ഏകദൈവവിശ്വാസം

(ഏകദൈവവാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ ദൈവശാസ്ത്രത്തിൽ ഏകദൈവവിശ്വാസം എന്നറിയപ്പെടുന്നത്. സെമിറ്റിക് മതങ്ങളായ ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം എന്നിവയുടെ വിശ്വാസസംഹിതയിൽ ഏകദൈവവിശ്വാസത്തിന്‌ പ്രധാന സ്ഥാനമുണ്ട്. ബഹുദൈവവിശ്വാസമാണ്‌ ഇതിന്‌ വിപരീതമായ വിശ്വാസം.

ഏകദൈവവിശ്വാസം പിൻതുടരുന്ന മതങ്ങൾ ഒരു ദൈവത്തിന്‌ ഒന്നിലധികം രൂപങ്ങൾ കൽപിച്ചേക്കാം. ഏകനായ ദൈവത്തിൽ വ്യതിരിക്തമായി പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന ക്രിസ്തുമതത്തിലെ ത്രിത്വവിശ്വാസം ഇതിന്‌ ഉദാഹരണമാണ്‌. എന്നാൽ ജൂതമതം, ഇസ്‌ലാം, യഹോവയുടെ സാക്ഷികൾ എന്നിവയിൽ ദൈവത്തിന്റെ എല്ലാ രീതിയിലുമുള്ള ഏകത്വം അടിസ്ഥാനപരമായുള്ളതാണ്‌.

ഏകദൈവവിശ്വാസത്തിന്റെ രൂപാന്തരങ്ങൾ

തിരുത്തുക
  • Henotheism : ഒന്നിലധികം ദൈവങ്ങളുടെ അസ്തിത്വം അംഗീകരിച്ച് ഒരു ദൈവത്തെ മാത്രം ആരാധിക്കുക
  • Deism : ഈ ലോകത്തിലെ കാര്യങ്ങളിൽ കൈകടത്താത്ത, വ്യക്തിത്വമില്ലാത്ത, ഏക ദൈവത്തിലുള്ള വിശ്വാസം
  • Pantheism : പ്രപഞ്ചം തന്നെ ദൈവമാണ്‌ എന്ന വിശ്വാസം. പ്രകൃതിയിൽ നിന്ന് വിഭിന്നനും പ്രകൃതിക്ക് അതീതനുമായുള്ള ഒരു ദൈവത്തിന്റെ അസ്തിത്വം നിരാകരിക്കുന്നു
  • Panentheism : ഏകദൈവം പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടെന്നും എന്നാൽ കാലത്തിനും അതീതമായി അതിനുപുറത്തും ദൈവത്തിന്‌ അസ്തിത്വമുണ്ട് എന്നുമുള്ള വിശ്വാസം
  • Monistic Theism : Panteism, Panentheism എന്നിവയുടെ മിശ്രണമായി, എന്നാൽ ദൈവത്തിൽ വ്യക്തിത്വം ആരോപിക്കാത്ത, വിശ്വാസം. ഹിന്ദുമതത്തിലെ ദൈവവിശ്വാസം ഇതാണ്‌
  • Substance monotheism : വിവിധ ദൈവങ്ങളുണ്ടെന്നും എന്നാൽ അവയെല്ലാം അടിസ്ഥാനപരമായി ഒരേ അന്തസ്സാരത്തിന്റെ രൂപങ്ങളാണെന്നുമുള്ള വിശ്വാസം
  • ക്രിസ്തുമതത്തിലെ ത്രിത്വവിശ്വാസം

ഇതുകൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏകദൈവവിശ്വാസം&oldid=3539293" എന്ന താളിൽനിന്ന് ശേഖരിച്ചത്