ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കും, നങ്ങ്യാർകുളങ്ങരയ്കും ഇടയ്ക്ക് ഏവൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധവും അതിപുരാതനവുമായ ക്ഷേത്രമാണ് ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഓണാട്ടുകരയിലെ ഗുരുവായൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്ഷേത്രമാണിത്. മഹാഭാരതത്തിലെ ‘ഖാണ്ഡവദാഹ’കഥയുമായി ബന്ധപ്പെട്ട ഒരു ഏതിഹ്യമാണ് ഏവൂർ എന്ന പേരിനു പിന്നിൽ ഉള്ളത്. ഖാണ്ഡവ വനം അഗ്നിയ്ക്ക് കത്തിപ്പടരാൻ അർജുനൻ ദാനം നൽകിയപ്പോൾ, തന്റെ സുഹൃത്തായ തക്ഷകനെ സഹായിക്കാൻ ഇന്ദ്രൻ മഴപെയ്യിച്ചതായും, അപ്പോൾ അർജുനൻ ശരമെയ്ത് മേൽക്കൂര തീർത്തതുമായാണ് ഐതിഹ്യം. അന്ന് അർജുനൻ അമ്പ് എയ്ത സ്ഥലമാണത്രെ ‘എയ്തൂർ’. അതു പിൽക്കാലത്ത് ലോപിച്ച് ഏവൂർ ആയത്രെ. അന്നു കത്തിയ സ്ഥലത്തെ കത്തിയൂർ എന്നു വിളിച്ചിരുന്നു[1]. ഇതാണ് പിന്നീട് പത്തിയൂർ എന്നറിയപ്പെട്ടത്.
ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം | |
---|---|
![]() ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം | |
ക്ഷേത്രത്തിന്റെ സ്ഥാനം | |
നിർദ്ദേശാങ്കങ്ങൾ: | 9°15′11″N 76°31′46″E / 9.25306°N 76.52944°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | ഏവൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | കൃഷ്ണൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ക്ഷേത്ര നിർമ്മിതി തിരുത്തുക
ക്ഷേത്ര മതിലകത്തിന്റേയും, ക്ഷേത്ര സമുച്ചയത്തിന്റേയും വലിപ്പത്തിൽ കേരളത്തിലെ പുകൾപെറ്റ ക്ഷേത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്നതാണ് ഈ ക്ഷേത്രം.
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-20.