ഒറ്റൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഒറ്റൂർ.[1]. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ഒറ്റൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°44′20″N 76°46′48″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | മതുരക്കോട്, ഞെക്കാട്, ചേന്നൻകോട്, കല്ലമ്പലം, മുള്ളറംകോട്, വെട്ടിമൻകോണം, തോപ്പുവിള, പഞ്ചായത്ത് ഓഫീസ്, നെല്ലിക്കോട്, ഒറ്റൂർ കൃഷിഭവൻ, തോപ്പിൽ, ശ്രീനാരായണപുരം, മൂങ്ങോട് |
ജനസംഖ്യ | |
ജനസംഖ്യ | 13,142 (2001) |
പുരുഷന്മാർ | • 6,088 (2001) |
സ്ത്രീകൾ | • 7,054 (2001) |
സാക്ഷരത നിരക്ക് | 89.44 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221814 |
LSG | • G010105 |
SEC | • G01073 |
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
തിരുത്തുകഒറ്റൂർ-കൈത്തറി വ്യവസായ സംഘം 1957-ൽ സ്ഥാപിച്ചു.
വാണിജ്യ-ഗതാഗത പ്രാധാന്യം
തിരുത്തുകകയർ പിരിയും, നെയ്ത്തുമായിരുന്നു പഞ്ചായത്തിന്റെ പരമ്പരാഗത വ്യവസായം.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുകഒറ്റൂർ പഞ്ചായത്ത് 1953-ൽ രൂപീകൃതമായ മണമ്പൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1979-ൽ ആണ് ഒറ്റൂർ പഞ്ചായത്ത് രൂപീകൃതമായത്. ആദ്യ പ്രസിഡന്റ് ജി. ചെñപ്പൻ പിള്ള ആയിരുന്നു.
ഭൂപ്രകൃതി
തിരുത്തുകഉയർന്ന ലാറ്ററൈറ്റ് സമതലം, ചെരുവുകൾ, താഴ്വര എന്നിങ്ങനെ ഈ പ്രദേശത്തെ മൂന്നായി തിരിച്ചിരിക്കുന്നു. ചെമ്മണ്ണ്, കളിമണ്ണ്, മണൽമണ്ണ്, ചരൽ മണ്ണ് ഇവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ. കുളങ്ങളാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ
തിരുത്തുകനാരായണപുരം അമ്പലം, മൂങ്ങോട് മുസ്ളീം പള്ളി, മൂങ്ങോട് ക്രിസ്ത്യൻ പള്ളി, ഒറ്റൂര് ശ്രീ ക്രിഷ്ണസ്വാമി ക്ഷേത്രം ഇവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
തിരുത്തുക- ഞെക്കാട്
- മതുരക്കോട്
- ചേന്നൻകോട്
- കല്ലമ്പലം
- മുള്ളറംകോട്
- വെട്ടിമൺകോണം
- തോപ്പുവിള
- നെല്ലിക്കോട്
- ഒറ്റൂർ
- ഓണംപള്ളി
- മൂങ്ങോട്
- ശ്രീനാരായണപുരം