ഒട്ടാര ഗുണെവർധെനെ
ശ്രീലങ്കയിലെ ഒരു സംരംഭകയും മൃഗക്ഷേമ അഭിഭാഷകയും കൺസർവേഷനിസ്റ്റും മനുഷ്യസ്‌നേഹിയുമാണ് ഒട്ടാര ഗുണെവർധെനെ (സിംഹള: സിഹാല:). [1] ഒഡെൽ, എംബാർക്ക്, ഒട്ടാര ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപകയാണ്.[2][3]
ഒട്ടാര ഡെൽ ഗുണെവർധെനെ | |
---|---|
ജനനം | ഒട്ടാര ഡെൽ ഗുണെവർധെനെ 30 ഓഗസ്റ്റ് 1964 കൊളംബോ, ശ്രീലങ്ക |
ദേശീയത | ശ്രീലങ്കൻ |
കലാലയം | ലേഡീസ് കോളേജ് ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി |
തൊഴിൽ | Entrepreneur |
സംഘടന(കൾ) | Founder of ODEL and Embark |
അറിയപ്പെടുന്നത് | അനിമൽ വെൽഫെയർ Environmental conservation |
അറിയപ്പെടുന്ന കൃതി | Founding first public retail company in Sri Lanka |
പുരസ്കാരങ്ങൾ | Zonta Woman of Achievement Award Entrepreneur of the Year 2001 Award |
Honours | World Animal Day Ambassador – Sri Lanka Goodwill Ambassador for Habitat for Humanity - Sri Lanka Ambassador Earth Hour - Sri Lanka |
വെബ്സൈറ്റ് | otara |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഒട്ടാര ഡെൽ ഗുണെവർധെനെ 1964 ഓഗസ്റ്റ് 30 ന് കൊളംബോയിൽ നോർമൻ, ഡെലിസിയ ഗുണെവർധെനെ എന്നിവരുടെ മൂന്നാമത്തെ കുട്ടിയായി ജനിച്ചു. [4] അവരുടെ പിതാവ് ഐറ്റ്കെൻ സ്പെൻസിന്റെ മുൻ ചെയർമാനായിരുന്നു. അമ്മ ഡെലിസിയ, വികലാംഗരായ കുട്ടികൾക്കായി ചിത്ര ലെയ്ൻ സ്കൂൾ സ്ഥാപിച്ചു.[5]
ഗുണെവർധെനെ കൊളംബോയിലെ സി. എം. എസ്. ലേഡീസ് കോളേജിൽ ചേർന്നു. [5] അവിടെ അത്ലറ്റിക്സിലും നീന്തലിലും രാജ്യത്തെ പ്രതിനിധീകരിച്ചു. ഒഹായോയിലെ ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബിരുദം നേടി.[4][6]
അവധിക്കാലത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ അവർ ചില ഫാഷൻ മോഡലിംഗ് ചെയ്തു.[4] യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയയുടനെ ഉയർന്ന ബ്രാൻഡുകൾക്കും അന്താരാഷ്ട്ര വസ്ത്ര കാറ്റലോഗുകൾക്കുമായുള്ള ഷൂട്ടിംഗ് നടത്തി.[7]
കരിയർ
തിരുത്തുക1989 ൽ ഗുണെവർധെനെ ഫാക്ടറിയിൽ മിച്ചം വന്ന വസ്ത്രങ്ങളും കാർ ബൂട്ടിൽ നിന്ന് കുടുംബത്തിനും സുഹൃത്തുക്കൾക്കും വിൽക്കാൻ തുടങ്ങി. [8][5][9] 1990 ൽ കൊളംബോയിലെ ഡിക്ക്മാൻ റോഡിൽ അവരുടെ ആദ്യത്തെ സ്റ്റോർ ഒഡെൽ തുറന്നു. [10]2010 ആയപ്പോഴേക്കും കൊളംബോയിലുടനീളം പതിനെട്ട് സ്റ്റോറുകൾ ഉണ്ടായിരുന്നു.[8][11]
2007 ൽ ശ്രീലങ്കയുടെ പാരിസ്ഥിതികവും വന്യജീവി സംരക്ഷണവും കേന്ദ്രീകരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഒട്ടാര ഫൗണ്ടേഷൻ ഗുണെവർധെനെ ആരംഭിച്ചു. [12] 2007 ൽ അവർ ഫാഷൻ ബ്രാൻഡായ എംബാർക്കും ആരംഭിച്ചു. അതിൽ നിന്നുള്ള വരുമാനം റാബിസ് നിർമാർജനം, ക്യാനൈൻ വാക്സിനേഷനുകൾ, വന്ധ്യംകരണ ശസ്ത്രക്രിയകൾ, നായ്ക്കുട്ടികളെ ദത്തെടുക്കൽ, പരിക്കേറ്റ തെരുവ് നായ്ക്കളെ പരിപാലിക്കൽ എന്നിവയ്ക്കായി സംഭാവന ചെയ്യുന്നു. [13][14][15]
2010 ഫെബ്രുവരിയിൽ അവർ ഒഡെലിനെ ഒരു പബ്ലിക് ലിമിറ്റഡ് ബാധ്യതാ കമ്പനിയാക്കി മാറ്റി. കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്ത ആദ്യത്തെ ഫാഷൻ റീട്ടെയിൽ ബിസിനസായി ഇത് മാറി. [8] 2014 സെപ്റ്റംബർ 11 ന്, ഗുണെവർധെനെ ഒഡെൽ പിഎൽസിയിലെ അവരുടെ എല്ലാ ഓഹരികളും എംബാർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സോഫ്റ്റ്‍ലോജിക് ഗ്രൂപ്പിന് [9] വിറ്റു.
അവലംബം
തിരുത്തുക- ↑ "හිත ඇත්නම් පත කුඩාද? - ඔටාරා". BBC News සිංහල (in സിംഹള). 2016-12-07. Retrieved 2021-01-19.
- ↑ "දිරිය ලක් දියණිය ඔටාරා ගුණවර්ධන". roar.media (in സിംഹള). Retrieved 2021-01-19.
- ↑ "Entrepreneurship lessons from Otara | Daily FT". www.ft.lk (in English). Retrieved 2021-01-27.
{{cite web}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 4.2 Pilapitiya, Sureshni (1 December 2016). "Humans and animals can live in harmony says Otara". Daily Mirror. Retrieved 27 March 2018.
- ↑ 5.0 5.1 5.2 Ranwella, Nayanaka (25 February 2017). "Epitomacy of Elegance". Archived from the original on 2018-03-27. Retrieved 27 March 2018.
- ↑ "Indices green after three days". Daily Mirror. 10 June 2011. Retrieved 20 March 2019.
- ↑ Karunaratne, Ilika (26 October 2002). "Personality of the week - Otara Chandiram". Daily News. Retrieved 28 March 2018.
- ↑ 8.0 8.1 8.2 Srinivasan, Meera (12 November 2016). "Odel: Behind Sri Lanka's best-known store". The Hindu. Retrieved 27 March 2018.
- ↑ 9.0 9.1 "Ajit Gunawardene bows out of Odel chair 900 for one share split preceded Odel IPO". The Island. 10 July 2010. Retrieved 27 March 2018.
- ↑ Hewavissenti, Panchamee (28 September 2008). "Challenges are blessings in disguise: Team work is hallmark". Sunday Observer. Retrieved 27 March 2018.
- ↑ Abeyakoon, Ruwanthi. "Uniquely Smart!". Daily News (in ഇംഗ്ലീഷ്). Retrieved 2021-01-27.
- ↑ "Otara launches Foundation for environmental sustainability and animal welfare". Lanka Business Online. July 13, 2015. Retrieved 5 April 2018.
- ↑ "Otara's support to community dogs". The Sunday Times. 4 March 2007. Retrieved 28 March 2018.
- ↑ Reddy, Sujata (16 April 2014). "How Sri Lankan designer Otara Gunewardene extends her passion to upkeep of dogs". The Economic Times. Retrieved 27 March 2018.
- ↑ Anver, Gazala (3 October 2010). "Embarking Mad!". The Sunday Leader. Archived from the original on 2018-08-16. Retrieved 28 March 2018.