ഏജ് ഓഫ് എംപയേഴ്സ് (വീഡിയോ ഗെയിം)
ഏജ് ഓഫ് എംപയേഴ്സ് ഒരു ചരിത്രാധിഷ്ഠിതമായ റിയൽ ടൈം യുദ്ധതന്ത്ര കമ്പ്യൂട്ടർ കളിയാണ്. എൻസെമ്പിൾ സ്റ്റുഡിയോസ് വികസിപ്പിച്ചെടുത്ത ഈ കളി 1997-ൽ മൈക്രോസോഫ്റ്റാണ് പുറത്തിറക്കിയത്. ഏജ് ഓഫ് എംപയേഴ്സ് ഗെയിം പരമ്പരയിലെ ആദ്യ കളിയാണിത്. ഈ കളിയിൽ ഉപയോക്താവ് ഒരു പുരാതന നാഗരിക ജനവിഭാഗത്തെ വിവിധ കാലഘട്ടങ്ങളിലൂടെ (ശിലായുഗം, ഉപകരണയുഗം, വെങ്കലയുഗം, ഇരുമ്പുയുഗം) നയിക്കുകയാണ് ചെയ്യുന്നത്. 1998-ൽ ഇതിന്റെ കൂട്ടിച്ചേർക്കൽ പതിപ്പായ ഏജ് ഓഫ് എംപയേഴ്സ്: ദ റൈസ് ഓഫ് റോം പുറത്തിറങ്ങി.
Age of Empires
| |
---|---|
വികസിപ്പിച്ചവർ | Ensemble Studios |
പ്രകാശിപ്പിക്കുന്നവർ | Microsoft Game Studios |
രൂപകൽപ്പന | Rick Goodman Bruce Shelley Brian Sullivan |
പരമ്പര | Age of Empires |
യന്ത്രം | Genie |
പതിപ്പ് | 1.0c |
തട്ടകം | Microsoft Windows, Pocket PC (2002), Macintosh |
പുറത്തിറക്കിയത് | October 26, 1997 (Windows) |
തരം | Real-time strategy |
രീതി | Single player, multiplayer (IPX, TCP/IP, Modem, Serial cable connection, GameSpy Arcade (and related websites) |
Rating(s) | ESRB: T (Teen) OFLC: G8+ |
മീഡിയ തരം | CD (1) |
സിസ്റ്റം ആവശ്യകതകൾ | 90 MHz CPU, 16MB RAM, 80MBhard disk space, 1MB GPU[1] |
ഇൻപുട്ട് രീതി | Keyboard, mouse |
10,000 വർഷം നീണ്ടുനിൽക്കുന്നതാണ് കളിയിലെ കാലഘട്ടം. 12 വ്യത്യസ്ത പുരാതന സംസ്കാരങ്ങളേ ഉപയോഗിച്ച് ഇതിൽ കളിക്കുവനാകും. ഓരോന്നും സവിശേഷമായ പ്രത്യേകതകളുള്ളയാണ്. വിഭവങ്ങൾ ശേഖരിക്കുക, പട്ടണങ്ങൾ നിർമ്മിക്കുക, സൈന്യങ്ങളെ പരിശീലിപ്പിക്കുക, ആത്യന്തികമായി ശത്രുക്കളെ തോല്പ്പിക്കുക എന്നിവയാണ് കളിക്കാരന്റെ ലക്ഷ്യങ്ങൾ. ചരിത്രാടിസ്ഥിതിമായ 5 കാമ്പെയിനുകളും ഇതിൽ ഉൾപ്പെടുന്നു.
താരതമ്യേന മികച്ച സ്വീകരണമാണ് ഈ കളിക്ക് ലഭിച്ചത്. ഗെയിം ഓഫ് ദ ഇയർ, കമ്പ്യൂട്ടർ സ്ട്രാറ്റജി ഗെയിം ഓഫ് ദ ഇയർ തുടങ്ങി പല പുരസ്കാരങ്ങളും ഇതിന് ലഭിച്ചു.
അവലംബം
തിരുത്തുക- ↑ "Age of Empires - Technical notes" (in ഇംഗ്ലീഷ്). Microsoft. Retrieved 2008-10-13.