പ്രമുഖനായ അർജന്റീനിയൻ കലാകാരനാണ് ഏരിയൽ ഹസൻ (ജനനം:1977). ചിത്രകാരനായ ആരി­യ­ലി­ന്റെ കലാ­ജീ­വി­തം പക്ഷെ ഇൻ­സ്റ്റ­ലേ­ഷൻ, ഫോ­ട്ടോ­ഗ്ര­ഫി, ­ശിൽ­പ്പ­ക­ല കൂ­ടാ­തെ ഇവ­യൊ­ക്കെ കൂ­ടിയ നിർ­മി­തി­ക­ളി­ലേ­ക്കും വ്യാ­പി­ച്ചു കി­ട­ക്കു­ന്നു­.

ജീവിതരേഖ

തിരുത്തുക

1977ൽ അർജന്റീനയിൽ ജനിച്ചു. സ്പെയിനിലേക്കായിരുന്നു ആദ്യ കൂടുമാറ്റം. ഇവിടെ വച്ചു 2003ൽ ആദ്യ എക്സിബിഷൻ. പിന്നീട് ഓസ്ട്രേലിയയിലേക്കു കുടിയേറി. ഇപ്പോൾ ഓസ്ട്രേലിയയിലും ജർമനിയിലുമായാണു ഹസ്സന്റെ വാസം.

പ്രദർശനങ്ങൾ

തിരുത്തുക
  • എബൗട്ട് മാഡ്നെസ്സ്, ഗ്രീൻവെ ആർട്ട് ഗാലറി,ആസ്ട്രേലിയ 2012
  • എബൗട്ട് മാഡ്നെസ്സ്, ഓറ ഗാലറി, ബീജിംഗ്, ചൈന 2011
  • പ്രോജക്റ്റ് സ്പെയിസ്, ആർട്ട് സ്റ്റേജ്, സിംഗപ്പൂർ 2011

കൊച്ചി-മുസിരിസ് ബിനാലെയിൽ

തിരുത്തുക

2007ൽ തുടക്കമിട്ട ഒരു ചിത്രകലാ പരമ്പരയുടെ തുടർച്ചയാണ് [1] കൊച്ചി-മുസിരിസ് ബിനാലെയിൽ ഏരിയൽ ഹസ്സൻ അവതരിപ്പിക്കുക. എച്ച്.എഫ്.പി പ്രോജക്ട് അഥവാ ‘ഹൈപ്പോത്തെറ്റിക്കൽ ഫ്യൂച്ചർ വാല്യൂ”[2] പ്രോജക്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രപരമ്പര വിഷയമാക്കുന്നതു സമകാലിക യുവത്വത്തെയാണ്.[3] യു­വ­തീ­യു­വാ­ക്ക­ളു­ടെ ബ്ലാ­ക്ക്‌ ആൻ­ഡ്‌ വൈ­റ്റ്ഫോ­ട്ടോ­കൾ­ക്ക് മു­ക­ളിൽ ചെ­യ്യു­ന്ന അമൂർ­ത്ത രച­ന­ക­ളു­ടെ ഒരു പര­മ്പ­ര­യാ­ണ് ‘HFV –Project’.

പര­മ്പ­രാ­ഗത കള്ളി­ക­ളി­ലൊന്നുമുൾ­പെ­ടു­ത്താൻ കഴി­യാ­ത്ത­വ­യാ­ണ് ആരി­യ­ലി­ന്റെ രച­നാ ശൈ­ലി. പെ­യി­ന്റി­ങ്ങി­നെ­യും ഫോ­ട്ടോ­ഗ്രാ­ഫി­യെ­യും അതി­ന്റെ ചരി­ത്ര­ത്തെ, നിർ­മാണ രീ­തി­യെ തന്നെ അപ­നിർ­മ്മി­ക്കു­ന്ന അതി­ദീർ­ഘ­വും സങ്കീർ­ണ­വു­മായ ഒന്നാ­ണ് ആരി­യൽ സൃ­ഷ്ടി­കൾ. പ്ര­സി­ദ്ധ കലാ നി­രൂ­പ­ക­നായ ഇയാൻ­നോർ­ത്ത് ആരി­യ­ലി­ന്റെ ചി­ത്ര­ക­ലാ രീ­തി­യെ 'ഇന്റലിജന്റ് അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസം' എന്നാ­ണു വി­ശേ­ഷി­പ്പി­ക്കു­ന്ന­ത്. ഒ­രേ സമ­യം ജാ­ക്സൻ പൊ­ള്ളോ­ക്കി­നെ പോ­ലെ അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റ് ആകു­മ്പോൾ­ത­ന്നെ വ്യ­ക്ത­വും തെ­ളി­മ­യു­ള്ള­തു­മായ പി­യ­റ്റ് മോൻ­ഡ്രൈ­യാനെ അനു­സ്മ­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ട് ആരി­യൽ.[4] പെ­യി­ന്റി­ങ്ങ്, അതി­ന്റെ ചരി­ത്രം, ശാ­സ്ത്രം, ഗണി­തം, ജീ­വ­ശാ­സ്ത്രം തു­ട­ങ്ങി വി­ശാ­ല­മായ ഹസ­ന്റെ താൽ­പ­ര്യ­ങ്ങ­ളു­മാ­യി ബന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്നു ഈ ചി­ത്ര­കാ­ര­ന്റെ കല­യും. ഒരു പെ­യി­ന്റി­ങ്ങി­നെ അതി­ന്റെ സന്ദർ­ഭ­ത്തെ (Context) അതി­ന്റെ പു­റം­ലോ­ക­ത്തു നി­ന്ന്, പെ­യി­ന്റി­ങ്ങി­ന്റെ തന്നെ പ്ര­മേ­യ­ത്തി­ലേ­ക്കു കൊ­ണ്ട് വരു­ന്ന ഒരു രീ­തി­യാ­ണ് ആരി­യ­ലി­ന്റേ­തു എന്ന് നി­രീ­ക്ഷി­ക്ക­പ്പെ­ടു­ന്നു­.

  1. ദസ്ത­ക്കീർ, ഉ­ന്മേ­ഷ്. "അമൂർത്തതയുടെ അപനിർമ്മാണം അഥവാ ആരിയൽ ഹസ്സൻ". malayal.am. Archived from the original on 2013-01-15. Retrieved 6 ജനുവരി 2013. {{cite web}}: soft hyphen character in |first= at position 2 (help); soft hyphen character in |last= at position 5 (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-20. Retrieved 2012-12-29.
  3. http://us.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897624&contentId=13012715&district=Cochin&BV_ID=@@@
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2013-01-06.

http://malayal.am/node/15754 Archived 2021-01-23 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഏരിയൽ_ഹസൻ&oldid=3802285" എന്ന താളിൽനിന്ന് ശേഖരിച്ചത്