ഏജ് ഓഫ് എംപയേഴ്സ്
കമ്പ്യൂട്ടർ വീഡിയോ ഗെയിം പരമ്പര
എൻസെമ്പിൾ സ്റ്റുഡിയോസ് നിർമിച്ച് മൈക്രോസോഫ്റ്റ് ഗെയിംസ് സ്റ്റുഡിയോസ് പുറത്തിറക്കിയ കമ്പ്യൂട്ടർ വീഡിയോ ഗെയിം പരമ്പരയാണ് ഏജ് ഓഫ് എംപയേഴ്സ്. 1997ലാണ് പരമ്പരയിലെ ആദ്യ കളിയായ ഏജ് ഓഫ് എംപയേഴ്സ് പുറത്തിറങ്ങിയത്. ഈ പരമ്പരയിലെ കളികളിൽ ഉപയോക്താവ് ഒരു ജനവിഭാഗത്തെ വിവിധ കാലഘട്ടങ്ങളിലൂടെ നയിക്കുകയാണ് ചെയ്യുന്നത്, യുഗങ്ങളിലൂടെ മുന്നേറുന്നതോടൊപ്പം പുതിയ ആയുധങ്ങൾ ഉപകരണങ്ങൾ സൈനിക വ്യൂഹങ്ങൾ എന്നിവയിൽ പുരോഗമിക്കുകയും ചെയ്യുന്നു. ഇതിലെ മുഖ്യ പതിപ്പുകൾ ചരിത്രത്തിന് പ്രാധാന്യം നൽകുന്ന റിയൽ-ടൈം സ്ട്രാറ്റെജി വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. കാംപെയിൻ, റാന്റം മാപ് എന്നിങ്ങനെ രണ്ട് തരം കളിരീതികളാണ് ഇവയിൽ പ്രധാനമായും ഉള്ളത്.