ഏപ്രിൽ 6

തീയതി
(ഏപ്രിൽ 06 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 6 വർഷത്തിലെ 96(അധിവർഷത്തിൽ 97)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
  • 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.
  • 1782 - താക്സിൻ രാജാവിനെ പിന്തുടർന്ന് രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി.
  • 1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.
  • 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
  • 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
  • 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
  • 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
  • 1984 - പോൾ ബിയയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂൺ റിപബ്ലിക്കൻ ഗ്വാർഡ് അംഗങ്ങൾ സർക്കാർ മന്ദിരങ്ങൾ ആക്രമിച്ചു.
  • 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.
  • 2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഏപ്രിൽ_6&oldid=3543849" എന്ന താളിൽനിന്ന് ശേഖരിച്ചത്