ഐസ്ലിംഗ് ഫ്രാൻസിയോസി

ഐറിഷ്-ഇറ്റാലിയൻ നടി

ഐസ്ലിംഗ് ഫ്രാൻസിയോസി (ജനനം ജൂൺ 6, 1993) ഒരു ഐറിഷ്-ഇറ്റാലിയൻ നടിയാണ്. ബി.ബി.സി. ടു ക്രൈം നാടക പരമ്പര ദ ഫോൾ ൽ കേറ്റി ബെനഡിറ്റോ, ടി.എൻ.ടി പരമ്പര ലെജന്റ്സ്ൽ കേറ്റ് ക്രോഫോർഡ് എന്നീ വേഷങ്ങൾ ചെയ്തതു വഴിയാണ് ഫ്രാൻസിയോസി പ്രശസ്തയായത്.

ഐസ്ലിംഗ് ഫ്രാൻസിയോസി
Franciosi filming Ambition: Epilogue to promote the Rosetta mission for the European Space Agency
ജനനം
Aisling Franciosi

(1993-06-06) 6 ജൂൺ 1993  (31 വയസ്സ്)
തൊഴിൽActress
സജീവ കാലം2012–present

2016-ൽ, എച് ബി ഓ പരമ്പര ഗെയിം ഓഫ് ത്രോൺസിന്റെ ആറാമത്തെയും ഏഴാമത്തെയും സീസണുകളിൽ ലിയാന സ്ടാർക്ക് എന്ന വേഷം കൈകാര്യം ചെയ്തു. 2017 ൽ ജെന്നിഫർ കെന്റ് സംവിധാനം ചെയ്തു ടാസ്മാനിയ കേന്ദ്രമായി ചിത്രീകരിച്ച ദ നൈറ്റിംഗേൽ എന്ന പീരീഡ്‌ ചിത്രത്തിൽ മുഖ്യ വേഷം ചെയ്തു. 

ചെറുപ്പകാലം

തിരുത്തുക

ഇറ്റലിയിൽ ഒരു ഇറ്റാലിയൻ പിതാവിനും ഒരു ഐറിഷ് മാതാവിനും മൂന്നാമത്തെ കുട്ടിയായി ജനിച്ച ഫ്രാൻസിയോസി അയർലണ്ടലെ ഡബ്ലിനിലാണ് വളർന്നത്‌. ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ ഫ്രഞ്ച്, സ്പാനിഷ് ഭാഷകൾ പഠിച്ചു.  [1]

അഭിനയ ജീവിതം 

തിരുത്തുക

ചലച്ചിത്രം 

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2014 ജിമ്മീസ് ഹോൾ മേരി
2014 അമ്പീഷൻ അപ്രന്റീസ് യൂറോപ്യൻ സ്പേസ് ഏജൻസി റോസെറ്റ ദൗത്യത്തിനായി ഷോർട്ട് ഫിലിം
2016 അമ്പീഷൻ - എപ്പിലോഗ് മാസ്റ്റർ എസ്എസ്എ റോസെറ്റ ദൗത്യത്തിനായി ഷോർട്ട് ഫിലിം
2017 ദ നൈറ്റിങ്ഗേൽ ക്ലേയർ പോസ്റ്റ് പ്രൊഡക്ഷൻ

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2012 ട്രിവിയ ട്രിഷ് എപ്പിസോഡ്: സീസൺ 2, എപ്പിസോഡ് 5
2013-2016 ദ ഫോൾ കേറ്റി ബെനെഡെറ്റോ 16 എപ്പിസോഡുകൾ
2014 ക്വിർക്കി ഫീബി ഗ്രിഫിൻ 3 എപ്പിസോഡുകൾ
2015 വെറ സിഗെർനി ഒബ്രിയാൻ എപ്പിസോഡ്: "മഡ്ഡി വാട്ടേഴ്സ്"
2015 ലെജൻഡ്സ് കേറ്റ് ക്രോഫോർഡ് 10 എപ്പിസോഡുകൾ
2016-2017 ഗെയിം ഓഫ് ത്രോൺസ് ലിയാന സ്റ്റാർക്ക് 2 എപ്പിസോഡുകൾ
2017 ക്ലിക്ക് ജോർജ്ജിയ കണ്ണിങ്ങാം സീരീസ് റെഗുലർ

നേട്ടങ്ങൾ 

തിരുത്തുക
വർഷം അവാർഡ് വിഭാഗം പരമ്പര ഫലം
2015 ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് മികച്ച സഹനടി ദ ഫോൾ വിജയിച്ചു[2]
  1. Greco, Patti. ""The Fall" Star Aisling Franciosi on Getting Tied Up by Jamie Dornan", Cosmopolitan, 26 January 2016. Retrieved on 28 June 2016.
  2. "IFTA 2015 Nominees". The Irish Film & Television Academy. Archived from the original on 4 February 2016. Retrieved 4 February 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐസ്ലിംഗ്_ഫ്രാൻസിയോസി&oldid=3262405" എന്ന താളിൽനിന്ന് ശേഖരിച്ചത്