ഇൻഡിഗിർക്ക നദി
റഷ്യയിലെ സാഖ റിപ്പബ്ലിക്കിലെ ഒരു നദിയാണ് ഇൻഡിഗിർക്ക. ഇതിന് 1,726 കിലോമീറ്റർ നീളമുണ്ട്[1]. അതിന്റെ വൃഷ്ടി പ്രദേശം 360,000 ചതുരശ്ര കിലോമീറ്റർ ആണ് .ഈ നദി കൊയ്‍ലാമ ഉൾക്കടലിൽ പതിച്ച് കിഴക്കൻ സൈബീരിയൻ കടലിൽ ചെന്ന് ചേരുന്നു.
ഇൻഡിഗിർക്ക നദി | |
---|---|
Physical characteristics | |
നദീമുഖം | East Siberian Sea |
നീളം | 1,726 കി.മീ (1,072 മൈ) |
ഒക്ടോബർ മാസം മുതൽ മേയ്-ജൂൺ വരെ തണുത്തുറഞ്ഞുകിടക്കുന്ന ഈ നദി കൊളിമ നദിക്ക് പടിഞ്ഞാറും യാന നദിക്ക് കിഴക്കുമായി ഒഴുകുന്നു. ഈ നദിയിലെ പ്രധാന മത്സ്യഇനങ്ങൾ ശുദ്ധജല വൈറ്റ്ഫിഷ്(Freshwater whitefish) വിഭാഗത്തിൽപ്പെടുന്നവയാണ്. ഈ നദീതീരത്തായി സ്വർണ്ണം വേർതിരിച്ചെടുക്കുന്ന വ്യവസായങ്ങൾ സ്ഥിതിചെയ്യുന്നു. 1989 ലെ സെൻസസ് പ്രകാരം 12,535 ആളുകൾ നിവസിക്കുന്ന ഉസ്ത് നിര (Ust-Nera (Russian: Усть-Нера; Yakut: Уус Ньара) ആണ് ഈ നദീതടത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള പ്രദേശം.