ഒക്ടേവിയ വാൾട്ടൺ ലെ വെർട്ട്
ഒക്ടേവിയ വാൾട്ടൺ ലെ വെർട്ട് (ജീവിതകാലം: ഓഗസ്റ്റ് 11, 1810 മുതൽ മാർച്ച് 12, 1877 വരെ), അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്ത് അഗസ്റ്റയിൽ ജനിച്ച സാഹിത്യകാരിയായിരുന്നു. മുൻകാലത്ത് അവർ ഒക്ടേവിയ സെലെസ്റ്റിയ വാലൻറൈൻ വാൾട്ടൺ എന്നറിയപ്പെട്ടിരുന്നു. 1835 ൽ അലബാമയിലുള്ള, മൊബൈലിലേക്ക് അവർ മാതാപിതാക്കളോടൊപ്പം പോകുകയും അവിടെവച്ച് 1836 ൽ ഡോ. ഹെൻട്രി സ്ട്രാച്ചി ലെ വെർട്ടിനെ കണ്ടുമുട്ടുകയും പിന്നീട് അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. ദേശീയ അംഗീകാരം നേടുന്ന ആദ്യ തെക്കൻ എഴുത്തുകാരിൽ ഒരാളായിരുന്നു അവർ. ഇന്ന് ചരിത്രത്തിൽ നിന്നും ഏറെക്കുറെ അവർ തിരസ്കൃതയായെങ്കിൽപ്പോലും ജീവിച്ചിരുന്നകാലത്ത് ഒരു പ്രശസ്ത വ്യക്തിത്വമായിരുന്നു അവർ. 1830-കളിലും 1850-കളിലും പ്രമുഖ രാഷ്ട്രീയ നേതാക്കൾ, സാഹിത്യകാരന്മാർ, എല്ലാ തരത്തിലുമുള്ള വിശിഷ്ടവ്യക്തികൾ ചേർന്ന സമ്മേളനങ്ങളിൽ അവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പല പ്രമുഖ വ്യക്തികളുമായും അടുത്ത സൌഹൃദബന്ധമാണ് അവർക്കുണ്ടായിരുന്നത്.[1]
ഒക്ടേവിയ വാൾട്ടൺ ലെ വെർട്ട് | |
---|---|
ജനനം | ഒക്ടേവിയ സെലെസ്റ്റിയ വാലന്റൈൻ വാൾട്ടൺ ഓഗസ്റ്റ് 11, 1811 ബെല്ലെ വൂ, അഗസ്റ്റ, ജോർജിയ |
മരണം | മാർച്ച് 12, 1877 | (പ്രായം 65)
അന്ത്യ വിശ്രമം | വാക്കർ ഫാമില സെമിത്തേരി, അഗസ്റ്റ, ജോർജിയ |
ജീവിതപങ്കാളി(കൾ) | Dr. Henry Strachey Le Vert
(m. 1836–1864) |
കുട്ടികൾ | Octavia Walton Le Vert Claudia Anna Eugenia Le Vert Sally Walker Walton Le Vert Henrietta Caroline Le Vert |
മാതാപിതാക്ക(ൾ) | George Walton Jr. Sally Minge Walker |
ഒപ്പ് | |
യൂറോപ്പിലേക്കുള്ള തന്റെ പര്യടനയാത്രയിൽ അവർ പല രാജ്യങ്ങളുടെയും വേദികളിൽ പരിചയപ്പെടുത്തപ്പെട്ടിരുന്നു. യൂറോപ്പിലുണ്ടായിരുന്ന കാലത്ത് പോപ്പിനോടൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിച്ചിരുന്നു. അവസാന യൂറോപ്യൻ പര്യടനത്തിനുശേഷം അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു മടങ്ങിവന്ന ഒക്ടാവിയ വാൾട്ടൺ, ജോർജ്ജ് വാഷിംഗ്ടണിൻറെ വസതിയായിരുന്ന മൗണ്ട് വെർനോൺ, സ്റ്റേറ്റിനുവേണ്ടി വാങ്ങുന്നതിനും അതിൻറെ പൂർവ്വസ്ഥിതി വീണ്ടെടുക്കുന്നതിനുമായുള്ള ഒരു വിജയകരമായ ദേശീയ പ്രചാരണത്തിൽ ഭാഗഭാക്കായി.[2] അമേരിക്കൻ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് അവരുടെ, ഭർത്താവു മരിച്ചുപോകുകയും സമ്പാദ്യം നഷ്ടപ്പെടുകയും ചെയ്തതോടെ ജന്മസ്ഥലമായ ജോർജിയയിലേയ്ക്കു മടങ്ങിപ്പോകുകയും, ആത്യന്തികമായി പരാജയപ്പെട്ട ഒരു പ്രഭാഷണ പരമ്പരയിൽ മുഴുകുകയും ചെയ്തു.[3][4][5] 1990 ൽ മരണാനന്തരമായി അവരെ അലബാമ വുമൺസ് ഹാൾ ഓഫ് ഫെയിം എന്ന ബഹുമതിയിൽ ഉൾപ്പെടുത്തിയിരുന്നു.[6]
ആദ്യകാലജീവിതം
തിരുത്തുകഒക്ടേവിയ വാൾട്ടൺ ലെ വെർട്ട് 1810 ആഗസ്ത് 11 ന് ജോർജിയയിലെ അഗസ്റ്റയ്ക്കു സമീപമുള്ള ബെല്ലെ വ്യൂ പ്ലാൻറേഷനിൽ അവരുടെ മാതാവു വഴിയുള്ള മുത്തശ്ശിയുടെ ഭവനത്തിൽ ഭൂജാതയായി. അവരുടെ മാതാപിതാക്കളുടെ ആദ്യ വസതിയായ മെഡോ ഗാർഡൻ സമീപത്തുതന്നെയായിരുന്നു സ്ഥിതിചെയ്തിരുന്നത്. ജോർജ് വാൾടൻ ജൂനിയർ, സാലി മിങ്കെ വാക്കർ എന്നിവരായിരുന്നു മാതാപിതാക്കൾ. പ്രിൻസ്ടൺ സർവ്വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം ജോർജ്ജ് വാൾട്ടൺ ജൂനിയർ ഒരു പ്രമുഖ അഭിഭാഷകനായി മാറുകയും ജോർജിയ സ്റ്റേറ്റ് റെപ്രസെൻറേറ്റീവ് ആയിത്തീരുകയും ചെയ്തു.[7] ഒക്ടാവിയയുടെ മാതാവായ സാലി മിങ്കെ വാക്കർ സാമൂഹ്യമായി ഉന്നതനിലയിലുള്ള ഒരു ജോർജിയൻ കുടുംബത്തിലെ അംഗമായിരുന്നു. മാതാപിതാക്കളുടെ രണ്ട് കുട്ടികളിൽ ഒക്ടേവിയ വാൾട്ടൻ സീമന്തപുത്രിയായിരുന്നു. ഇളയ സഹോദരൻ റോബർട്ട് വാറ്റ്കിൻസ് വാൾട്ടൺ 1812 ൽ ജനിച്ചു.[8]
ജോർജ് വാൾട്ടൺ സീനിയർ, ഡൊറോത്തി കാംബെർ എന്നിവരായിരുന്നു ഒക്ടേവിയ വാൾട്ടൻറെ പിതാവു വഴിയുള്ള മുത്തശ്ശീമുത്തശ്ശന്മാർ. മുത്തച്ഛൻ, ജോർജ് വാൾട്ടൺ സീനിയർ, ഒക്ടേവിയയുടെ ജനനത്തിന് രണ്ടുവർഷം മുൻപ് മരണമടഞ്ഞിരുന്നു. ജോർജ് വാൾട്ടൺ സീനിയർ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവച്ചവരിലൊരാളും ജോർജ്ജിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ജോർജിയയിലെ രണ്ടാം ഗവർണ്ണർ, പിന്നീട് അമേരിക്കൻ ഐക്യനാടുകളുടെ സെനറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചയാളായിരുന്നു.[9] ഒക്ടേവിയയുടെ അമ്മവഴിയുള്ള മുത്തശ്ശീമുത്തശ്ശന്മാർ ജോർജ് വാക്കർ, എലിസബത്ത് ടാൽബോട്ട് എന്നിവയായിരുന്നു. വാക്കർ കുടുംബത്തിൻറെ തോട്ടമായിരുന്ന ബെല്ലെ വ്യൂ പ്ലാൻറേഷൻ ഇപ്പോൾ അഗസ്റ്റാ സർവകലാശാലയുടെ ഭാഗമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജോർജിയ ജനറൽ അസംബ്ലിയിൽ ജോർജ്ജ് വാക്കർ സേവനമനുഷ്ഠിച്ചിക്കുകയും പിന്നീട് 1804 ൽ തൻറെ മുപ്പത്തി എട്ടാമത്തെ വയസ്സിൽ അന്തരിക്കുന്നതിനുമുമ്പ് ജോർജിയ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ അംഗമായി പ്രവർത്തിച്ചിരുന്നു.[10]
ഒക്ടേവിയയെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ അവരുടെ മാതാവും പിതാവുവഴിയുള്ള മുത്തശ്ശിയും ബദ്ധശ്രദ്ധരായിരുന്നു. അതോടൊപ്പം ഒക്ടാവിയയും സഹോദരൻ റോബർട്ടും ശാസ്ത്രവും ലത്തീനും ഒരു സ്കോട്ടിഷ് അദ്ധ്യാപകനിൽനിന്നു സ്വകാര്യ ട്യൂഷനിലൂടെ ഗ്രാഹ്യമാക്കുകയും ചെയ്തു. ചെറുപ്പത്തിൽത്തന്നെ അവർ ഭാഷകളിൽ തനതായ ഗ്രാഹ്യം കൈവരിച്ചിരുന്നു. ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ അതിയായ പ്രാവീണ്യമുണ്ടായിരുന്ന അവർ പ്രായപൂർത്തിയെത്തുന്നതിനു മുമ്പായിത്തന്നെ ഈ ഭാഷകളിൽ സംസാരിക്കാനുള്ള കഴിവും നേടിയിരുന്നു.[11]
ജോർജ് വാൾറ്റൺ ജൂനിയർ ഫ്ളോറിഡയിലെ ആദ്യ പ്രവിശ്യാ സെക്രട്ടറിയായി 1821-ൽ നിയമിതനാകുകയും അദ്ദേഹം തിൻറെ കുടുംബവുമായി പെൻസകോളയിലേയ്ക്കു മാറിത്താമസിക്കുകയും ചെയ്തു. ഒക്ടാവിയ പിതാവിനെ ഫ്രഞ്ച്, സ്പാനിഷ് രേഖകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു സഹായിച്ചിരുന്നു.[12] ഫ്ലോറിഡയിലെ അവരുടെ പിതാവിന്റെ ജോലിക്കാലത്തെ നീണ്ടകാലയളവിൽ, അവരുടെ മാതാവ് മിക്കപ്പോഴും കുട്ടികളുമായി കിഴക്കൻ കടൽത്തീരങ്ങളിലൂടെ യാത്രതിരിച്ചിരുന്നു. 1820-കളുടെ അവസാനം നടന്ന ഇത്തരം ഒരു യാത്രയിലായിരിക്കണം എഡ്ഗാർ അല്ലൻ പോയുമായി ഒക്ടാവിയ കൂടിക്കാഴ്ച്ച നടത്തിയതെന്ന് ചരിത്രകാരന്മാരും സാഹിത്യ പണ്ഡിതന്മാരും ഒരുപോലെ വിശ്വസിക്കുന്നു. അദ്ദേഹത്തിൻറെ മരണം വരെ അവർ അദ്ദേഹവുമായി എഴുത്തുകുത്തുകൾ നടത്തിയിരുന്നു.[13][14] പോയുടെ കൈയെഴുത്താണെന്നു ആധികാരികമായി തെളിയിക്കപ്പെട്ട ഒരു കവിത ഒക്ടേവിയയുടെ സ്വകാര്യ ആൽബങ്ങളിലൊന്നിൽനിന്നു കണ്ടെടുത്തിരുന്നു. ആ കവിതയിലെ “മെയ് 1, 1827” എന്ന വാചകം ഒക്ടേവിയയുടെ കൈകൊണ്ട് രേഖപ്പെടുത്തിയതായിരുന്നു.[15]
1830 കളുടെ ആരംഭത്തിൽ കിഴക്കൻ തീരങ്ങളിലേയ്ക്കു നടന്ന ഇത്തരം മറ്റൊരു യാത്രയിൽ ഒക്ടാവിയ വാൾട്ട്ൺ, വാഷിംഗ്ടൺ ഇർവിങിനെ ഒരു സ്റ്റേജ് കോച്ചിൽ യാത്ര ചെയ്യുന്ന അവസരത്തിൽ കണ്ടുമുട്ടിയിരുന്നു. ഈ സൌഹൃദവും ഇരുവരുടേയും മരണംവരെ തുടർന്നിരുന്നു. ഇർവിങ് ഈ യുവതിയെ സാഹിത്യരചന ചെയ്യുന്നതിനു പ്രോത്സാഹിപ്പിച്ചിരുന്നു. വാഷിങ്ടണിലെ ഡി.സിയിൽ അവർ പല കാലങ്ങളിലായി ചെലവഴിച്ചിരുന്നു. ഈ കാലത്ത് പ്രതിനിധി സഭാസംബന്ധമായ സംവാദങ്ങളിൽ പങ്കെടുക്കുകയും ഡാനിയൽ വെബ്സ്റ്റർ, ജോൺ സി. കാൾഹൗൻ, ഹെൻറി ക്ലേ എന്നിവരുമി പരിചയപ്പെടുകയും മൂന്നുപേരും അവരുടെ സുഹൃദ് വലയത്തിലുൾപ്പെടുകയും ചെയ്തു. എന്നാൽ ഈ മൂന്നു പേരിൽ ക്ലേയുമായി അവർക്ക് ഒരു പ്രത്യേക സൌഹൃദം വളർന്നിരുന്നു.[16][17][18]
വിവാഹം
തിരുത്തുകതൻറെ ജോലിയുടെ ഔദ്യോഗിക കാലാവധി 1834-ൽ പൂർത്തിയാക്കിയതിനെത്തുടർന്ന്, ജോർജ് വാൾട്ടൺ ജൂനിയർ തന്റെ കുടുംബത്തോടൊപ്പം 1835-ൽ അലബാമയിലെ മൊബൈലിലേയ്ക്കു താമസം മാറ്റി. ഇവിടെ വച്ച് ഒക്റ്റേവിയ വാൾട്ടൺ, അമേരിക്കൻ സ്വാതന്ത്യ യുദ്ധകാലത്ത് ജനറൽ ജീൻ-ബാപ്റ്റിസ്റ്റെ ഡൊണാറ്റിയൻ ഡി വിമിയർ കോംറ്റെ ഡി റൊച്ചാമ്പ്യൂവിൻറെ സൈന്യത്തൽ ഫീൽഡ് സർജനായി സേവനമനുഷ്ഠിച്ചിരുന്ന ഫ്രഞ്ച് ഡോക്ടറുടെ പുത്രനായ ഡോക്ടർ ഹെൻറി സ്ട്രാച്ചെ ലെ വെർട്ടനെ കണ്ടുമുട്ടി. 1836 ൽ അവർ വിവാഹിതരായി.[19] അടുത്ത വർഷം ഒക്ടാവിയയുടെ പിതാവ് മൊബൈലിലെ 11 ആമത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.[20]
ലെ വെർട്ടെ കുടുംബം 1827-ൽ ഒരു വിശാലമായ ഭവനത്തിൽ താമസമാരംഭിക്കുകയും ഇത് 1847-ൽ ഒരു മാളികയാക്കി വികസിപ്പിക്കുകയും ചെയ്തു. മൊബൈലിൽ സെൻറ് ഇമാന്വേലിൻറെയും സർക്കാർ തെരുവുകളുടെയും കോണിലായിരുന്നു ഇതു സ്ഥിതിചെയ്തിരുന്നത്. ഇവിടെ അവർ ഒരു ഭാര്യ, അമ്മ, ആതിഥേയ, ഗൃഹനാഥ എന്നീ നിലകളിൽ തിളങ്ങിയിരുന്നു.[21] 1836 നവംബർ 20 ന് ഒക്ടാവിയ വാൾട്ടൺ ലെ വെർട്ട്, 1838 മെയ് 22 ന് ക്ലോഡിയ അന്ന യൂജെനിയ ലെ വെർട്ട്, 1841 ഏപ്രിൽ 6 ന് സാലി വാക്കർ വാൾട്ടൺ ലെ വെർട്ട്, 1844 ൽ ഒരു ചാപിള്ള, 1846 ഡിസംബർ 6 ന് ഹെൻറിയെറ്റ കരോലൈൻ ലെ വെർട്ട എന്നിങ്ങനെ ദമ്പതികൾക്ക് അഞ്ച് കുട്ടികൾ ജനിച്ചിരുന്നു. ഈ കുട്ടികളിൽ ഒക്ടാവിയയും ഹെൻറിയേറ്റയും മാത്രമാണ് യൗവനാവസ്ഥ കടന്നത്.[22] ഒക്ടാവിയ ലെ വെർട്ട് ഇക്കാലത്ത്, പൊതുവായി മാഡം ലെ വെർട്ട് എന്നറിയപ്പെടുകയും അവരുടെ ഭവനത്തിൽ മൊബൈലിലെ കുലീന സമൂഹത്തിനായി ആഡംബര വിരുന്നുകൾക്ക് ആതിഥേയത്വം വഹിക്കുകയും നഗരത്തിൽ സംഗീതവും കലകളും വികസിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. ഇക്കാലത്ത് ഫ്രെഡെറിക ബ്രെമർ, ജെയിംസ് ബുക്കാനാൻ, ജോസഫ് ജെഫേഴ്സൺ, ലജോസ് കോസത്, അലക്സാണ്ടർ എച്ച് സ്റ്റീഫൻസ് എന്നിവർക്ക് അവരുടെ ഭവനത്തിൽ ആതിഥ്യം നൽകിയിരുന്നു. ലെ വെർട്ടെയുമായി സാഹിത്യസംബന്ധിയായ എഴുത്തുകുത്തുകൾ നടത്തിയിരുന്നവരിൽ എഡ്വിൻ ബൂത്ത്, എഡ്വേർഡ് എവെറെറ്റ്, മില്ലാർഡ് ഫിൽമോർ, ഹെൻട്രി വാഡ്സ്വർത്ത് ലോങ്ഫെലോ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു. വെയിൽസ് രാജകുമാരൻ ആൽബർട്ട് എഡ്വേർഡിന്റെ ബഹുമാനാർഥം നടത്തിയ നൃത്തശാലയിലെ വിരുന്നിൽ അവർ ജയിംസ് ബുക്കാനൻറെ ഒരു വിശേഷ അതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു.[23] 1850 ൽ മൊബൈലിലുള്ള വസതിയിൽ ഒക്ടാവിയയെ സന്ദർശിച്ചതിനു ശേഷം, അവരുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ലേഡി എമ്മെലൈൻ സ്റ്റുവാർട്ട്-വോർട്ലി-മക്കെൻസി “ട്രാവൽസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ്” എന്ന അവരുടെ പുസ്തകത്തിലെ നിരവധി താളുകളിൽ “മാഡം എൽ. വി” എന്ന പേരിൽ ഒക്ടാവിയയെ അനുസ്മരിച്ചിരുന്നു. 1849 ൽ ലെ വെർട്ടിൻറെ ജീവിതത്തിലെ ഏറ്റവും ആഴത്തിലുള്ള പ്രതിസന്ധി നേരിട്ടിരുന്നു. അവരുടെ സഹോദരൻ റോബർട്ടും രണ്ട് ഇളയ പെൺമക്കളും ആഴ്ചകളുടെ ഇടവേളകളിൽ ഒരോരുത്തരായി മരണമടഞ്ഞിരുന്നു. രണ്ടു വർഷത്തെ കഠിനമായ ദുഃഖവും ഒറ്റപ്പെടലുമായി അവർ കഴിഞ്ഞിരുന്നു. രണ്ടു യൂറോപ്യൻ സുഹൃത്തുക്കളായ ലെഡി എമ്മെലൈൻ വോർ്ട്ലി, ഫ്രെഡ്രിക്ക ബ്രെമർ എന്നിവരുടെ ഇടപെടലുകളാണ് അവരെ ഈ പ്രതിസന്ധിയിൽനിന്നു കരകയറ്റിയത്.[24] കുട്ടികളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലുകളിൽ നിന്നും ഇനിയും മുക്തയായിട്ടില്ല എന്ന കാര്യം ലേഡി എമ്മെലെൻ ശ്രദ്ധിക്കുകയും ഒക്ടാവിയ ലെവെർട്ടിനോടൊപ്പം അവർ കുട്ടികളുടെ ശവകുടീരം സന്ദർശിക്കാറുണ്ടായിരുന്നു.[25]
ലേഡി സ്റ്റുവാർട്ട്-വോർട്ലി-മക്കെൻസീയുടെ പ്രോത്സാഹനത്താൽ ലെ വെർട്ട് തൻറെ ഭർത്താവിനോടും മൂത്ത മകളോടുമൊപ്പം 1853 ൽ ഒരു യൂറോപ്യൻ പര്യടനത്തിനു പുറപ്പെട്ടിരുന്നു. അവിടെ അവർ യുണൈറ്റഡ് കിംഗ്ഡം, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ രാജസദസ്സുകൾ സന്ദർശിച്ചിരുന്നു. യു.കെ.യിൽവച്ച് വിക്ടോറിയ രാജ്ഞിയെ സന്ദർശിക്കുവാൻ ലേഡി സ്റ്റുവാർട്ട്-വോർട്ലി-മക്കെൻസീ അവർക്ക് അവസരമൊരുക്കി.[26][27] 1855 ൽ അലബാമയിലെ ഗവർണറായിരുന്ന ജോൺ എ. വിൻസ്റ്റൺ പാരീസിൽ ആ വർഷം മെയ് 15 മുതൽ നവംബർ 15 വരെ നടന്ന “എക്സ്പോസിഷൻ യുണിവേഴ്സെല്ലെ” എന്ന അന്താരാഷ്ട്ര എക്സിബിഷനിൽ സ്റ്റേറ്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുവാനുള്ള അവസരമൊരുക്കിയിരുന്നു. ഈ പ്രദർശനത്തിൽ പങ്കെടുത്ത ഏക വനിതാ കമ്മീഷണറായിരുന്നു ഒക്ടേവിയ.[28] ഈ യൂറോപ്യാൻ പര്യടനകാലത്ത് ഒക്ടേവിയയ്ക്ക് നെപ്പോളിയൻ മൂന്നാമനുമായും പോപ്പ് പയസ് ഒമ്പതാമനുമായും കണ്ടുമുട്ടാനുള്ള അവസരം തരപ്പെട്ടിരുന്നു.[29]
ഒക്ടേവിയ ലെ വെർട്ട് അമേരിക്കൻ ഐക്യനാടുകളിലേക്ക് തിരിച്ചെത്തിയതിനുശേഷം തൻറെ യൂറോപ്യൻ യാത്ര, അവിടുത്തെ ഉന്നത സമൂഹവുമായുള്ള ഇടപെടലുകൾ അനുഭവങ്ങൾ എന്നിവയെ ആധാരമാക്കി "സുവനീർസ് ഓഫ് ട്രാവൽസ്" എന്ന പേരിൽ ഒരു യാത്രാവിവരണം എഴുതിയിരുന്നു. ഇത് 1857-ൽ പ്രസിദ്ധീകരിക്കപ്പെടുകയും അവരുടെ ജീവിതകാലത്തുതന്നെ 5 പ്രാവശ്യം പുനപ്രസിദ്ധീകരിക്കുകയും ചെയ്തു.[30][31] ഇറ്റാലിയൻ കവിയായിരുന്ന ലുഡോവിക്കോ ആരിസ്റ്റോയുടെ മുൻ ഭവനം സന്ദർശിക്കുവാനുള്ള അവസരം ലഭിച്ച അവർ അത് എത്ര നന്നായി പരിരക്ഷിച്ചിട്ടുണ്ടെന്നു നീരീക്ഷിക്കുകയും വെർജീനിയയിലെ ജോർജ്ജ് വാഷിംഗ്ടണിൻറെ വസതിയായിരുന്ന മൗണ്ട് വെർനോൺ എസ്റ്റേറ്റിൻറെ സംരക്ഷണത്തിനു പ്രചോദനമാവുകയും ചെയ്തു. മൗണ്ട് വെർനോൺ ലേഡീസ് അസ്സോസിയേഷനിൽ ചേർന്ന അവർ 1858-ൽ ഇതിൻറെ നാലാമത്തെ വൈസ് റീജന്റ് ആയി നിയമിതയാകുകയും തൻറെ മരണംവരെ തൽസ്ഥാനത്തു തുടരുകയും ചെയ്തിരുന്നു.[32]
പിൽക്കാല ജീവിതം
തിരുത്തുകഅമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലെ വെർട്ടിൻറെ ജീവിതം ഒരു വഴിത്തിരിവിലെത്തി. അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് അലബാമ സംസ്ഥാനത്തെ വേർപിരിക്കുന്നതിനെ അവർ ശക്തമായി പിന്തുണച്ചിരുന്നില്ല. അതോടൊപ്പം അടിമത്തം സ്ഥാപിക്കുന്നതിനെതിരെ വൈരുദ്ധ്യങ്ങളായ വികാരങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അവരും പെൺമക്കളും കോൺഫെഡറേറ്റ് ആശുപത്രികളിൽ നഴ്സുമാരായി സേവനം അനുഷ്ഠിച്ചിരുന്നു. 1864 മാർച്ച് 15-ന് മൊബൈലിൽവച്ച് അവരുടെ ഭർത്താവ് മരണമടയുകയും മൃതദേഹം മഗ്നോളിയ സെമിത്തേരിയിൽ കുട്ടികളെ സംസ്കരിച്ചതിനു സമീപത്തായി സംസ്കരിക്കപ്പെടുകയും ചെയ്തു.[33]
യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ചുള്ള വാർത്തകൾ അവർ അതിയായ സന്തോഷത്തോടെ സ്വീകരിച്ചതായിട്ടാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് മൊബൈൽ നഗരത്തിൻറെ കീഴടങ്ങലിനുശേഷം യൂണിയൻ ഭടന്മാർ അവരുടെ ഭവനം അധിനിവേശം ചെയ്തിരുന്നു. ഇതുസംഭവിച്ചത് നഗരത്തിലെ അനേകം പേർ അവരെ ഒറ്റപ്പെടുത്തുകയും ഒരു ഒറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്തിനാലായിരുന്നു.[34] യുദ്ധത്തിനുശേഷം അവരുടെ സൌഭാഗ്യങ്ങൾ നഷ്ടമാകുകയും അധികം താമസിയാതെ അവർ മൊബൈൽ നഗരം ഉപേക്ഷിച്ചു പോകുകയും ചെയ്തു. ഇതിനിടെ ന്യൂയോർക്ക് നഗരവും വാഷിങ്ടൺ ഡി.സി.യും സന്ദർശിക്കുകയും ഒടുവിൽ അവരുടെ ജന്മനാടായ ജോർജിയയിലേക്ക് മടങ്ങിപ്പോയി ഒരു പ്രഭാഷണയാത്ര നടത്താൻ ശ്രമിക്കുകയും ചെയ്തു. അവർ ആഗസ്റ്റയിൽ പൂർവ്വികരുടെ ബെല്ലെ വ്യൂ എസ്റ്റേറ്റ് നിലനിന്നരുന്നിതിനു ദൂരെമാറി, ബെല്ലെവ്യൂ അവന്യൂവിൻറെ കോണിൽ മോണ്ടെ സാനോ അവന്യൂവിലെ ഒരു വീട്ടിൽ താമസമാരംഭിച്ചു. “സുവനീർസ് ഓഫ് ഡിസ്റ്റിംഗ്വിഷ്ഡ് പീപ്പിൾ”, “സുവനീർസ് ഓഫ് ദ വാർ” എന്നീ കൃതികൾ രചിച്ചുവെങ്കിലും അവ ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. അവസാനകാലത്ത് അവർ ബന്ധുക്കളുടെ സഹായങ്ങളെ ആശ്രയിക്കാൻ നിർബന്ധിതയായിത്തീർന്നു. 1877 മാർച്ച് 12 ന് അഗസ്റ്റയിൽ വച്ച് ലെ വെർട്ട് അന്തരിക്കുകയും അഗസ്റ്റാസ് ആയുധസംഭരണശാലയുടെ ഭൂമിയിലെ വാക്കർ കുടുംബ സെമിത്തേരിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.[35][36] മോണ്ടെ സാനോ അവന്യൂവിലെ അവരുടെ ഭവനത്തിൻറെ പിൽക്കാല ഉടമ ഈ മരവീട് “ഷാറ്റോ ലെ വെർട്ട” എന്ന പേരിൽ പുതുക്കിപ്പണിതിരുന്നു. 1960 കളിൽ ഈ ഭവനം നിലംപരിശാക്കപ്പെട്ടു.[37]
അവലംബം
തിരുത്തുക- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ "Portraits/Biographies of Regent and Vice Regents to 1874" (PDF). George Washington's Mount Vernon Estate, Museum, and Gradens. Mount Vernon Ladies' Association. Archived from the original (PDF) on 2011-12-24. Retrieved February 18, 2012.
- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ "Octavia Walton Le Vert (1811-1877)". Alabama Women's Hall of Fame. Judson College. Retrieved February 18, 2012.
- ↑ "Inductees". Alabama Women's Hall of Fame. Judson College. Retrieved 18 February 2012.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ Cashin, Edward J.; Eskew, Glenn T. (2001). Paternalism in a Southern City: Race, Religion, and Gender in Augusta, Georgia. Athens: University of Georgia Press. ISBN 978-0-8203-2257-5.
- ↑ Thomas Ollive Mabbott (1969). "To Octavia". The Collected Works of Edgar Allan Poe — Vol. I: Poems. Edgar Allan Poe Society of Baltimore. Retrieved 18 February 2012.
- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ Cashin, Edward J.; Eskew, Glenn T. (2001). Paternalism in a Southern City: Race, Religion, and Gender in Augusta, Georgia. Athens: University of Georgia Press. ISBN 978-0-8203-2257-5.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ Cashin, Edward J.; Eskew, Glenn T. (2001). Paternalism in a Southern City: Race, Religion, and Gender in Augusta, Georgia. Athens: University of Georgia Press. ISBN 978-0-8203-2257-5.
- ↑ Satterfield, Frances Gibson (1987). Madame Le Vert: A Biography of Octavia Walton Le Vert. Edisto Island, S.C.: Edisto Press. ISBN 978-0-9618589-1-9.
- ↑ Cashin, Edward J.; Eskew, Glenn T. (2001). Paternalism in a Southern City: Race, Religion, and Gender in Augusta, Georgia. Athens: University of Georgia Press. ISBN 978-0-8203-2257-5.
- ↑ "http://www.encyclopediaofalabama.org/article/h-2355".
{{cite web}}
: External link in
(help)|title=
- ↑ Emmeline Stuart Wortley, Lady (1851). Travels in the United States, etc.,: during 1849 and 1850. London: Richard Bentley. pp. 133–137. Retrieved February 23, 2012.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ Cashin, Edward J.; Eskew, Glenn T. (2001). Paternalism in a Southern City: Race, Religion, and Gender in Augusta, Georgia. Athens: University of Georgia Press. ISBN 978-0-8203-2257-5.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ Cashin, Edward J.; Eskew, Glenn T. (2001). Paternalism in a Southern City: Race, Religion, and Gender in Augusta, Georgia. Athens: University of Georgia Press. ISBN 978-0-8203-2257-5.
- ↑ Doss, Harriet E. Amos; Frear, Sara (July 24, 2009). "Octavia Walton Le Vert". The Encyclopedia of Alabama. Auburn University. Archived from the original on 2013-05-17. Retrieved February 18, 2012.
- ↑ Le Vert, Octavia Walton (1857). Souvenirs of Travel. Mobile, New York: S.H. Goetzel and Co.