ഒരിടത്തൊരു ഫയൽവാൻ

മലയാള ചലച്ചിത്രം

പി. പത്മരാജൻ‎ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്തൊരു ഫയൽവാൻ. റഷീദ്, നെടുമുടി വേണു, ജയന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നു. പത്മരാജൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ജോൺസണാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ഒരിടത്തൊരു ഫയൽവാൻ
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ‎
നിർമ്മാണംസുരേഷ്[1]
രചനപി. പത്മരാജൻ
അഭിനേതാക്കൾറഷീദ്
നെടുമുടി വേണു
ജയന്തി
അശോകൻ
സംഗീതംജോൺസൺ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംപി. പത്മരാജൻ‎
സ്റ്റുഡിയോതുണ്ടത്തിൽ ഫിലിംസ്
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം128 മിനിറ്റ്

ഗോദയിലെ അജയ്യനായ ഒരു ഫയൽവാന്റെ ജീവിത പരാജയത്തിന്റെ കഥയാണ്‌ ഈ ചിത്രം. നിരൂപക ശ്രദ്ധ നേടിയ ഈ ചിത്രം കോലാലംപുർ, ഡാല്ലാസ് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .

കഥാസംഗ്രഹം

തിരുത്തുക

എവിടെ നിന്നോ ഒരു രാത്രി പുഴയും നീന്തി വന്ന ഫയൽവാൻ തയ്യൽക്കാരൻ മേസ്ത്രിയുടെ മേൽനോട്ടത്തിൽ ഗ്രാമത്തിൽ താമസമുറപ്പിക്കുന്നു. മേസ്ത്രി ഏർപ്പാടാക്കിക്കൊടുക്കുന്ന ഗുസ്തികളിൽ എതിരാളികളെയെല്ലാം തോൽപ്പിച്ചു ഫയൽവാൻ ഗ്രാമാവാസികൾക്കിടയിൽ നായക പരിവേഷം നേടുന്നു. പിന്നീട് ഗ്രാമത്തിലെ സുന്ദരിയായ ചക്കരയെ കല്യാണം കഴിക്കുകയും ചെയ്യുന്നു. പക്ഷെ ക്രമേണ ഗുസ്തിക്കാരാരും വരാതാവുകയും വരുമാനം കുറഞ്ഞു തുടങ്ങുകയും ചെയ്യുമ്പോൾ കണ്ടമാനം ഭക്ഷണം കഴിക്കുകയും പണിയൊന്നും എടുക്കാതെ സദാ കസർത്ത് ചെയ്യുകയും ചെയ്യുന്ന ഫയൽവാൻ മേസ്ത്രിക്കൊരു ബാദ്ധ്യതയാകുന്നു. തടിമിടുക്കുണ്ടെങ്കിലും അയാൾ ഒരു ഷണ്ഡനാണു എന്ന് അറിയുന്നതോടെ ചക്കരയും അയാളെ ഉപേക്ഷിക്കുന്നു. ഒടുവിൽ വന്നത് പോലെ എങ്ങോട്ടെന്നറിയാതെ ഫയൽവാൻ നടന്നകലുന്നു.

അഭിനേതാക്കൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  1. "സ്മരണ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 744. 2012 മെയ് 28. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-24. Retrieved 2011-03-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-16. Retrieved 2011-03-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒരിടത്തൊരു_ഫയൽവാൻ&oldid=3784937" എന്ന താളിൽനിന്ന് ശേഖരിച്ചത്