ഒനെക്ക് ഒബവ്വ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
പതിനെട്ടാം നൂറ്റാണ്ടിൽ കർണാടകയിലെ ചിത്രദുർഗ്ഗയിൽ ജീവിച്ചിരുന്ന ഒരു ധീരവനിതയാണ് ഒനെക്ക് ഒബവ്വ.[1] ചിത്രദുർഗ കോട്ടയിലെ കാവൽക്കാരന്റെ ഭാര്യയായിരുന്നു ഒബവ്വ.[2] 1772ൽ ഹൈദരലിയുടെ സൈന്യം ചിത്രദുർഗ വളഞ്ഞു.കോട്ട പിടിച്ചെടുക്കാൻ ഒരു തുരങ്കത്തിലൂടെ കോട്ടയിലേക്ക് കയറാൻ ശ്രമിച്ച മൈസൂർ ഭടന്മാരെ കയ്യിലിരുന്ന ഉലക്ക കൊണ്ട് ഒബവ്വ നേരിട്ടു.[3] നിരവധി പേരെ വധിച്ചു. അവസാനം ശത്രുസൈനികരാൽ വധിക്കപ്പെട്ടു.
കർണാടക സംസ്ഥാനത്ത് മുൻനിര വനിതാ യോദ്ധാക്കളും ദേശസ്‌നേഹികളും ആയ അബ്ബക്ക റാണി, കേലാഡി ചെന്നമ്മ, കിത്തൂർ ചെന്നമ്മ എന്നിവരോടൊപ്പം അവർ ആഘോഷിക്കപ്പെടുന്നു. അവർ ഹോളായസ് (ചാലവാടി) സമുദായത്തിൽ പെട്ടവരായിരുന്നു.[4]
കർണാടകയിലെ ചിത്രദുർഗയിലെ സ്പോർട്സ് സ്റ്റേഡിയം, 'വീരവനിത ഒനെക്ക് ഒബവ്വ സ്റ്റേഡിയം' എന്ന പേരിലാണ് അറിയപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ Cathy Spagnoli, Paramasivam Samanna (1999). Jasmine and Coconuts: South Indian Tales (1999 ed.). Englewood, USA: Greenwood Publishing Group. ISBN 9781563085765. Retrieved 10 September 2012.
- ↑ March of Mysore Vol.3 (1966 ed.). 1966. Retrieved 10 September 2012.
- ↑ "Why is BJP against Tipu Sultan, and was this always the case?".
- ↑ B.N, Sri Sathyan, ed. (1967). Mysore State Gazetteer - Chitradurga District. Vol. Vol.4. Bangalore: Govt. of Mysore. p. 393. Retrieved 10 September 2012.
{{cite book}}
:|volume=
has extra text (help)
Onake Obavva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.