ഭിന്നലിംഗർ

(അപരലിംഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജന്മനായുള്ള ലിംഗാവസ്ഥയോട് ശാരീരികമായും മാനസികമായും പൊരുത്തപ്പെടാൻ ആകാത്തവരെ ആണ് ഭിന്നലിംഗർ. മലയാള ഭാഷയിൽ ഇതൊരു സമഗ്രഹ പദമാണ്, ഇതിൽ ഉള്കൊള്ളുന്നവരെ ലിംഗാതീതർ എന്ന നിലയിൽ "ട്രാൻസ് ജെണ്ടെർസ്" (ഇംഗ്ലീഷ്: Transgender) എന്ന് അഭിസംബോധന 2014ൽ സാമൂഹിക നീതി - ശാക്തീകരണ മന്ത്രലയവും (MOSJE) ചെയുന്നു.[1] ആംഗലേയ തത്ത്വമായ ലിംഗ വഴക്കം അണ് ഇതിൽ പ്രതിബാധിക്കുന്നത്[2]. ഭിന്നലിംഗർ പൊതുവെ സ്വയം ആണായോ പെണ്ണായോ നിർവ്വചിക്കാതെ 'മൂന്നാം ലിംഗം' എന്ന നിലപാട് സ്വീകരിക്കുന്നു. ഇപ്രകാരമുള്ള അർദ്ധനരനാരികൾ/ഇന്റർസെക്സ് (Intersex) വിഭാഗത്തിൽപെടുന്ന ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും ആണോ അല്ലെങ്കിൽ പെണ്ണോ ആയി തീരാൻ ശ്രമിക്കുന്നു (Transsexuals).[3] ഭിന്നലിംഗം എന്ന ലിംഗഭേദം രാഷ്ട്രീയമായി വിലയിരുത്തുമ്പോൾ അവ്യക്തതകൾ സൃഷ്ടികാറുണ്ട്. ലിംഗവാദങ്ങളിൽ ലിംഗഭേദം വിലയിരുത്തുമ്പോൾ മലയാളഭാഷയിൽ ഉള്ളപോലുള്ള വ്യക്തത ആംഗലേയ വാക്കിലെ ഉത്തരാധുനിക സംഞ്ജകില്ല. ഇന്ത്യയിലെ വേദ കാലം മുതൽ (1500 ബി.സി. - 500 ബി.സി) മദ്യലിംഗവിഭാഗം/ത്രിതീയ പ്രകൃതികാർ അംഗീകരിക്കപ്പെട്ടവരും, പല സാമൂഹികപ്രവത്തിക്കളിലും ഏർപെട്ടു ഇരുന്നവർ ആണ് .

സാമൂഹിക നീതിയുടെ ഭാഗമായി ലിംഗ സമ്മതവത്തോടു കൂടിയുള്ള ലിംഗനീതി ഉറപ്പാകുന്നുന്നതിനു വേണ്ടി ഹിജഡ, ശിഖണ്ടി, ധ്വലിംഗർ, നപുംസകം എന്നീ പദങ്ങൾ വിവേചനപരമാണെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. അതിനാൽ "ട്രാൻസ് ജെൻഡർ" എന്ന പദമാണ് കേരള സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ട്രാൻസ് ജെൻഡറുകളെ കേരള സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുകയും അവരുടെ സാമൂഹിക തുല്യതക്ക് വേണ്ടി പ്രത്യേകനയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികനീതീ വകുപ്പ് ട്രാൻസ് ജെൻഡറുകളുടെ സാമൂഹിക ഉന്നതിക്ക് വേണ്ടി പ്രത്യേക പദ്ധതികളും നടപ്പിലാക്കി വരുന്നു. ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ്‌, സംസ്ഥാന ട്രാൻസ് ജെൻഡർ സെൽ എന്നിവയും അവയിൽ ചിലതാണ്. ഇത്തരക്കാർക്കു വേണമെങ്കിൽ പെണ്ണെന്നോ, ആണെന്നോ, അവരെന്നോ സ്വയം സംബോധന ചെയ്യാവുന്നത് ആണ്.

ഭിന്നലിംഗർ (ട്രാൻസ് ജെൻഡറുകൾ) ഭാരതീയ സാംസ്കാരികത്തനിമയിൽ നുറ്റാണ്ടുകളായി ഉള്കൊള്ളുന്നതുമാണ്. എന്നാൽ ഭാരതത്തിൽ മൂന്നാം ലിംഗക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി 21ആം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ മാത്രമേ നിയമപരമായ വ്യവസ്ഥകൾ നിലവിൽ കൊണ്ടുവന്നിട്ടുള്ളു. ഇത് 2019ൽ ട്രാൻസ്-ജൻഡർ വ്യക്തി നിയമം (TG Act) വഴിയാണ് നടന്നത് [4][5][6]

അപരലിംഗത്വം

തിരുത്തുക

ഭാരതീയ വീക്ഷണം

തിരുത്തുക

അപരലിംഗത്വം എന്നത് പൂർണമായും ഒരു ലിംഗവിഭാഗത്തത്തിൽ പെട്ടവർ പ്രകൃതിചാർത്തിയ ലിംഗബോധത്തിൽ സംശയം പ്രകടിപ്പിക്കുന്നവർ ആണ്. ഇപ്രകാരം സ്വത്വ ബോധത്തിൽ ചിത്തവിഭ്രമം ഉള്ളവർ മറുതുണി ഉടുത്തു സാങ്കല്പിക ഭാവത്തോടു അനുരഞ്ജനപ്പെടുവാൻ ശ്രമിക്കും. ആണായി ജനിച്ച അപരലിംഗർക്ക് പെണ്ണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: പുര്‌ഷികസ്ത്രീകൾ. അതുപോലെ മറിച്ചു ചിലർ പെണ്ണായി ജനിച്ച ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: അൽബേനിയയിലെ ബ്രഹ്മചാരികൾ. ഇത്തരക്കാർ താങ്കളക് അനുയോജ്യമായ വസ്ത്രധാരണത്തിലൂടെ മറ്റും സ്വത്വ ബോധത്തിനോട് അനുരഞ്ജപെടുവാനുള്ള ഒരു ശ്രമം ആണ് നടത്തുന്നത്. സ്വവർഗ്ഗലൈംഗിക ചായ്‌വ് (sexual orientation) ആണ് പൊതുവെ ഇപ്രകാരത്തിലുള്ളവർ താല്പര്യപെടുന്നത്. ഇന്ത്യയിൽ ഇത്തരക്കാരെ കിലിബ, പണ്ടക എന്നൊക്കെ ഇവരെ വിശേഷിപ്പിച്ചിരുന്നു. പലപ്പോഴും ഇവരുടെ ലിംഗതന്മയോ സ്വവർഗത്തോടോ എതിർവർഗത്തോടോ ആവാം.[7] ഏഷ്യയിലെ തെക്കുകിഴക്കൻ രാജ്യങ്ങളിൽ, പ്രതിയേകിച്ചും തായ്‌ലൻഡിൽ ട്രാൻസ്-സ്ത്രീകൽ അറിയപ്പെടുന്നത് ലേഡിബോയ് എന്നാണ്, ബോയ് എന്ന പദം ചേർത്ത് വിളിക്കുന്നത് ഇപ്രകാരമുള്ള പുരുഷന്മാരിലെ ബാലാരിഷ്ടതയെ സൂചിപ്പിച്ചുകൊണ്ടുള്ളത് ആണ്. ഇത് രണ്ടാം ലോകമഹായുദ്ധത്തിന്തേ ഒടുവിലുള്ള അമേരിക്കൻ പട്ടാളത്തിന്റെ സാനിധ്യം ആ പ്രദേശങ്ങളിൽ ഉണ്ടായതിന്റെ ഒരു പരിണത ഫലം ആണ്. അവിടെ ജനനം കൊണ്ട് ശാരീരികമായി ഇൻ്റർസെക്‌സ് സ്പെക്‌ട്രത്തിൽ പെട്ടവർ കാറ്റോയ്യ് (Katoey) എന്നാണ് അറിയപ്പെടുന്നത്. ഇതിൽ പുരുഷ ഹോർമോണുകളോട് (ആൻഡ്രോജൻ) പ്രതികരിക്കാത്ത XY ക്രോമസോമുകളുള്ള വ്യക്തികൾ അല്ലെങ്കിൽ ജനിതക വൈകല്യങ്ങൾ കാരണം സ്ത്രീ ശരീര സവിശേഷതകൾ പ്രകടിപ്പിക്കുന്ന, സ്വയം സ്ത്രീയാണെന്ന് പ്രതിനിധീകരിക്കുകയും ചെയ്യുന്ന പുരുഷന്മാരും, അതുപോലെ XX ക്രോമസോമുകളുള്ള വ്യക്തികൾ, അല്ലെങ്കിൽ പുരുഷ ശരീര സവിശേഷതകൾ പ്രകടിപ്പിക്കുന്ന അധിക ആൻഡ്രോജൻ ഉൽപ്പാദിപ്പിക്കുന്ന, സ്വയം പുരുഷനാണെന്ന് പ്രതിനിധീകരിക്കുകയും ചെയ്യുന്ന സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.

ശാസ്ത്രിയമായ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് മൂന്നാം വയസിൽ തന്നെ ലിംഗത്വയും ഒരു വ്യക്തിയിൽ സ്ഥിരപ്പെടുന്നത് ആണ്. ഇത് ആ വ്യക്തിയുടെ ജീവിതവസാനത്തോളം നിലകൊള്ളുന്നതുമാണ്. എന്നാൽ ചുരുക്കും ചിലരിൽ ബാഹ്യ പ്രേരണകളാലും, സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, ചുറ്റുപാടിന്റെ അനുകൂല-പ്രതികൂല സാഹചര്യങ്ങളും ജൻഡർ ഇൻകോൺഗ്രെൻസ്-ഡിസ്‌ഫോറിയ (Gender Incongruence and Gender Dysphoria) പോലുള്ള മാനസിക പ്രയാസങ്ങൾ ഉണ്ടാകാവൂർ ഉണ്ട്. ഒരു വെക്തി താൻ ആരായിരിക്കണം എന്ന് കേട്ടുപണി ചെയുന്ന പ്രായമായ 14 മുതൽ 28 വയസ്സ് കാലഘട്ടത്തിൽ ആണ് ഇപ്രകാരമുള്ള സ്വാധിങ്ങൾക്കു വശപ്പെടുവാൻ സാധ്യതയുള്ളത്. ഇതിനെ മനഃശാസ്ത്ര മേഖലയിൽ കോഗ്നിറ്റീവ് കൺഫ്യൂഷൻ ഫാക്ടർ (Cognitive confusion factor) എന്ന് അറിയപെടുന്നു.[8][9] ചാന്തുപൊട്ട് എന്ന 2005ലെ മലയാളം സിനിമയുടെ പ്രമേയം ഇത് ദൃശ്യാവിഷ്കരിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (sexual orientation) ലിംഗതന്മയോ (gender identity) ഉള്ള ന്യൂനപക്ഷത്തെ എൽജിബിടിഐഎസ് എന്ന് വിളിക്കുന്നു. ട്രാൻസ് ജെണ്ടെർസ് എന്നത് എൽജിബിടിഐഎസ്'യിലെ 'ടി' എന്ന ഉപവിഭാഗമാണ്.

ഇപ്രകാരമുള്ള അപരലിംഗരെ മൂന്നാം ലിംഗക്കാർ/ഭിന്നലിംഗർ എന്ന് പറയുമ്പോൾ ഇതിൽ പെടുന്നവരെ (ഭിന്നലിംഗരെ/ഇന്റർസെക്സ്) അധിഷേപിക്കുകയാണ് എന്ന് നിലപാടും നില്കുന്നു.[10] വടക്കേ ഇന്ത്യയിൽ അപരലിംഗരെ ഭിന്നലിംഗർ കേവലം "ദണ്ഡ (ढांडा)" നടുത്തുന്നവരയി കാണുന്നു, ഇത്തരക്കാരെ അവർ കൂടെ കൂട്ടാറില്ല. ജനനേന്ദ്രിയത്തിലെ വ്യത്യാസങ്ങൾ, ആന്തരിക പ്രത്യുത്പാദന അവയവങ്ങൾ അല്ലെങ്കിൽ ക്രോമസോം പാറ്റേണുകൾ എന്നിവയുൾപ്പെടെ വിവിധ രീതികളിൽ വ്യതിയാനങ്ങൾ പ്രകടമാകുന്ന വ്യക്തികളെ ഇന്റർസെക്സ് സൂചിപ്പിക്കുന്നു. ഏകദേശം 2000 പേരിൽ ഒരാൾ ഇന്റർസെക്സിൽ ജനിക്കുന്നവരാണെന്നാണ് കണക്ക്. ഇത്തരക്കാർ ഹൈന്ദവാചാപ്രകാരമായി തങ്ങുളുടെ ദ്രവലിംഗത്തെ പൂർണമായി വൈദ്യശാസ്ത്രപരമായും അല്ലാതെയും മുറിച്ചുമാറ്റുന്ന ചടങ്ങിന് നിർവാണ (Nirvana) എന്ന് പറയുന്നു. ഇത്തരക്കാരുടെ കൂട്ടായ ജീവിതം നയിക്കുമ്പോൾ, നേതൃസ്ഥാനത്തു ഇരിക്കുന്ന ഭിന്നലിംഗ വ്യക്തിയുമായി എല്ലാ അർത്ഥത്തിലും വിധേയത്തോടു കഴിയേണം എന്നാണ് ഇവരുടെ ഇടയല്ലേ സമ്പ്രദായം, പ്രതിയ്ക്കിച്ചു സാമൂഹികവും സാമ്പത്തികവുമായി. സാമ്പ്രദായിക മദ്യലിംഗർ എന്നുള്ളത് എൽജിബിടിഐഎസ്'യിലെ 'ഐ' എന്ന ഉപവിഭാഗമാണ്. അപരലിംഗ്വതം ഇന്ത്യയിൽ പല രീതികളാലായി ആണ് പ്രകടിപ്പിക്കപ്പെടുന്നത്, ഇത് മതപരമായും, സ്വന്ത കെട്ടുറപ്പിന് വേണ്ടിയും (സലീം കുമാർ സൂത്രധാരൻ എന്ന 2001ലെ ചലച്ചിത്രത്തിൽ ഇത് ദൃശ്യാവിഷ്കരിച്ചിട്ടുണ്ട്), ലൈംഗികമായ ആവശ്യങ്ങൾക്കു വേണ്ടിയും ഒക്കെ നിലകൊള്ളുന്നു.[11] 

ആംഗലേയ വീക്ഷണം

തിരുത്തുക

പെണ്ണ് പെണ്ണായും, ആണ് ആണായും ഇരിക്കുന്ന ലീഗാവസ്ഥയും ലിംഗബോധത്തെയും ആണ്  സിസ്-ജൻഡർ (Cisgender) എന്ന് സിദ്ധാന്തീകരിക്കുന്നത്. അപരലിംഗർ പൊതുവെ എതിർ ലിംഗബോധത്തോടു (ഭാവലിംഗ) അനുയോജ്യമായ സ്വഭാവപ്രകടനകൾ അന്ന് കാഴ്ചവെക്കുന്നത്. ഇത്തരക്കാരെ രാണ്ടായി തിരിച്ചിരിക്കുന്നു, ട്രാൻസ്-സ്ത്രീ (Trans-woman) എന്നും, ട്രാൻസ്-പുരുഷൻ (Trans-man) എന്നും.[12] ട്രാൻസ്-സ്ത്രീ എന്നതിന്റെ അർഥം പുരുഷൻ സ്വയം സ്ത്രീയായി താനെ കാണുന്നു, അതിനാൽ സമൂഹവും തന്നെ അപ്രകാരം കാണണം എന്നാണ്. ട്രാൻസ്-പുരുഷൻ എന്നത് സ്ത്രീ സ്വയം പുരുഷനായി താനെ കാണുന്നു, അതിനാൽ സമൂഹവും തന്നെ അപ്രകാരം കാണണം എന്നാണ്. അനൗപചാരികമായി പൊതുവെ "ട്രാനി" എന്നും ഇവർ പാശ്ചാത്യ രാജ്യങ്ങളിൽ അറിയപ്പെട്ടിരുന്നു, എന്നാൽ ഇപ്രകാരം ചുരുക്കി ഇവരെ അഭിസംബോധന ചെയ്യുന്നത് ചില സാമൂഹിക വൃത്തങ്ങളിൽ നിഷിദ്ദമായി കരുത്താറുണ്ട്. ഇത്തരക്കാരെ പൊതുവായ ട്രാൻസ്‌വെസ്റ്റിറ്റീസ് എന്നാണാണ് മുൻകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. വിദേശ രാജ്യങ്ങളിൽ അപരലിംഗരുടെ ഫാഷൻ ഷോസ് നടക്കാറുണ്ട്, അതിൽ വിജയിക്കുന്നവരെ ഡ്രാഗ് ക്വീൻ എന്നും ഡ്രാഗ് കിംഗ് എന്നുമാണ് വിശേഷിപ്പിക്കുന്നത്.    

1979ൽ വിർജീനിയ പ്രിൻസ് എന്ന അമേരിക്കൻ ട്രാൻസ്-സ്ത്രീ ആണ് ട്രാൻസ്‍ജിൻഡർ എന്ന പദം ഇന്നത്തെ ആംഗലേയ ത്വതത്തിൽ ആദ്യമായി ഉപയോഗിച്ചത്. 1980ളിൽ ഇതൊരു ഒരു രാഷ്ട്രീയ പദമായി മാറുകയും ചെയ്തു. 2004ൽ ഇവർക്കു ഒളിംപിക്സിൽ താങ്കൾ തന്നെത്തന്നെ സ്ത്രീ ആയി കാണുന്നു എങ്കിൽ സ്ത്രീകളുടെ വിഭാഗത്തിൽ മത്സരികാം എന്നായി, ഇത് ഒരുപാടു വിവാദങ്ങൾ ഉണ്ടാകുകയും, ഉണ്ടാക്കി കൊണ്ട്ഇരിക്കുകയും ചെയ്യുന്നു. എഴുത്തുകാരിയായ ജെ കെ റൗളിങ് പോലെയുള്ള ഒരുപാടു പ്രശസ്തർ ട്രാൻസ്-സ്ത്രീകളെ, സ്ത്രീകളുടെ മണ്ഡലങ്ങളിൽ ഉൾപ്പെടുത്തനത്തിൽ പ്രതിഷേധിക്കുകയും, തങ്കളുടെ അഭിപ്രായ സ്വാതത്ര്യം ദുരയുപയോഗിച്ചു എന്ന പേരിൽ ഇവരെയൊക്കെ സമൂഹമാധ്യമങ്ങളും, കോർപ്പറേറ്റ് ബിസിനസ്സകളും, രാഷ്രിയതന്ത്രഞ്ജരും വേട്ടയാടുകയും, മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. 2010ൽ അപരലിംഗരെ മനഃപൂർവമായി സമൂഹത്തിൽ പ്രധാന്യത്തിൽ കാണിക്കുവാൻ ഉപയോഗിക്കുന്ന കൃതിമമായ മാർഗങ്ങളിൽ തോന്നുന്നു മനംമടുപ്പിനേ ട്രാൻസ്-ഫാറ്റിഗ് എന്ന് സംബോധന ചെയ്യുന്നു.  

വിദേശ രാജ്യങ്ങളിൽ അപരലിംഗത്തെ പറ്റിയുള്ള രാഷ്ട്രീയ കൃത്യതയ്ക്കു  വേണ്ടി ആശുപത്രികൾ ചെറുപ്രായത്തിൽ തന്നെ ഇപ്രകാരമുള്ള മാറ്റാതെ അനുവദിക്കാറുണ്ട്, ഇത് അവിടങ്ങളിൽ വലിയ പ്രതിഷേധവും, ഇതിനെ പ്രതി പല കുട്ടികൾ പിൽക്കാലത്തെ മനസികപ്രശ്നങ്ങൾ നേരിടുന്നതായും, ആത്മഹത്യക്കു നയിച്ചിട്ടുള്ളതായും കണ്ടത്തിയിട്ടൂണ്ട്.[13] ചില രാജ്യങ്ങൾ, മറ്റ് രാജ്യങ്ങളുടെ പ്രോപഗാണ്ടക്കാൾ ഈ വിഷയങ്ങളിൽ അന്ധമായി പിന്തുടരുന്നത് നിർത്തലാക്കിയിട്ടണ്ട്.[14] കുട്ടികളിൽ സ്‌കൂൾ തലത്തിൽ മുതൽ ലിംഗ സ്വത്വത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളിൽ പ്രബോധിപ്പിക്കുകയും, പരമ്പരാഗതമായ ലിംഗ സ്വതം തെറ്റിദ്ധാരണ ആണ്‌ എന്ന് മാതാപിതാക്കന്മാരുടെ അനുവാദമില്ലാതെയുള്ള ഗ്രൂമിംഗിനും, ചില ലിംഗ സ്വതം സ്വികരിക്കുന്നവർക് വേണ്ടിയുള്ള പ്രത്യേകമായ ആഘോഷങ്ങൾക്കുമൊക്കെ എതിരായി അവിടങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രത്യേകിച്ചും കുട്ടികളിൽ ലിംഗബോധത്തിൽ ഭ്രമം സൃഷ്ടിക്കുവാൻ നടത്തുന്ന ഇൻഡോക്ടറിനേഷനും, ഗ്രൂമിംഗിനും എതിരായി.[15][16][17][18][19] ഇത്തരം ഗ്രൂമിംഗും, ഇൻഡോക്ടറിനേഷനും കാരണം 2010കളുടെ പകുതിയിൽ ഉണ്ടായിരുന്നതിലും 20 ശതമാനം അധികം കുട്ടികൾ അമേരിക്കയിൽ LGBTQ ഗണത്തിൽ പെടുന്നു എന്ന് 2010കളുടെ അവസാന കാലയളവിൽ പ്രസ്ഥാപിക്കുന്നു. ഇത്തരക്കാർക് ലഭിക്കുന്ന പ്രതിയെക പരിഗണനയും, പരമ്പരാഗതമായ രീതിയിൽ എണ്ണചേരുവാൻ സാധിക്കാത്തത് മൂലവും അമേരിക്കയിൽ 50 ശതമാനത്തിന് മുകളിൽ പ്രായപൂർത്തിയായവർ LGBTQ ഗണത്തിൽ പെടുന്നു എന്ന് മുന്കാലങ്ങളെക്കാളും കൂടുതൽ പ്രസ്ഥാപിക്കുന്നു.[20][21]

പാശ്ചാത്യ രാജ്യങ്ങളിൽ, ജനസംഖ്യയിലെ വർദ്ധനവ് സാമൂഹിക-ക്ഷേമത്തിന് വേണ്ടുന്ന ചെലവ് വർധിപ്പിക്കുന്നു, ഇത് മറ്റ് പരിപാടികൾക്കും, പദ്ധതികൾക്കും ചെലവഴിക്കാനുള്ള ആ രാജ്യങ്ങളിലെ കഴിവിനെ ബാധിക്കുന്നു. അവരുടെ വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കാരണം, പണ്ട് ചൈനയെപ്പോലെ ഒരു കുടുംബത്തിന് ഒരു കുട്ടി മാത്രം എന്ന നിയമം ഈ രാജ്യങ്ങളിൽ നടപ്പിലാക്കുന്നത് നിയമപരമായി സാധ്യവുമല്ല. ഈ രാജ്യങ്ങളിൽ, മുൻകാലങ്ങളിൽ, വംശീയതയുടെ ഭാഗമായി, യൂജെനിക്‌സ് പ്രസ്ഥാനത്തിലൂടെ, വെളുത്ത ജനതയുടെ ആധിപത്യമുള്ള ക്ലിനിക്കുകളിൽ ശ്രുശൂഷ തേടിവരുന്ന വെളുത്തവരല്ലാത്തവർ അല്ലാതുതായ ആളുകളെ അവരുടെ ശരിയായി സമ്മതം വാങ്ങുകയോ, അറിയിക്കുകയോ ചെയ്യാതെ വന്ധ്യംകരണ നടപടിക്രമങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, പാശ്ചാത്യ രാജ്യങ്ങളിൽ ജനസംഖ്യാ വളർച്ചയെ അഭിസംബോധന ചെയ്യുന്നത് വിവിധ പാരമ്പര്യേതര ലൈംഗിക ബന്ധങ്ങളെയും കുട്ടികളുണ്ടാകാത്ത കുടുംബ ഘടനകളെയും പിന്തുണയ്ക്കുന്നതിലൂടെയാണ്.

അപരലിംഗത്വം, എന്നത് ഭിന്നലിംഗർ എന്ന ഉപവിഭാഗത്തിൽ ഉൾപ്പെടുത്തിരിക്കുന്ന ഒരു പ്രകൃതിവിരുദ്ധതത ആണ്.   ആര്ഷഭാരതിയ തനിമയിൽ വലിയ സ്വികാരിത ഉള്ളതുമായിരുന്നില്ല, എന്നാൽ ഇപ്രകാരമുള്ള മനസികമായാവസ്ഥയെ   നിയമപരമായ നീതി ലഭിക്കുന്നതിന് വേണ്ടി അംഗീകരിക്കുകയും ചെയുന്നു. മറ്റു പ്രയാസങ്ങൾ കൂടാതെ ജീവിക്കുവാൻ സാധിക്കുന്ന അപരലിംഗരെ ആവശ്യമെങ്കിൽ വിശദമായ വിശകലന പഠനം, ഹോർമോൺ റീപ്ലേസ്‌മെന്റ് മറ്റും നടത്തി ലിംഗ നീതിക്കുള്ള വഴി തുറന്നു കൊടുകുവർ ഉണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. "Social Justice, Kerala". Archived from the original on 2023-06-01.
  2. പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009
  3. https://www.theatlantic.com/health/archive/2014/07/should-we-fix-intersex-children/373536/
  4. "പുരുഷനും സ്ത്രീയുമാകാൻ കഴിയാതെ രേവതി". 2010-08-07.
  5. https://socialjustice.gov.in/writereaddata/UploadFile/TG%20bill%20gazette637631764960930587.pdf
  6. https://thc.nic.in/Central%20Governmental%20Rules/Transgender%20Persons%20(Protection%20of%20Rights)%20Rules,%202020.pdf
  7. https://www.thefreelibrary.com/Hermaphrodites+duel+for+manhood.-a020346922
  8. Zucker, K. J., & Bradley, S. J. (1995). Gender identity disorder and psychosexual problems in children and adolescents. Guilford Press.
  9. Kenneth J. Zucker, Susan J. Bradley, Claire B. Lowry Sullivan, Myra Kuksis, Andrea Birkenfeld-Adams & Janet N. Mitchell (1993) A Gender Identity Interview for Children, Journal of Personality Assessment, 61:3, 443-456, DOI: 0.1207/s15327752jpa6103_2
  10. https://www.theguardian.com/society/2018/oct/11/karen-white-how-manipulative-and-controlling-offender-attacked-again-transgender-prison
  11. Johari, Aarefa (2014-04-17). "Hijra, kothi, aravani: a quick guide to transgender terminology" (in അമേരിക്കൻ ഇംഗ്ലീഷ്).
  12. "Transgender - APA".
  13. "Why detransitioners are crucial to the science of gender care". Reuters. 2022-12-22.
  14. Campbell, Denis (12 March 2024). "Children to stop getting puberty blockers at gender identity clinics, says NHS England". The Guardian.
  15. "OPINION: The Sexualization of Students in CA Schools is Escalating to an Ugly Place – California Globe" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-04-03.
  16. Reinl, James (2023-04-03). "Parents of trans kids 'pressured' into transitioning their child".
  17. Staff, Daily Citizen (2022-11-15). "Drag Queen Story Hour Admits To Grooming Your Kids" (in അമേരിക്കൻ ഇംഗ്ലീഷ്).
  18. Kay, Barbara (2023-10-08). "The movement to oppose gender activism in schools is growing — and science is on its side". നാഷണൽ പോസ്റ്റ്.
  19. Smith, Hope (2022-12-04). "CA teacher with 'queer library' slammed over explicit content in books".
  20. "20 percent of millennials identify as LGBTQ, GLAAD survey finds" (in ഇംഗ്ലീഷ്). 2017-03-31.
  21. Blake, Nathanael (2022-03-28). "OK, Groomer: Why Some in the LGBT Movement Are Focusing on Kids" (in അമേരിക്കൻ ഇംഗ്ലീഷ്).


"https://ml.wikipedia.org/w/index.php?title=ഭിന്നലിംഗർ&oldid=4087283" എന്ന താളിൽനിന്ന് ശേഖരിച്ചത്