ഒബെറോൺ
ഒബെറോൺ യുറാനസ് 4 എന്നറിയപ്പെടുന്ന യുറാനസിന്റെ ഏറ്റവും പുറമെയുള്ള പ്രധാന ഉപഗ്രഹമാണ്. ഇതു യുറാനസിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഗ്രഹവും സൗരയൂഥത്തിലെ ഒൻപതാമത്തെ വലിയ ഉപഗ്രഹവുമാകുന്നു. വില്യം ഹെർഷെൽ 1787ൽ കണ്ടെത്തിയ ഈ ഉപഗ്രഹം ഷേക്സ്പിയരിന്റെ എ മിഡ്സമ്മർ നയിറ്റ്സ് ഡ്രീം എന്ന കൃതിയിലെ കഥാപത്രത്തിന്റെ പേരാണ് വഹിക്കുന്നത്. ഇതിന്റെ ഭ്രമണപഥം യുറാനസിന്റെ കാന്തികമണ്ഡലത്തിന്റെ പുറംഭാഗത്തേയ്ക്ക് നീണ്ടുപോകുന്നു.
![]() | |
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | William Herschel |
കണ്ടെത്തിയ തിയതി | January 11, 1787 |
വിശേഷണങ്ങൾ | |
Uranus IV | |
Adjectives | Oberonian |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
583520 കി.മീ | |
എക്സൻട്രിസിറ്റി | 0.0014 |
13.463234 d | |
Average പരിക്രമണവേഗം | 3.15 km/s (calculated) |
ചെരിവ് | 0.058° (to Uranus's equator) |
ഉപഗ്രഹങ്ങൾ | Uranus |
ഭൗതിക സവിശേഷതകൾ | |
ശരാശരി സാന്ദ്രത | 1.63±0.05 g/cm³ |
അൽബിഡോ |
|
താപനില | 70–80 K |
14.1 | |
അന്തരീക്ഷം | |
പ്രതലത്തിലെ മർദ്ദം | zero |
കണ്ടെത്തലും പേരും തിരുത്തുക
1787 ജനുവരി 11 ന് വില്യം ഹെർഷലിൻ എന്ന ശാസ്ത്രജ്ഞൻ ആണ് ഒബറോൺ കണ്ടുപിടിച്ചത്. അതേ ദിവസം തന്നെ അദ്ദേഹം യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിയയും കണ്ടെത്തി.
യുറാനസിന്റെ ഉപഗ്രഹങ്ങൾക്കെല്ലാം വില്യം ഷേക്സ്പിയറോ അലക്സാണ്ടർ പോപ്പോ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. വില്യം ഷെയ്ക്സ്പിയർ രചിച്ച ഹാസ്യനാടകമായ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിലെ (A Midsummer Night's Dream) ഫെയ്‌റിസുകളുടെ രാജാവായ ഒബെറോനിൽ എന്ന കഥാപാത്രത്തിന്റെ പേരിൽ നിന്നാണ് ഒബറോൺ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.