ഐക്യരാഷ്ട്ര സഭയുടെ ഫ്രീ ആൻഡ്‌ ഈക്ക്വൽ ക്യാമ്പയിൻ

ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഒരു അന്തർദ്ദേശീയ ബോധവൽക്കരണ പ്രചാരണപരിപാടിയാണ് 'ഫ്രീ ആൻഡ്‌ ഈക്ക്വൽ'[1] [2]. സ്വവർഗ്ഗ ഭീതി[3] മൂലവും, നിയമസംരക്ഷണമില്ലായ്മ മൂലവും വിദ്യാഭ്യാസ-തൊഴിൽ-ആരോഗ്യ-തൊഴിൽ [4][5] [6] മേഖലകളിൽ ലോകത്തിൻറെ വിവിധഭാഗങ്ങളിൽ ലൈംഗികന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മുഖ്യധാരയിൽ എത്തിക്കുവാനും, അവരേയും തുല്യരായി കാണാനും അവരുടെ അവകാശങ്ങളെപ്പറ്റി കൂടുതൽ ചർച്ചകൾ നടത്താനും മറ്റുമുള്ള ഈ സംഘടിത യജ്ഞം അന്തർദ്ദേശീയ മനുഷ്യാവകാശ പ്രഖ്യാപാനത്തിന്റെ[7] തുടർച്ചയായി രൂപംകൊണ്ടതാണ്. അനേകം രാജ്യങ്ങളിൽ സ്വവർഗലൈംഗികത നിയമവിരുദ്ധമോ [8][9] വധശിക്ഷ വരെ ലഭിക്കാവുന്ന ഒരു ക്രിമിനൽകുറ്റമോ[10] ആണെന്നുള്ള സാഹചര്യത്തിൽ[11] 1990ുകളുടെ തുടക്കത്തിൽ ഐഖ്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിഭാഗം ഈ വിഷയത്തെ ഏറ്റെടുക്കുകയും വിവിധരാഷ്ട്രതലവന്മാരുമായും മനുഷ്യാവകാശ സംഘടനകയുമായുള്ള ഉടമ്പടികൾ സൃഷ്ട്ടിക്കുകയും ചെയ്തു. 2010 ഡിസംബറിൽ ന്യൂയോർക്കിൽ വെച്ച് ലോകരാഷ്ട്രങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഐഖ്യരാഷ്ട്രസഭസെക്രട്ടറി ജനറൽ ബാൻ കി മൂൺ ലൈംഗികന്യൂനപക്ഷങ്ങൾക്ക്‌ വിവിധ രാജ്യങ്ങളിലുള്ള നിയമപരമായ വിലക്ക് ഒഴിവാക്കാൻ ആവശ്യപ്പെടുകയുണ്ടായത്[12] അന്തർദ്ദേശീയ മാധ്യമശ്രദ്ധ നേടുകയും തുടർന്ന് വിവിധ പാശ്ചാത്യ രാജ്യങ്ങൾ സ്വവർഗ്ഗവിവാഹം തുടങ്ങിയവ അംഗീകരിക്കുന്നതിനുള്ള നിയമന പടികൾ സ്വീകരിക്കുക്കയും ചെയ്യുകയുണ്ടായി.

UN Free and Equal.jpg

അന്തർദ്ദേശീയ മനുഷ്യാവകാശനിയമം വാഗ്ദാനം ചെയ്യുന്ന ജീവിക്കുവാനുള്ള സ്വാതന്ത്ര്യം, വിവേചനരഹിതമായ സാമൂഹികജീവിതം, വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും, സംഘം ചേരാനും സമ്മേളനങ്ങൾ നടത്താനുമുള്ള സ്വാതന്ത്ര്യം തുടങ്ങിയവ വ്യത്യസ്തങ്ങളായ ലിംഗതന്മയും ലൈംഗികചായ് വുമുള്ളവർക്കും ബാധകമാണെന്നുള്ള അടിസ്ഥാന ബോധവൽക്കരണം[13], [14],[15] തുടങ്ങി അച്ചടി-ശ്രവ്യ-ദ്രശ്യ മാധ്യമങ്ങൾ [16], [17]വഴിയായുള്ള നൂതന ബോധവല്ക്കരണ പരിപാടികളും മറ്റും കാര്യക്ഷമമാക്കാൻ വേണ്ടി 2013 ജൂലൈ 26-ന് യൂ.എൻ ഹൈ കമ്മിഷണർ നവി പിള്ള ആരംഭിച്ച[18] ഫ്രീ ആൻഡ്‌ ഈക്ക്വൽ ക്യാമ്പയിൻ ഇന്ത്യ[19] ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നടത്തിവരുന്നുണ്ട്.

  1. https://www.unfe.org/
  2. Erin Wilson, 16Sep2014, http://www.curvemag.com/News/We-Should-All-Be-Free-and-Equal-144/ Archived 2014-12-27 at the Wayback Machine.
  3. Amanda Chatel, 03Mar2014, http://www.huffingtonpost.com/2014/03/03/homophobia-impact-_n_4889287.html
  4. Tom Caiazza, 28May2014, https://www.americanprogress.org/press/release/2014/05/28/90497/release-lgbt-workers-continue-to-face-unfair-discrimination/
  5. Erin Allday, 19Nov2014, http://www.sfgate.com/health/article/Transgender-patients-face-challenges-in-health-5899764.php
  6. Elizabeth Soumya, 18Jun2014, http://www.aljazeera.com/indepth/features/2014/06/healthcare-distant-india-transgenders-201461882414495902.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-30. Retrieved 2008-05-30.
  8. Adam Taylor, 11Dec2013, http://www.businessinsider.in/The-77-Countries-Where-Homosexuality-Is-Now-Illegal-Map/articleshow/27225786.cms
  9. 10Feb2014, http://www.bbc.com/news/world-25927595
  10. Dhananjay Mahapatra, 12Dec2013, http://timesofindia.indiatimes.com/india/Supreme-Court-makes-homosexuality-a-crime-again/articleshow/27230690.cms
  11. Poulomi Banerjee, 21Dec2013, http://www.hindustantimes.com/india-news/decoding-section-377-how-the-verdict-erased-basic-human-rights/article1-1165215.aspx Archived 2014-09-20 at the Wayback Machine.
  12. http://www.un.org/press/en/2010/sgsm13311.doc.htm
  13. Alexander Demianchuk, 01May2014, http://www.msnbc.com/msnbc/un-passes-resolution-behalf-lgbt-citizens-around-the-globe
  14. Emma Margolin, 13Nov2014, http://www.msnbc.com/msnbc/gay-conversion-therapy-un-committee
  15. Zack Ford, 06Feb2014, http://thinkprogress.org/lgbt/2014/02/06/3257991/united-nations-condemns-russias-anti-gay-laws/
  16. Ruchi Kumar, 30April2014, http://www.dnaindia.com/india/video-united-nations-turns-to-bollywood-to-promote-lgbt-rights-launches-filmy-music-video-1983663
  17. ANI, 03May2014, http://www.hindustantimes.com/entertainment/bollywood/celina-jaitley-bats-for-gay-rights-in-united-nations-video/article1-1215145.aspx Archived 2014-07-15 at the Wayback Machine.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-25. Retrieved 2014-11-24.
  19. Lakshmi Gandhi, 18July2014, http://www.nbcnews.com/news/asian-america/united-nations-bollywood-music-video-lgbt-rights-goes-viral-n158751