റഷ്യയിലെ സഖാ റിപ്പബ്ലിക്കിലെ ഒയ്‌മ്യാകോൺസ്‌കി ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ഒയ്മ്യാകോൺ. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഒയ്മ്യാകോൺ എന്ന ​ഗ്രാമം. യാന ഹൈലാൻഡ്‌സിൽ ഇൻഡിഗിർക്ക നദിക്കരയിൽ കോളിമ ഹൈവേയിൽ ടോംടോറിന്റെ വടക്കുപടിഞ്ഞാറായി ഇത് സ്ഥിതി ചെയ്യുന്നു. ശൈത്യകാലത്തെ ശരാശരി താപനില അനുസരിച്ച് ഭൂമിയിലെ സ്ഥിരമായി ജനവാസമുള്ള ഏറ്റവും തണുപ്പുള്ള വാസസ്ഥലമാണിത്.[4] [5] ഇവിടെ താപനില മൈനസ് 71.2 ഡിഗ്രി സെൽഷ്യസ് (മൈനസ് 96.16 ഡിഗ്രി ഫാരൻഹീറ്റ്) വരെ താഴാറുണ്ട്. അഞ്ഞൂറോളം ആളുകൾ മാത്രമാണ് ഈ സ്ഥലത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളത്. ശൈത്യകാലത്ത് ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. താപനില മൈനസ് 40ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കും. അതിശൈത്യം ആരംഭിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതം വീടിനുള്ളിലുള്ള പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ്. 1993ൽ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്. മൈനസ് 67.7 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.

Oymyakon

Оймякон
Other transcription(s)
 • YakutӨймөкөөн
Skyline of Oymyakon
Location of Oymyakon
Map
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia Sakha Republic" does not exist
Coordinates: 63°27′46.6103″N 142°47′13.0895″E / 63.462947306°N 142.786969306°E / 63.462947306; 142.786969306
CountryRussia
Federal subjectSakha Republic
Administrative districtഒയ്മ്യാകോൺസ്കി ജില്ല
ഉയരം
745 മീ(2,444 അടി)
ജനസംഖ്യ
 • ആകെ462
 • കണക്ക് 
(ഫെബ്രുവരി 5, 2018)
500–900
 • Municipal districtഒയ്മ്യാകോൺസ്കി മുനിസിപ്പൽ ഡിസ്ട്രിക്റ്റ്
സമയമേഖലUTC+10 (Vladivostok Time Edit this on Wikidata[2])
Postal code(s)[3]
678752
Dialing code(s)+7 41154

സ്കൂളുകൾ, ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. കാറുകളും മറ്റു വാഹനങ്ങളും കേടാകാതിരിക്കാൻ അവ നിരന്തരം പ്രവർപ്പിക്കുകയും വാഹനത്തിനുള്ളിൽ തന്നെ താമസമാക്കുന്നവരും ഇവിടെയുണ്ട്.[6]

ഭൂമിശാസ്ത്രം

തിരുത്തുക

ഒയ്മ്യാകോണിന് സമീപത്തായി രണ്ട് പ്രധാന താഴ്വരകൾ സ്ഥിതിചെയ്യുന്നു. ഈ താഴ്‌വരകൾ നഗരത്തിനുള്ളിൽ കാറ്റിനെ കുടുക്കുന്നതോടെ തണുത്ത കാലാവസ്ഥ സൃഷ്ടിക്കപ്പെടുന്നു.

ചരിത്രം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധസമയത്ത്, അലാസ്ക-സൈബീരിയൻ (ALSIB) എയർ റൂട്ടിനായി എയറോപോർട്ട് ജില്ലയിൽ ഒരു എയർഫീൽഡ് നിർമ്മിച്ചതോടെ അമേരിക്കൻ ലെൻഡ്-ലീസ് വിമാനങ്ങൾ ഈസ്റ്റേൺ ഫ്രണ്ടിലേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കപ്പെട്ടു. ചരിത്രപരമായ ബോൺസ് റോഡിന് സമീപമാണ് ഒയ്മ്യാകോൺ സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഒയ്മ്യാകോൺ പ്രദേശത്തെ ജനസംഖ്യ ഗണ്യമായി കുറഞ്ഞുവരുന്നു. മുമ്പ് ഗ്രാമത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യ ഏകദേശം 2,500 നിവാസികളായിരുന്നുവെങ്കിലും 2018 ൽ ആ എണ്ണം 900 ൽ താഴെയായി കുറഞ്ഞു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ താങ്ങി നിറുത്തുന്നത് കൂടുതലും രോമ വ്യാപാരവും ഐസ് മത്സ്യബന്ധനവുമാണ്.

  1. Russian Federal State Statistics Service (2011). "Всероссийская перепись населения 2010 года. Том 1" [2010 All-Russian Population Census, vol. 1]. Всероссийская перепись населения 2010 года [2010 All-Russia Population Census] (in Russian). Federal State Statistics Service. {{cite web}}: Invalid |ref=harv (help)CS1 maint: unrecognized language (link)
  2. "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.{{cite web}}: CS1 maint: unrecognized language (link)
  3. Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
  4. Jennings, Ken (September 10, 2018). "This Is the Coldest Permanently Inhabited Place on Earth". Condé Nast Traveler.
  5. "World's Coldest Village Drops To -80° & The Photos Are Spectacular". InspireMore.com. January 16, 2018. Retrieved 19 January 2018.
  6. "അപകടം പതിയിരിക്കുന്ന ലോകത്തെ പത്ത് സ്ഥലങ്ങൾ". Retrieved 2022-12-28.
"https://ml.wikipedia.org/w/index.php?title=ഒയ്മ്യാകോൺ&oldid=3831497" എന്ന താളിൽനിന്ന് ശേഖരിച്ചത്