വിജയനഗര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം രൂപം കൊണ്ട കർണാടകത്തിലെ കേലാടി രാജവംശത്തിലെ റാണിയായിരുന്നു കേലാടി ചെന്നമ്മ. 1667ലാണ് ചെന്നമ്മ കേലാടി രാജാവായ സോമശേഖര നായ്ക്കിനെ വിവാഹം കഴിച്ചത്. 1677ൽ രാജാവിന്റെ മരണശേഷം 12വർഷം കേലാടി ഭരിച്ചത് റാണിയായിരുന്നു(1677-1689). കേലാടി അക്രമിച്ച മുഗൾ ചക്രവർത്തി ഔറംഗസീബിനെ തടഞ്ഞു നിർത്താൻ ചെന്നമ്മയ്ക്ക് കഴിഞ്ഞു. ഒനെക്ക് ഒബവ്വ യെപ്പോലെ കന്നട സ്ത്രീകളുടെ വീരതയുടെ മകുടോദാഹരണമായി ചെന്നമ്മ വാഴ്ത്തപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=കേലാടി_ചെന്നമ്മ&oldid=2312564" എന്ന താളിൽനിന്ന് ശേഖരിച്ചത്