ഒടുപാറ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശമാണ് ഒടുപാറ. ഈ സ്ഥലം കൊടോളി എന്നും അറിയപ്പെടുന്നു. നരിക്കുനിയിൽ നിന്നും 3.5 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. നരിക്കുനി പഞ്ചായത്തിലെ 12,14 വാർഡുകൾ ഇതിൽ ഉൾപ്പെടുന്നു.
ഒരു എൽ.പി. സ്കൂൾ, പള്ളി, മദ്രസ, കുറച്ച് പീടികകൾ എന്നിവയാണ് ഒടുപാറ അങ്ങാടിയിൽ ഉള്ളത്. ജനകീയ എ.എൽ.പി.സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി 120 കുട്ടികൾ പഠിക്കുന്നു.
യാത്രാമാർഗങ്ങൾ
തിരുത്തുകനരിക്കുനിയിൽ നിന്നും നെല്യേരിതാഴം വഴി പാലങ്ങാട്ടേക്കു പോകുന്ന ബസിൽ ഇവിടെ എത്താം. ഈ വഴിയിൽ ബസുകൾ ഉണ്ടെങ്കിലും ജീപ്പുകളാണ് ഇവിടുത്തുകരുടെ പ്രധാന ആശ്രയം.