ഒരു ഭഗവദ്ഗീതയും കുറെ മുലകളും

വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച ചെറുകഥ

വൈക്കം മുഹമ്മദ് ബഷീറിൻെറ പ്രശസ്തമായ കൃതിയാണിത്. 1967 മെയ് ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. 12 കഥകളടങ്ങുന്ന ഒരു കഥാ സമാഹാരമാണിത്. എ.കെ.ടി.കെ.എം, വാസുദേവൻ നമ്പൂതിരിപ്പാട്,ചങ്ങമ്പുഴ കൃഷ്ണപിള്ള,ജോസഫ് മുണ്ടശ്ശേരി , വൈക്കം മുഹമ്മദ് ബഷീർ എന്നിവരാണ് ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന ജാതി മത ചിന്തയെ  പരിഹസിച്ച് ബഷീർ,തന്നെത്തന്നെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച കഥയാണിത്. മംഗളോദയം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതയെന്ന പുസ്തകം, ഒരു ഇസ്ലാം മതവിശ്വാസി ആയതിൻെറ പേരില് ലഭിക്കാതിരിക്കുകയും അതിനെ നിശിതമായി ചോദ്യം ചെയ്യുന്നതുമാണ് കഥാതന്തു.

ഒരു ഭഗവദ്ഗീതയും കുറെ മുലകളും
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യം ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചെറുകഥ
പ്രസാധകർനാഷണൽ ബുക്ക് സ്റ്റോൾ
പ്രസിദ്ധീകരിച്ച തിയതി
1967
ഏടുകൾ144