ഒക്ടേൻ സംഖ്യ

(ഒക്റ്റേൻ സംഖ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പാർൿ ഇഗ്നിഷൻ എൻജിനിൽ (Spark Ignition Engine) സംഭവിക്കാവുന്ന ഡിറ്റൊനേഷൻ അഥവാ എൻജിൻ നോക്കിങ്ങിന് എതിരേ ഒരു ഇന്ധനത്തിനുള്ള പ്രതിരോധത്തെയാണ് ഒക്ടേൻ സംഖ്യ അഥവാ ഒക്ടേൻ സൂചകം എന്നതു കൊണ്ട് സൂചിപ്പിക്കുന്നത്.

നിർവ്വചനം

തിരുത്തുക

ഒരു ഇന്ധനം ഏത് അനുപാതത്തിലുള്ള ഐസോ-ഒക്ടേൻ n-ഹെപ്ടേൻ മിശ്രിതത്തിന്റെ ഡിറ്റോനേഷൻ പ്രതിരോധവുമായിട്ട് സാമ്യം കാണിക്കുന്നുവോ, ആ മിശ്രിതത്തിലെ ഐസോ-ഒക്ടേനിന്റെ വ്യാപ്താടിസ്ഥാനത്തിലുള്ള അനുപാതമായിരിക്കും ആ ഇന്ധനത്തിന്റെ ഒക്ടേൻ സംഖ്യ. ഐസോ-ഒക്ടേന് 100 എന്ന ഒക്ടേൻ സംഖ്യയും, n-ഹെപ്ടേന് 0 എന്ന ഒക്ടേൻ സംഖ്യയും സഹജമായിട്ട് നൽകിയിട്ടുണ്ട്. ഒരു ഇന്ധനത്തിന്റെ ഒക്ടേൻ സംഖ്യ 87 ആണെങ്കിൽ അതിന്റെ നോക്കിങ്ങ് പ്രതിരോധം, 87% ഐസോ-ഒക്ടേനും, 13% n-ഹെപ്ടേനുമുള്ള ഒരു മിശ്രിതവുമായിട്ട് സാമ്യമുള്ളതായിരിക്കും.

ഇന്ധനം     Research octane
number (RON)
സാധാരണ പെട്രോൾ Min 91
പ്രീമിയം പെട്രോൾ Min 95
LPG (60% Propane + 40% Butane) 108
എഥനോൾ 129
മെഥനോൾ 123
ബ്യൂട്ടനോൾ 91-99
ഗ്യാസഹോൾ (10% എഥനോൾ + 90% ഗ്യാസൊലീൻ) 93/94
ഡീസൽ 25
ഹൈഡ്രജൻ 130[1]

ഒക്ടേൻ സംഖ്യ എഞ്ചിൻ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു

തിരുത്തുക

കൂടിയ ഒക്ടേൻ സംഖ്യയുള്ള ഇന്ധനങ്ങൾക്ക് കത്തുവാൻ, കുറഞ്ഞ ഒക്ടേൻ സംഖ്യയുള്ള ഇന്ധനങ്ങളേക്കാൾ കൂടുതൽ ആക്ടിവേഷൻ ഊർജം ആവശ്യമാണ്. ആയതിനാൽ അവ ഒരു പൊട്ടിത്തെറിയോടു് കൂടി കത്തുന്നില്ല. സ്പാർൿ ഇഗ്നിഷൻ എൻജിനുകൾക്ക് നന്നായി പ്രവർത്തിക്കുവാൻ സ്ഫോടനമില്ലാതെ കത്തുന്ന ഇന്ധനങ്ങളാണ് ആവശ്യം. പൊടുന്നനെ കത്തിത്തീരുന്ന ഇന്ധനങ്ങൾ ഡിറ്റൊനേഷന് (നോക്കിങ്ങിന്) വഴി തെളിക്കുന്നു.


  1. "The National Hydrogen Association FAQs". Archived from the original on 2005-11-25. Retrieved 2009-01-25.
"https://ml.wikipedia.org/w/index.php?title=ഒക്ടേൻ_സംഖ്യ&oldid=3626954" എന്ന താളിൽനിന്ന് ശേഖരിച്ചത്