ഐസനോവർ തുരങ്കം

കൊളറാഡോയിലെ തുരങ്കം

ഐസനോവർ തുരങ്കം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ നഗരവും കൊളറാഡോ സംസ്ഥാനത്തിന്റെ തലസ്ഥാനവുമായ ഡെൻവറിൽ ആണ് സ്ഥിതിചെയ്യുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റായ ഐസനോവറുടെയും സെനറ്ററായ എഡ്വിൻ സി. ജോൺസണിന്റെയും പേരിലുള്ള തുരങ്കമാണിത്. ഐസനോവർ-ജോൺസൺ മെമ്മൊറിയൽ ടണൽ എന്നാണറിയപ്പെടുന്നത്.[1] റോക്കി മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 3410 മീറ്റർ ഉയരത്തിലാണ് ഈ തുരങ്കത്തിന്റെ സ്ഥാനം. അതുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കങ്ങളിലൊന്നായി ഇതു കണക്കാക്കപ്പെടുന്നു. ഏറ്റവും നീളം കൂടിയ 'മൗണ്ട് ടണൽ' എന്ന വിശേഷണവും ഐസനോവർ തുരങ്കത്തിനുണ്ട്.

Eisenhower–Johnson
Memorial Tunnel
ഐസനോവർ തുരങ്കം
Overview
Location Approx. 60 മൈൽ (100 കി.മീ) west of Denver, Colorado
Coordinates 39°40′43″N 105°55′12″W / 39.6785°N 105.92°W / 39.6785; -105.92
Route Invalid type: I
Operation
Operator Colorado Department of Transportation
Character Twin-bore tunnel
Vehicles per day 32,260 vehicles (2007)
Technical
Length 1.693 മൈ (2.72 കി.മീ) westbound
1.697 മൈ (2.73 കി.മീ) eastbound
Highest elevation 11,158 അടി (3,401 മീ)
west portal
Lowest elevation 11,013 അടി (3,357 മീ)
east portal
Tunnel clearance 13.92 അടി (4.24 മീ)
Width 40 അടി (12.2 മീ) each
Grade 1.64%

1979-ലാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. തുരങ്കത്തിന്റെ പടിഞ്ഞാറുവശത്തെ പ്രവേശന കവാടത്തിനാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഐസനോവറുടെ പേരിട്ടിരിക്കുന്നത്. കിഴക്കുവശത്തെ പ്രവേശന കവാടത്തിനാണ് എഡ്വിൻ സി. ജോൺസണിന്റെ പേരിട്ടിരിക്കുന്നത്. ഐസനോവർ തുരങ്കഭാഗത്തിന്റെ നീളം 2.72 കിലോമീറ്ററാണ്. ജോൺസൺ തുരങ്കഭാഗത്തിന്റെ നീളം 2.73 കിലോമീറ്ററും തുരങ്കത്തിനകം സമചതുരമായി 4.9 മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

  1. Eisenhower Tunnel Description". Colorado Department of Transportation. Retrieved January 16, 2010

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐസനോവർ_തുരങ്കം&oldid=3949278" എന്ന താളിൽനിന്ന് ശേഖരിച്ചത്