ഒലിവർ ഹാർട്ട് (എക്കണോമിസ്റ്റ്)

ബ്രിട്ടീഷ്-അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനാണ് ഒലിവർ സൈമൺ ഡി ആർസി ഹാർട്ട്  എന്ന ഒലിവർ ഹാർട്ട്. ഹാർവാർഡ് സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം അദ്ധ്യാപകനുമാണ് ഹാർട്ട്. ബെൻഗ് ആർ. ഹോംസ്റ്റ്രോമുമായി 2016-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബേൽ പുരസ്ക്കാരം ഹാർട്ട് പങ്കുവച്ചു.

ഒലിവർ ഹാർട്ട്
ജനനം
ഒലിവർ സൈമൺ ഡി ആർസി ഹാർട്ട്

(1948-10-09) ഒക്ടോബർ 9, 1948  (76 വയസ്സ്)
ദേശീയതBritish
പൗരത്വംUnited States
കലാലയംKing's College, Cambridge B.A.
University of Warwick M.A.
Princeton University Ph.D.
പുരസ്കാരങ്ങൾNobel Memorial Prize in Economic Sciences (2016)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംLaw and Economics
സ്ഥാപനങ്ങൾHarvard University
Massachusetts Institute of Technology
London School of Economics

ജീവിതരേഖ

തിരുത്തുക

1948 ൽ ബ്രിട്ടനിൽ ജനിച്ച ഹാർട്ടിന്റെ പിതാവ് ഫിലിപ്പ് ഡി. ആർസി ഹാർട്ട് ഒരു സ്ത്രീരോഗ ചികിത്സാവിദഗ്ദ്ധനായിരുന്നു., റുത്ത് മേയറും, പ്രശസ്തനായ സെമിനൽ മെഡിക്കൽ റിസെർച്ചറുമായിരുന്നു.  ഒലിവർ ഹാർട്ടിന്റെ മാതാപിതാക്കൾ രണ്ടുപേരും ജൂതന്മാരായിരുന്നു. അദ്ദേഹത്തിന്റെ അച്ചൻ മൊന്റാഗു എന്ന ജൂത കുടുംബത്തിലായിരിക്കുമ്പോൾ ഒലിവറിന്റെ മുതു മുത്തച്ഛൻ സാമുവൽ മൊന്റാഗു ആയിരുന്നു ആദ്യത്തെ സാമുവൽ മാന്റുഗോ എന്ന പേരിലുള്ള ബാങ്ക നിർമ്മിച്ചത്.[1]

ഹാർട്ട് ഒരു അമേരിക്കൻ പൗരനും, ജൂതനുമായിരുന്നു. അദ്ദേഹം , ഹാർവാർഡ് ലിറ്റ്രേച്ചർ പ്രൊഫസറും, ജെനറേഷൻ ഹോളോകോസ്റ്റ് മെമോയറായ മദർലാന്റ് സെക്കന്റ്: ഗ്രോവിങ് അപ്പ് വിത്ത് ദി ഹോളോകാസ്റ്റ് എന്ന കൃതിയുടെ രചയീതാവുമായ എഴുത്തുകാരിയായ റിറ്റ ബി. [2]ഗോൾഡൻബെർഡിനെ വിവാഹം കഴിച്ചു, അവർക്ക് രണ്ട് മക്കളായിരുന്നു.

1969-ന് കാമ്പ്രിഡ്ജിലെ കിങ്ങ്സ് കോളേജിൽ വച്ചാണ് ഹാർട്ട്  തന്റെ ഗണിത്തതിലെ ബി.എ പൂർത്തിയാക്കിയത്. 1972-ൽ യൂണിവേഴ്സിറ്റി ഓഫ് വാർവിക്കിൽ വച്ച് എക്കണോമിക്ക്സിൽ എം.എ പൂർത്തിയാക്കി. പിന്നീട് 1974-ൽ പ്രിൻസറ്റോൺ യൂണിവേഴ്സിറ്റിയിൽ വച്ച് തന്റെ പി.എച്ച്.ഡി യും പൂർത്തിയാക്കി. കൂടാതെ അദ്ദേഹം കാമ്പ്രിഡ്ജിലെ ചർച്ചിൽ കോളേജിന്റെ ഫെല്ലോ ആയി മാറി, കൂടാതെ ലണ്ടൺ സ്ക്കൂൾ ഓഫ് എക്കണോമിക്ക്സിൽ പ്രൊഫസറാകുകയും ചെയ്തു. 1984-ൽ  അമേരിക്കയിലേക്ക് തിരിച്ചുവന്നു, അവിടെ വച്ചാണ് മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ധ്യാപകനായത്. 1993വരെ അദ്ദേഹം അവിടെയായിരുന്നു.

പുരസ്ക്കാരങ്ങൾ

തിരുത്തുക
  • fellow of the American Academy of Arts and Sciences,
  • fellow of the Econometric Society 
  • American Finance Association
  • fellow of the British Academy
  • president of the American Law and Economics Association and vice president of the American Economic Association,


    അദ്ദേഹം തന്റെ കോണ്ട്രാക്റ്റ് തിയറിയ്ക്കുള്ള പ്രവർത്തനത്തിന്   2016-ലെ എക്കണോമിക്സ് സയൻസിനുള്ള നോബേൽ സമ്മാനം  ബെൻഗ് ആർ. ഹോംസ്റ്റ്രോമുമായി പങ്കിട്ടു.

പുസ്തകങ്ങൾ

തിരുത്തുക
  • Firms, Contracts, and Financial Structure (Oxford University Press, 1995).

തിരഞ്ഞെടുത്ത ലേഖനങ്ങൾ

തിരുത്തുക
  • "On the Optimality of Equilibrium when the Market Structure is Incomplete", Journal of Economic Theory, December 1975, 418-443
  • "Takeover Bids, the Free-rider problem, and the Theory of the Corporation" (with Sanford J. Grossman), Bell Journal of Economics, Spring 1980, 42-64
  • "An Analysis of the Principal–Agent Problem" (with Sanford J. Grossman), Econometrica (January 1983) 7-46.
  • "The Market Mechanism as an Incentive Scheme," Bell Journal of Economics, 14 (Autumn 1983) 366-82.
  • "The Costs and Benefits of Ownership: A Theory of Vertical and Lateral Integration" (with Sanford J. Grossman), Journal of Political Economy, August 1986, 691-719.
  • "One Share-One vote and the Market for Corporate Control" (with Sanford J. Grossman), Journal of Financial Economics, 1988
  • "Incomplete Contracts and Renegotiation" (with John Hardman Moore), Econometrica 56(4) (July 1988).
  • "Property Rights and the Nature of the Firm" (with John Hardman Moore), Journal of Political Economy 98(6) (1990).
  • " A Theory of Debt Based on the Inalienability of Human Capital " (with John Hardman Moore), Quarterly Journal of Economics, November 1994, 841-879
  • "The Proper Scope of Government: Theory and an Application to Prisons" (with Andrei Shleifer and Robert W. Vishny), Quarterly Journal of Economics 112(4) (1997) 1126-61.
  • "Contracts as Reference Points" (with John Hardman Moore), Quarterly Journal of Economics, February, 2008,1-48.