ഏണസ്റ്റീന പെരെസ് ബരാഹോണ
ഏണസ്റ്റീന പെരെസ് ബരാഹോണ (വാൽപാറൈസോ നഗരം, 8 ഓഗസ്റ്റ് 1865 - 1951) ചിലി സർവകലാശാലയിലെ വൈദ്യശാസ്ത്രത്തിലെ ആദ്യ വനിതാ വിദ്യാർത്ഥിനികളിൽ ഒരാളെന്ന നിലയിലും എലോയിസ ദിയാസ് ബിരുദം നേടി ദിവസങ്ങൾക്ക് ശേഷം വൈദ്യശാസ്ത്ര ബിരുദം നേടി ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വനിതാ ഫിസിഷ്യൻ എന്ന നിലയിലും അറിയപ്പെടുന്ന ചിലിയൻ ഫിസിഷ്യനും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും ആയിരുന്നു.[1]
വിദ്യാഭ്യാസം
തിരുത്തുകപെരെസ് ബരാഹോണ സെക്കൻഡറി വിദ്യാഭ്യാസം ലെബ്രൂൺ പിനോഷെ സ്കൂളിൽനിന്ന് നേടി. 1883-ൽ ബാച്ചിലർ ഓഫ് ലെറ്റേഴ്സ് ബിരുദം നേടിയ അവർ, അതേ വർഷം തന്നെ വൈദ്യശാസ്ത്ര പഠനം ആരംഭിച്ചു. 1887 ജനുവരിയിൽ, അവൾക്ക് ഫിസിഷ്യൻ, സർജൻ ബിരുദവും പദവിയും ലഭിച്ചു.[2] 1888-ൽ ബെർലിനിലേക്ക് പോയ ബരാഹോണ ഫ്രെഡറിക് വിൽഹെം യൂണിവേഴ്സിറ്റിയിൽ (ഇപ്പോൾ ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ എന്നറിയപ്പെടുന്നു) പ്രവേശിച്ചു. പുരുഷന്മാരോടൊപ്പം അവർ ക്ലാസെടുത്തിരുന്നുവെങ്കിലും മറ്റ് വിദ്യാർത്ഥികൾ അവളെ കാണാതിരിക്കാനായി അഡ്മിനിസ്ട്രേറ്റർമാർ അവർക്കിടയിൽ ഒരു തിരശീല സ്ഥാപിച്ചിരുന്നു.[3][4] യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്രം അഭ്യസിച്ച ആദ്യ വനിതയായിരുന്നു അവർ.[5] രണ്ട് വർഷത്തിന് ശേഷം ഉപരിപഠനനത്തിനായി അവർ ഫ്രാൻസിലെ പാരീസിലേക്ക് പോയി.[6]
കരിയർ
തിരുത്തുക1894-ൽ പെരെസ് ബരാഹോണ ചിലിയിലേക്ക് മടങ്ങിപ്പോയി. സാൻ ബോർജ ഹോസ്പിറ്റലിൽ വൈദ്യശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം നടത്തിയ അവർ പ്രസിഡന്റ് ജോസ് മാനുവൽ ബൽമസെഡയുടെ അഭ്യർത്ഥനപ്രകാരം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുകയും ചെയ്തു.[7] 1910-ൽ യൂറോപ്പിലേക്ക് മറ്റൊരു യാത്ര നടത്തിയ ബരാഹോണ, 1910-ൽ ലീപ്സിഗ് നഗരത്തിൽ തന്റെ പുസ്തകംമായ കോംപെൻഡിയോ ഡി ഗിനെക്കോളോജിയ പ്രസിദ്ധീകരിച്ചു. ജർമ്മനിയിൽ ആയിരിക്കുമ്പോൾ, ബെർലിനിലെ മെഡിക്കൽ അക്കാദമി അവരെ ഒരു ഓണററി അംഗമായി നിയമിച്ചു.[8] തെക്കേ അമേരിക്കയിൽ നിന്ന് ഇത്തരത്തിൽ അംഗമാകുന്ന ആദ്യത്തെ വ്യക്തിയായിരുന്നു അവർ.[9]
തന്റെ കരിയറിലുടനീളം, സ്ത്രീകളുടെ ആരോഗ്യത്തിലും വ്യക്തിശുചിത്വത്തിലും[10] പ്രത്യേക താൽപര്യം കാണിക്കുകയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി വാദിക്കുകയും ചെയ്തു.[11] ഒരു ലക്ചർ സർക്കിൾ, വിമൻസ് ക്ലബ്, ചിലിയൻ റെഡ് ക്രോസ് എന്നിവയുടെ ഭാഗമായിരുന്ന അവർ, കൂടാതെ സർവ്വകലാശാലയിലെ സ്ത്രീകൾക്കായി ഒരു അസോസിയേഷനും സ്ഥാപിച്ചു.[12][13] പൊതുജനാരോഗ്യത്തിലും ശുചിത്വത്തിലുമുള്ള അവരുടെ താൽപ്പര്യവുമായി ബന്ധപ്പെട്ട്, മദ്യപാനത്തെക്കുറിച്ചും അത് ചിലിയക്കാരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും അവർക്ക് ആശങ്കയുണ്ടായിരുന്നു.[14]
അവരുടെ മരണത്തിന് വർഷങ്ങൾക്ക് ശേഷം, എലീന കഫറേനയുടെ ഒരു പ്രസംഗം ഉൾപ്പെടെ, ചിലിയൻ വിമൻസ് യൂണിയൻ (La Unión Chilena De Mujeres) അവരുടെ ബഹുമാനാർത്ഥം ഒരു പ്രത്യേക മീറ്റിംഗ് വിളിച്ചുകൂട്ടി.[15] തെക്കേ അമേരിക്കയിലെ സ്ത്രീകൾക്കായി വൈദ്യശാസ്ത്ര മേഖല തുറന്നുകൊടുത്തതിനും ഫെമിനിസ്റ്റ് വാദത്തിനും അവർ അവളെ ആദരിച്ചു.[16]
അവലംബം
തിരുത്തുക- ↑ Osorio Abarzúa, Carlos G. (March 2019). "[The first chilean female doctors: Eloísa Díaz Insunza and Ernestina Pérez Barahona]". Revista Médica de Chile. 147 (3): 367–371. doi:10.4067/S0034-98872019000300367. ISSN 0717-6163. PMID 31344175.
- ↑ "Ernestina Pérez - Memoria Chilena, Biblioteca Nacional de Chile". www.memoriachilena.gob.cl. Retrieved 2019-10-31.
- ↑ "Ernestina Pérez - Memoria Chilena, Biblioteca Nacional de Chile". www.memoriachilena.gob.cl. Retrieved 2019-10-31.
- ↑ "Ernestina Pérez Barahona, médica | Efemérides". Mujeres con ciencia (in സ്‌പാനിഷ്). 2017-08-08. Retrieved 2019-10-31.
- ↑ "Ernestina Pérez Barahona, médica | Efemérides". Mujeres con ciencia (in സ്‌പാനിഷ്). 2017-08-08. Retrieved 2019-10-31.
- ↑ "Ernestina Pérez Barahona: EL VALIENTE ITINERARIO DE UNA MÉDICO CIRUJANO". Revista de Educación. 2016-05-09. Retrieved 2019-10-31.
- ↑ "Ernestina Pérez Barahona: EL VALIENTE ITINERARIO DE UNA MÉDICO CIRUJANO". Revista de Educación. 2016-05-09. Retrieved 2019-10-31.
- ↑ Parker, William Belmont (1920). Chileans of To-day (Public domain ed.). G. P. Putnam's sons. pp. 496–.
- ↑ "Ernestina Pérez Barahona, médica | Efemérides". Mujeres con ciencia (in സ്‌പാനിഷ്). 2017-08-08. Retrieved 2019-10-31.
- ↑ "Ernestina Pérez - Memoria Chilena, Biblioteca Nacional de Chile". www.memoriachilena.gob.cl. Retrieved 2019-10-31.
- ↑ "Homenaje a la doctora Ernestina Pérez Barahona - Memoria Chilena". Memoria Chilena: Portal (in സ്‌പാനിഷ്). Retrieved 2019-10-31.
- ↑ "Ernestina Pérez Barahona: EL VALIENTE ITINERARIO DE UNA MÉDICO CIRUJANO". Revista de Educación. 2016-05-09. Retrieved 2019-10-31.
- ↑ "Conferencia sobre el alcoholismo : dada en el Club de Señoras - Memoria Chilena". Memoria Chilena: Portal (in സ്‌പാനിഷ്). Retrieved 2019-10-31.