ഐ.വി. ദാസ്

പത്രാധിപർ
(ഐ.വി ദാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേശാഭിമാനി വാരിക പത്രാധിപരും എഴുത്തുകാരനുമായിരുന്നു[1] ഐ.വി. ദാസ് എന്ന പേരിലും അറിയപ്പെടുന്ന ഐ.വി ഭുവനദാസ് (7 ജൂലൈ 1932-30 ഒക്റ്റോബർ 2010)[2]. സി.പി.ഐ (എം) സംസ്ഥാന സമിതിയംഗം ആയിരുന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.

ജീവിതരേഖ

തിരുത്തുക

1953 ജൂൺ ഒന്നിന് മൊകേരി ഈസ്റ്റ് യുപി സ്‌കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1982 സെപ്റ്റംബർ 24ന് സ്വമേധയാ വിരമിച്ചു. ദീർഘകാലം കമ്യൂണിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഐ വി ദാസ് . 1985ലും 2007ലും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമായി. ദേശാഭിമാനി, മുന്നണി, പുതുയുഗം, റോക്കറ്റ്, പടഹം എന്നീ മാസികകളുടെ പത്രാധിപരായിരുന്നു.

പത്രപ്രർത്തനത്തിൽ തല്പരനായിരുന്ന ദാസ്, അധ്യാപകനായിരിക്കെ സായാഹ്നപത്രങ്ങൾ പുറത്തിറക്കിയിരുന്നു. വളണ്ടറി റിട്ടയർമെന്റിനുശേഷം ദേശാഭിമാനി പത്രാധിപരായി ചുമതലയേറ്റു. പത്തുവർഷം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായിരുന്നു. കേരള ഗ്രന്ഥശാലാ സംഘം ജോയിന്റ് സെക്രട്ടറി, കൺട്രോൾ ബോർഡ് അംഗം, കേരള സാഹിത്യ അക്കാദമി സെക്രട്ടറി[3], കേരള സംഗീത നാടക അക്കാദമി അംഗം, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

18 കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇ.എം.എസ്:ജീവിതവും കാലവും ആണ് ഒടുവിലത്തെ കൃതി.

അംഗീകാരങ്ങൾ

തിരുത്തുക

അക്ഷരപുരസ്‌ക്കാരം, പി.എൻ.പണിക്കർ പുരസ്‌കാരം, കാലിക്കറ്റ് റീഡേഴ്‌സ് ഫോറത്തിന്റെ റീഡേഴ്‌സ് അവാർഡ്, പി.ആർ.കുറുപ്പിന്റെ സ്മരണയ്ക്കായുള്ള വജ്രസൂചി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അദ്ദേഹത്തിന്റെ നാമത്തിൽ സാഹിത്യ സാമൂഹിക രംഗത്തെ സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് പുരസ്കാരം നൽകിവരുന്നു[4][5][6][7]

പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെ സംസ്ഥാനതലത്തിൽ വായന പക്ഷാചരണം ആചരിച്ചുവരുന്നു[8][9].

  1. Śr̲īdharan, Si Pi (1969). ഇന്നത്തെ സാഹിത്യകാരന്മാർ. Sāhityavēdi Pabȧḷikkēṣansȧ. p. 550.
  2. "Mathrubhumi - ഐ.വി ദാസ് അന്തരിച്ചു". 2010-11-02. Archived from the original on 2010-11-02. Retrieved 2024-10-26.
  3. "കേരള സാഹിത്യ അക്കാദമിയുടെ മുൻകാല ഭാരവാഹികൾ". Retrieved 2024-10-15. {{cite web}}: |archive-url= requires |archive-date= (help)
  4. Service, Express News (2015-11-27). "I V Das Award Ceremony Held" (in ഇംഗ്ലീഷ്). Retrieved 2024-10-26.
  5. "ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". Retrieved 2024-10-26.
  6. "Library Council Award: ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സമഗ്ര സംഭാവനയ്ക്ക് കെ. സച്ചിദാനന്ദന് അവാർഡ്". Retrieved 2024-10-26.
  7. "ഏഴാച്ചേരി രാമചന്ദ്രന് ഐ.വി.ദാസ് പുരസ്കാരം". Retrieved 2024-10-26.
  8. "വായന പക്ഷാചരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ 19) | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2024-10-26.
  9. keralanews. "വായനാ പക്ഷാചരണത്തിന് ജില്ലയിൽ തുടക്കം" (in ഇംഗ്ലീഷ്). Retrieved 2024-10-26.
"https://ml.wikipedia.org/w/index.php?title=ഐ.വി._ദാസ്&oldid=4135783" എന്ന താളിൽനിന്ന് ശേഖരിച്ചത്