ്തനിയെ ആദ്യമായി കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.[4][5]

അവലംബം തിരുത്തുക

  1. Helgen, K. M.; Pinto, M.; Kays, R.; Helgen, L.; Tsuchiya, M.; Quinn, A.; Wilson, D.; Maldonado, J. (15 August 2013). "Taxonomic revision of the olingos (Bassaricyon), with description of a new species, the Olinguito". ZooKeys. 324: 1–83. doi:10.3897/zookeys.324.5827.{{cite journal}}: CS1 maint: unflagged free DOI (link)
  2. പൂച്ച, കരടിയിനത്തിൽ പെട്ട പുതിയതരം ജീവി[പ്രവർത്തിക്കാത്ത കണ്ണി]
  3. ഒലിങ്യൂട്ടോ എന്ന അപൂർവ്വയിനം സസ്തനിയെ കണ്ടെത്തി[പ്രവർത്തിക്കാത്ത കണ്ണി]
  4. "For the First Time in 35 Years, A New Carnivorous Mammal Species is Discovered in the Americas". Archived from the original on 2013-08-30. Retrieved 2013-08-31.
  5. Meet the olinguito, the first carnivorous American mammal to be discovered in 35 years
"https://ml.wikipedia.org/w/index.php?title=ഒലിൻഗിറ്റോ&oldid=3784941" എന്ന താളിൽനിന്ന് ശേഖരിച്ചത്