ഒരു ചെറുപുഞ്ചിരി
മലയാള ചലച്ചിത്രം
എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു ചെറുപുഞ്ചിരി (ഇംഗ്ലീഷ്: A Slender Smile). ഒടുവിൽ ഉണ്ണികൃഷ്ണൻ, നിർമ്മല ശ്രീനിവാസൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ആറാമത്തെ ചലച്ചിത്രമാണ്.[1]. തെലുഗ് എഴുത്തുകാരൻ ശ്രീരമണയുടെ മിഥുനം എന്ന നോവലാണ് ചിത്രത്തിന്റെ തിരക്കഥക്കാധാരം. 2000-ലെ ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലൂടെ എം.ടി. വാസുദേവൻ നായർക്ക് ലഭിച്ചു.
ഒരു ചെറുപുഞ്ചിരി | |
---|---|
സംവിധാനം | എം.ടി. വാസുദേവൻ നായർ |
നിർമ്മാണം | ജിഷ ജോൺ |
കഥ | ശ്രീരമണ |
തിരക്കഥ | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | ഒടുവിൽ ഉണ്ണികൃഷ്ണൻ നിർമ്മല ശ്രീനിവാസൻ |
സംഗീതം | ജോൺസൻ |
ഛായാഗ്രഹണം | സണ്ണി ജോസഫ് |
ചിത്രസംയോജനം | ബീന പോൾ |
റിലീസിങ് തീയതി | സെപ്റ്റംബർ 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 89 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- ഒടുവിൽ ഉണ്ണികൃഷ്ണൻ
- നിർമ്മല ശ്രീനിവാസൻ
- ലെന
- മാസ്റ്റ്ർ വിഘ്നേഷ്
- തമ്പി കണ്ണന്താനം
- ശ്രീദേവി ഉണ്ണി
- മങ്ക മഹേഷ്
- മുകുന്ദൻ
പുരസ്കാരങ്ങൾ
തിരുത്തുക- ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം (2000)
- Special mention at the International Federation of Film Critics|FIPRESCI awards in 2000.
- National Film Awards|Indian National Film Award for the National Film Award for Best Film on Environment Conservation/Preservation|Best Film on Environment Conservation/Preservation in 2001.
- Screened at the third Mumbai International Film Festival in November 2000.
- Screened at the International Film Festival of Kerala in 2001.
- Selected for the Munich International Film Festival.