ഐ.എൻ.എസ്. കൽവരി (എസ്50)
ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്ന ഒരു മുങ്ങിക്കപ്പലാണ് ഐ.എൻ.എസ്. കൽവരി (എസ്50) (ഇംഗ്ലീഷ്: INS Kalvari (S50)).[2] ഫ്രാൻസിന്റെ സഹകരണത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന സ്കോർപ്പീൻ ശ്രേണിയിലെ മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണിത്. മുംബൈയിലെ മസഗോൺ ഡോക്ക് ലിമിറ്റഡിൽ നിർമ്മിച്ച ഈ മുങ്ങിക്കപ്പൽ 2017 ഡിസംബർ 14-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കമ്മീഷൻ ചെയ്തത്.[3] ഡീസൽ ഇലക്ട്രിക് മോട്ടോറുകളിൽ പ്രവർത്തിക്കുന്ന ഈ മുങ്ങിക്കപ്പലുപയോഗിച്ച് കടലിലും കരയിലും ആക്രമണം നടത്താൻ സാധിക്കും.[2]
ഐ.എൻ.എസ്. കൽവരിയിൽ നിന്നും ടോർപ്പിഡോ വിക്ഷേപിക്കുന്നു.
| |
Career (ഇന്ത്യ) | |
---|---|
Name: | Kalvari |
Namesake: | Kalvari (S23) |
Ordered: | 2005 |
Builder: | Mazagon Dock Limited, Mumbai |
Laid down: | 1 April 2009 |
Launched: | 6 April 2015 |
Completed: | 30 October 2015 |
Acquired: | 21 September 2017 |
Commissioned: | 14 December 2017 |
Identification: | S50 |
Motto: | Ever Onward |
Status: | in active service, 2024—ലെ കണക്കുപ്രകാരം[update] |
Badge: | |
General characteristics | |
Class and type: | Kalvari-class submarine |
Displacement: | 1,565 tonne (1,725 short ton) (CM-2000) |
Length: | 61.7 മീ (202 അടി) (CM-2000) |
Beam: | 6.2 മീ (20 അടി) |
Draught: | 5.4 മീ (18 അടി) |
Draft: | 5.8 മീ (19 അടി) |
Propulsion: | Diesel-electric, batteries |
Speed: |
|
Range: |
|
Endurance: |
|
Test depth: | >350 മീറ്റർ (1,150 അടി)[1] |
Complement: | 31 |
Armament: | 6 x 533 മി.മീ (21 ഇഞ്ച്) torpedo tubes for 18 Black Shark heavyweight torpedoes or SM.39 Exocet antiship missiles, 30 mines in place of torpedoes |
ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ മുങ്ങിക്കപ്പലായ കൽവരിയുടെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. 1967 ഡിസംബർ 8-ന് റഷ്യയിൽ നിന്നു വാങ്ങിയ ഈ മുങ്ങിക്കപ്പൽ 1996 വരെ ഇന്ത്യൻ നാവികസേന ഉപയോഗിച്ചിരുന്നു.[4]
ചരിത്രം
തിരുത്തുകഫ്രാൻസിന്റെ സഹായത്തോടെ, സ്കോർപ്പീൻ വിഭാഗത്തിൽപ്പെട്ട ആറ് മുങ്ങിക്കപ്പലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള 23600 കോടി രൂപയുടെ കരാർ 2005-ൽ ഒപ്പുവച്ചിരുന്നു.[5][6] മുങ്ങിക്കപ്പലുകളുടെ നിർമ്മാണത്തിനായി ഫ്രഞ്ചു കമ്പനിയായ ഡി.സി.എൻ.എസ്. ആണ് ഇന്ത്യയുമായി സഹകരിക്കുന്നത്.[5] കരാർ പ്രകാരം ആദ്യത്തെ മുങ്ങിക്കപ്പലിന്റെ നിർമ്മാണം 2012 ഡിസംബറിൽ പൂർത്തിയാക്കണമായിരുന്നു. എന്നാൽ അഞ്ചു വർഷം വൈകിയാണ് കൽവരിയുടെ നിർമ്മാണം പൂർത്തിയായത്.[2]
സവിശേഷതകൾ
തിരുത്തുക- നീളം - 61.7 മീറ്റർ
- ഭാരം - 1565 ടൺ
- കടലിനടിയിലെ വേഗത (മണിക്കൂറിൽ) - 20 നോട്ടിക്കൽ മൈൽ (37 കിലോമീറ്റർ)
- ജലോപരിതലത്തിലെ വേഗത - 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ)
- 18 ടോർപ്പിഡോകൾ, 30 മൈനുകൾ, 39 കപ്പൽവേധ മിസൈലുകൾ എന്നിവ വഹിക്കാൻ സാധിക്കും.
- കടലിൽ 1150 അടി ആഴത്തിൽ വരെ സഞ്ചരിക്കും.
- 40 ദിവസം വരെ സമുദ്രത്തിന്റെ അടിത്തട്ടിൽ കഴിയാൻ സാധിക്കും.
- കുറഞ്ഞ ശബ്ദത്തിലുള്ള എഞ്ചിൻ പ്രവർത്തനമായതിനാൽ ശത്രുവിന്റെ നിരീക്ഷണസംവിധാനത്തെ എളുപ്പത്തിൽ കബളിപ്പിക്കാം.[5][4]
ചിത്രശാല
തിരുത്തുക-
ഐ.എൻ.എസ്. കൽവരി
-
മുംബൈ ഡോക്കിലേക്ക് കൊണ്ടുവരുന്നു.
-
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-15. Retrieved 2018-01-04.
- ↑ 2.0 2.1 2.2 "ഐഎൻഎസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു". മലയാള മനോരമ. 2017-12-14. Archived from the original on 2018-01-17. Retrieved 2018-01-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഐഎൻഎസ് കല്വരി കമീഷൻ ചെയ്തു". ദേശാഭിമാനി ദിനപത്രം. 2017-12-15. Archived from the original on 2017-12-17. Retrieved 2018-01-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 4.0 4.1 "ഐ.എൻ.എസ്. കല്വരി നാടിന് സമര്പ്പിച്ചു". മാതൃഭൂമി ദിനപത്രം. 2017-12-14. Archived from the original on 2018-01-04. Retrieved 2018-01-04.
- ↑ 5.0 5.1 5.2 "ഐഎൻഎസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു". ഏഷ്യാനെറ്റ് ന്യൂസ്. 2017-12-14. Archived from the original on 2017-12-17. Retrieved 2018-01-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഐ.എൻ.എസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു". മാധ്യമം ദിനപത്രം. 2017-12-14. Archived from the original on 2018-01-18. Retrieved 2018-01-04.
{{cite web}}
: CS1 maint: bot: original URL status unknown (link)