ഐരോളി പാലം
മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ഒരു പാലമാണ് ഐരോളി പാലം. താനെ ക്രീക്കിനു കുറുകെ ഇത് സ്ഥിതി ചെയ്യുന്നു. മുംബൈയും നവി മുംബൈയും തമ്മിൽ നേരിട്ട് റോഡ് ബന്ധം സ്ഥാപിക്കുന്നതിനാണ് ഇത് നിർമ്മിച്ചത്. [1]
ഐരോളി പാലം | |
---|---|
Coordinates | 19°09′03″N 72°58′50″E / 19.1507°N 72.9805°E |
Carries | റോഡ് ഗതാഗതം |
Crosses | താനെ ഉൾക്കടൽ |
Locale | മുളുണ്ട്, മുംബൈ മുതൽ ഐരോളി, നവി മുംബൈ വരെ |
ഔദ്യോഗിക നാമം | ഐരോളി ബ്രിഡ്ജ് |
പരിപാലിക്കുന്നത് | മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ |
Followed by | വാശി പാലം |
സവിശേഷതകൾ | |
Design | സ്ലാബ് ആൻഡ് ഗർഡർ |
മൊത്തം നീളം | 3,850 meters (12,630 ft) |
Longest span | 1,030 meters (3,379 ft) |
No. of spans | 19 spans of 50 meters c/c. Two end spans of 40 meters each. Two navigational spans |
ചരിത്രം | |
നിർമ്മിച്ചത് | Afcons Infrastructure Ltd company of the Shapoorji Pallonji Group and project executed by Subodh V. Kamat |
നിർമ്മാണം ആരംഭം | ജനുവരി 1994 |
നിർമ്മാണം അവസാനം | ജനുവരി 1999 |
തുറന്നത് | 1999 |
Statistics | |
ടോൾ | കാർ - ₹40. |
നിർമ്മാണം
തിരുത്തുകഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി നിർമ്മിച്ചതാണ് ഈ പാലം. ഈ പ്രൊജക്റ്റിന്റെ നിർവ്വഹണച്ചുമതല വിജയ് ശങ്കർ വി ഏറ്റെടുത്തു. 1.03 കിലോമീറ്റർ നീളമുള്ള ഈ പാലം മുളുണ്ട്, ഐരോളി എന്നീ സ്ഥലങ്ങൾക്കിടയിലാണ്. ഇതിന്റെ നിർമ്മാണം ഐരോളി, താനെ-ബെലാപൂർ മേഖലകളുടെ വികസനത്തിൽ മുഖ്യപങ്ക് വഹിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ(എംഎസ്ആർഡിസി) ഈ പാലത്തിൽ ടോൾ ശേഖരിക്കുന്നു. [2]
പ്രാധാന്യം
തിരുത്തുകതാനെ-ബെലാപൂർ റോഡിനെയും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയെയും ബന്ധിപ്പിക്കുന്ന ഒരു റോഡ് ലിങ്ക് ഈ പാലം സ്ഥാപിച്ചു. വാശി പാലത്തിന് ശേഷം മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമാണിത്. മുംബൈയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പാലങ്ങളിൽ ഒന്നാണിത്. മുളുണ്ടിനെ നവി മുംബൈയിലെ വിവിധ ബിസിനസ്സ് ഹബുകളുമായി ഈ പാലം ബന്ധിപ്പിക്കുന്നു.
ടോൾ നിരക്ക്
തിരുത്തുകഐരോളി പാലത്തിലൂടെയുള്ള ഗതാഗതത്തിന് ടോൾ ബാധകമാണ്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, ട്രോളി ഘടിപ്പിക്കാത്ത ട്രാക്ടർ എന്നിവയെ ടോളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2020 ഒക്റ്റോബർ 1 മുതൽ നിലവിലുള്ള ടോൾ നിരക്ക് താഴെ പറയുന്ന വിധമാണ്.[3][4] 2023 സെപ്റ്റംബർ വരെ ഈ നിരക്ക് തുടരും. [5]
വാഹനം | ടോൾ നിരക്ക് |
---|---|
കാറുകൾ | ₹40 |
ലഘു വാണിജ്യ വാഹനങ്ങൾ | ₹65 |
ബസുകൾ, ട്രക്കുകൾ | ₹130 |
മൾട്ടി ആക്സിൽ വാഹനങ്ങൾ | ₹160 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-30. Retrieved 2021-01-20.
- ↑ Shaikh, Ateeq (24 September 2014). "Mumbai: Pay nearly 17% more for toll from October 1". Daily News and Analysis. Mumbai. Retrieved 15 May 2015.
- ↑ https://www.mumbai77.com/city/3681/travel/toll-nakas/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://timesofindia.indiatimes.com/city/mumbai/toll-rates-to-rise-from-oct-1-rs40-for-cars-rs130-for-trucks-buses/articleshow/78304169.cms
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-02-07. Retrieved 2021-02-02.