2021ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് ഒരിലത്തണലിൽ . സന്ദീപ് ആണ് ഇത് നിർമ്മിച്ചത്. സഹസ്ര സിനിമാസിന്റെ ബാനറിൽ അശോക് ആർ നാഥാണ് ഈ ചിത്രം സംവിധാനം ചെയ്തത്. സഫലം, ഡിസംബർ, മിഴികൾ സാക്ഷി, വെൺ ശംഖു പോൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തയാളാണ് അശോക് ആർ. നാഥ്. ഡർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെയും സാക്രമെന്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെയും ഔദ്യോഗിക എൻട്രികളിൽ ഒന്നായിരുന്നു ഒരിലത്തണലിൽ . ശ്രീധരൻ കാണി അവതരിപ്പിക്കുന്ന ശാരീരിക അവശതയുള്ള കർഷകനായ അച്യുതന്റെ അതിജീവനത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ശാരീരിക അവശതകളെ അതിജീവിച്ച കർഷക സമൂഹത്തിന്റെ പ്രതിനിധിയായ ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ള യാത്ര കൂടിയാണ് ചിത്രം. 2020 ലെ മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഈ ചിത്രം നേടി. [2]

Orilathanalil
സംവിധാനംAsok. R. Nath
നിർമ്മാണംSandeep. R
രചനSajith Raj
അഭിനേതാക്കൾSreedharan Kaani
Arun Kumar
Kainakari Thankaraj
Shylaja. P. Ambu
Veronica Medeiros
Sabu Praudeen
Madhu Baalan
Dr. Asif Shah
സംഗീതംAnil
ഛായാഗ്രഹണംSunil Prem L. S
ചിത്രസംയോജനംVipin Mannoor
സ്റ്റുഡിയോSahasrara Cinemas
റിലീസിങ് തീയതി
  • 23 ഏപ്രിൽ 2021 (2021-04-23)[1]
രാജ്യംIndia
ഭാഷMalayalam


അഭിനേതാക്കൾ തിരുത്തുക

ചിത്രീകരണം തിരുത്തുക

തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള വെള്ളായണി, വെള്ളായണി തടാകം എന്നിവയുടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. സന്ദീപാണ് ചിത്രത്തിന്റെ നിർമ്മാണവും വിതരണവും നിർവഹിച്ചത്. സഹസ്ര സിനിമാസിന്റെ ബാനറിൽ സുനിൽ പ്രേം എൽ.എസ് ഛായാഗ്രഹണം, വിപിൻ മണ്ണൂർ എഡിറ്റിംഗ്, ഹർഷവർദ്ധൻ കുമാർ കലാസംവിധാനം, അനിൽ പശ്ചാത്തല സംഗീതം എന്നിവ നിർവ്വഹിച്ചു.[3] The production of the movie was finished during the later months of 2020.[4] 2020-ന്റെ അവസാന മാസങ്ങളിൽ സിനിമയുടെ നിർമ്മാണം പൂർത്തിയായി.

2020ൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയതിന് പുറമെ ഒരിലത്തണലിൽ മറ്റ് ഒന്നിലധികം അവാർഡ് വിഭാഗത്തിലും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രശസ്തമായ സാക്രമെന്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2021, ഡർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2021 എന്നിങ്ങനെ നിരവധി ദേശീയ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാനുള്ള ഔദ്യോഗിക എൻട്രിയും ലഭിച്ചു. [5]

പ്രകാശനം തിരുത്തുക

2021 ഏപ്രിൽ 23ന് ഒടിടി പ്ലാറ്റ്‌ഫോമായ 'ഫസ്റ്റ് ഷോസ്' വഴി ചിത്രം ഔദ്യോഗികമായി പുറത്തിറങ്ങി.

അവാർഡുകൾ തിരുത്തുക

  • മികച്ച പരിസ്ഥിതി ചിത്രം - കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2020 [6]
  • ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡുകൾ 2020
  • മികച്ച മേക്കപ്പ്: ലാൽ കരമന
  • പ്രത്യേക ജൂറി പരാമർശം: ശ്രീധരൻ കാണി [7]

അവലംബങ്ങൾ തിരുത്തുക

  1. മനോരമ ലേഖകൻ (22 April 2021). "ഒരിലത്തണലിൽ ഏപ്രിൽ 23ന്". Madhyamam. Retrieved 25 November 2021.
  2. Mathrubhumi (13 September 2021). "Kerala Film Critics Awards: Prithviraj, Biju Menon share best actor award" (in ഇംഗ്ലീഷ്). Mathrubhumi. Archived from the original on 13 September 2021. Retrieved 25 November 2021.
  3. shyamapradeep (17 April 2021). "ഒരിലത്തണലിൽ-Orilathanalil". M3DB. Retrieved 23 November 2021.
  4. മാധ്യമം ലേഖകൻ (2 February 2021). "കർഷക അവാർഡ് ജേതാവ് ശ്രീധരൻ നായകനാവുന്ന 'ഒരിലത്തണലിൽ' ചിത്രീകരണം പൂർത്തിയായി". Madhyamam. Retrieved 25 November 2021.
  5. Asmi Najumunniza Nazar. "Orilathanalil tells the story of survival..." (in ഇംഗ്ലീഷ്). iMalayalee Media. Archived from the original on 2021-12-01. Retrieved 30 November 2021.
  6. CE Features (13 September 2021). "Kerala Film Critics Awards announced". Cinema Express (in ഇംഗ്ലീഷ്). Retrieved 1 December 2021.
  7. Express News Service (16 November 2021). "J C Daniel Foundation Film Award 2020: Ennivar, Disha share best film honour". The New Indian Express (in ഇംഗ്ലീഷ്). Retrieved 23 November 2021.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒരിലത്തണലിൽ&oldid=4024580" എന്ന താളിൽനിന്ന് ശേഖരിച്ചത്