ഇന്ത്യയിലെ തെക്കൻമലനിരയായ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത് കേരളത്തിന്റെ തെക്കുകിഴക്കും തമിഴ്‌നാടിന്റെ തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന പർവ്വതപ്രദേശമാണ് ഏലമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ് ഏലമല.[1] ഇവിടെ യഥേഷ്ടം വളരുന്ന ഏലച്ചെടികളിൽ നിന്നാണ് മലനിരയ്ക്ക് ഈ പേർ ലഭിച്ചത്. കുരുമുളക്, കാപ്പി എന്നി വിളകളും ഇവിടെ വിളയുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Cardamom Hills
Cardamom plants
ഉയരം കൂടിയ പർവതം
Elevation2,695 മീ (8,842 അടി)
Coordinates9°52′N 77°09′E / 9.867°N 77.150°E / 9.867; 77.150
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംKerala Tamil Nadu, South India
Parent rangeWestern Ghats
ഭൂവിജ്ഞാനീയം
Age of rockCenozoic, 100 to 80 mya
Mountain typeFaultArchaean continental collision
Climbing
Easiest routeSH 19, SH 33 (Satellite view)

ഭൂമിശാസ്ത്രം

തിരുത്തുക

ഏലമല മലനിരകളുടെ മധ്യഭാഗം സ്ഥിതി ചെയ്യുന്നത് 9°52′N 77°09′E / 9.867°N 77.150°E / 9.867; 77.150. ഏകദേശം 2800 ച.കി.മീ വിസ്തൃതിയുള്ള ഏലമലയിൽ മലപ്രദേശങ്ങളും താഴ്വരകളും പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളായ പെരിയാർ, മുല്ലയാർ, പമ്പ എന്നിവയുടെ നദീതടങ്ങളും സ്ഥിതി ചെയ്യുന്നു. മുല്ലപെരിയാർ അണക്കെട്ടും ഇടുക്കി അണക്കെട്ടും ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കുപടിഞ്ഞാറ് ആനമല മലനിരകളുമായും വടക്കുകിഴക്ക് പഴനി മലനിരകളുമായും തെക്ക് അഗസ്ത്യകൂട മലനിരകളുമായും ഏലമല യോജിക്കുന്നു. മലനിരകളിലെ ഉയർന്ന പ്രദേശങ്ങൾ തമിഴ്‌നാട്-കേരളം അതിർത്തി നിർണയിക്കുന്നു. ഹിമാലയത്തിനു തെക്കായുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദേശം (8,842 അടി) ഇരവികുളം ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2014-01-01.
"https://ml.wikipedia.org/w/index.php?title=ഏലമല&oldid=3626744" എന്ന താളിൽനിന്ന് ശേഖരിച്ചത്