എ ഫാന്റസ്റ്റിക് വുമൺ
സെബാസ്റ്റ്യാൻ ലെലിയോ സംവിധാനം ചെയ്ത് 2017 ൽ ഇറങ്ങിയ ഒരു ചിലിയൻ ചലച്ചിത്രമാണ് എ ഫാന്റസ്റ്റിക് വുമൺ (സ്പാനിഷ്: ഊന മുഹേർ ഫാന്റിയാസ്റ്റിക). 67 ആം ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ ഗോൾഡൻ ബെയറിനായി മത്സരിക്കാൻ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 90 ആം അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ചിലിയൻ എൻട്രിയായി തിരഞ്ഞെടുത്ത ഈ ചിത്രം അക്കാദമി അവാർഡ് കരസ്ഥമാക്കി.[4]
എ ഫാന്റസ്റ്റിക് വുമൺ | |
---|---|
സംവിധാനം | Sebastián Lelio |
നിർമ്മാണം |
|
രചന | Sebastián Lelio Gonzalo Maza |
അഭിനേതാക്കൾ | Daniela Vega Francisco Reyes |
സംഗീതം | Matthew Herbert |
ഛായാഗ്രഹണം | Benjamín Echazarreta |
ചിത്രസംയോജനം | Soledad Salfate |
സ്റ്റുഡിയോ |
|
വിതരണം | Sony Pictures Classics[1] |
റിലീസിങ് തീയതി |
|
രാജ്യം | Chile |
ഭാഷ | Spanish |
സമയദൈർഘ്യം | 104 minutes |
ആകെ | $1.8 million[2][3] |
കഥാസാരം
തിരുത്തുകമറീനയും ഒർലാൻഡോയും കമിതാക്കളും ഭാവിയെക്കുറിച്ചു സ്വപ്നം നെയ്യുന്നവരുമാണ്. മറീന ഒരു യുവതിയായ വിളമ്പുകാരിയും ഗായികയാകാനുള്ള ഉത്കടമായ അഭിവാഞ്ജ മനസ്സിൽകൊണ്ടുനടക്കുന്നവളുമാണ്. അവളേക്കാൾ ഏകദേശം മുപ്പതു വയസ് പ്രായക്കൂടുതലുള്ള ഒർലാൻഡോ, ഒരു അച്ചടി കമ്പനിയുടെ ഉടമയാണ്. ഒരു വൈകുന്നേരം മറീനയുടെ ജന്മദിനം ആഘോഷിച്ചതിനു ശേഷം ഒർലാൻഡോയ്ക്ക് വളരെ ഗുരുതരമായ അസുഖം ബാധിച്ചു. മറീന അയാളെ അടിയന്തര ശുശ്രൂഷയ്ക്കായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും അവിടെ എത്തിയ ഉടൻ അയാൾ മരണമടഞ്ഞു.
കാമുകൻറെ മരണത്തിൽ വിലപിക്കുന്നതിനുള്ള സന്ദർഭം പോലും ലഭിക്കാതെ അവൾ സംശയത്തിൻറെ കരിനിഴലിലായി. ഡോക്ടർമാരും ഓർലാൻഡോയുടെ കുടുംബവും അവളുടെ വാക്കുകൾ ലവലേശം വിശ്വസിക്കുന്നില്ല. അയാളുടെ മരണത്തിൽ മറീനയുടെ പങ്കു കണ്ടെത്തുന്നതിനായി ഒരു ഡിറ്റക്ടീവ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ശവസംസ്കാരത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ഓർലാൻറോയുടെ മുൻഭാര്യം അവളെ വിലക്കിയതിനോടൊപ്പം ഒർലാൻറോയോടൊത്ത് അവൾ താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് അവളെ ഇറക്കിവിടുമെന്ന് ഒർലാൻറോയുടെ മകൻ ഭീഷണിപ്പെടുത്തുകകൂടി ചെയ്തത് എരിതീയിൽ എണ്ണ ഒഴിച്ചതുപോലെയായി. മരീന യഥാർത്ഥത്തിൽ ഒരു ട്രാൻസ്ജെൻറർ യുവതിയായിരുന്നു. ഒർലാൻറോയുടെ കുടുംബത്തിലുള്ള പലർക്കും അവളുടെ ലിംഗ സ്വത്വം അസ്വാസ്ഥ്യജനകമെന്നതുപോലെ മനോവൈലക്ഷ്യമായോ പ്രകൃതിവിരുദ്ധമായോ ആണു തോന്നിയത്. അതിനാൽ മരീന സങ്കീർണ്ണവും ശക്തവും തുറന്ന മനസ്സുമുള്ളവളും മനോഹാരിതയുള്ള ഒരു സ്ത്രീയായി തുടരാനുള്ള തൻറെ അവകാശത്തിനുവേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ്.
അഭിനേതാക്കൾ
തിരുത്തുക- ഡാനിയേല വേഗ - മറീന വിദാൽ
- ഫ്രാൻസിസ്കോ റെയസ് - ഓർലാൻഡോ
- ലൂയിസ് ഗ്നെക്കോ - ഗാബോ
- അലീൻ കുപെൻഹൈം - സോണിയ
- അമ്പാറൊ നൊഗ്വേര - അന്റോണിയ
- നിക്കോളാസ് സാവേദ്ര - ബ്രൂണോ
- ആന്റോണിയ സെഗേർസ് - അലസ്സാൻദ്ര
- ട്രിനിഡാഡ് ഗോൺസാലേസ് - വാൻഡ
- നെസ്റ്റർ കാന്റിലാന - ഗാസ്റ്റോൺ
- അലെഹാൻദ്രോ ഗോയിച്ച് - ഡോക്ടർ
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകഅവാർഡ് | ചടങ്ങിൻറെ തീയതി | വിഭാഗം | സ്വീകർത്താക്കളും നാമനിർദ്ദേശം ചെയ്യപ്പെട്ടവരും | ഫലം | കുറിപ്പ്(കൾ) |
---|---|---|---|---|---|
90 ാം അക്കാദമി അവാർഡ് | 4 മാർച്ച് 2018 | മികച്ച വിദേശ ഭാഷാ സിനിമ | സെബാസ്റ്റ്യാൻ ലെലിയോ | വിജയിച്ചു | |
ബെൽജിയൻ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ | 7 ജനുവരി 2018 | ഗ്രാൻഡ് പ്രിക്സ് | എ ഫാന്റസ്റ്റിക് വുമൺ | നാമനിർദ്ദേശം | [5] |
ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | 18 ഫെബ്രുവരി 2017 | ടെഡി അവാർഡ് - മികച്ച ഫീച്ചർ ഫിലിം | സെബാസ്റ്റ്യാൻ ലെലിയോ | വിജയിച്ചു | [6] |
മികച്ച തിരക്കഥക്കുള്ള സിൽവർ ബെയർ | സെബാസ്റ്റ്യാൻ ലെലിയോ and Gonzalo Maza | വിജയിച്ചു | [7] | ||
ഗോൾഡൻ ബിയർ | സെബാസ്റ്റ്യാൻ ലെലിയോ | നാമനിർദ്ദേശം | |||
കബോർഗ് ഫിലിം ഫെസ്റ്റിവൽ | 18 ജൂൺ 2017 | ഗ്രാന്റ് ജൂറി പുരസ്കാരം | സെബാസ്റ്റ്യാൻ ലെലിയോ | വിജയിച്ചു | [8] |
ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ് | 11 ജനുവരി 2018 | മികച്ച വിദേശ ഭാഷാ സിനിമ | എ ഫാന്റസ്റ്റിക് വുമൺ | നാമനിർദ്ദേശം | [9] |
ഡോറിയൻ അവാർഡ് | 31 ജനുവരി 2018 | മികച്ച വിദേശ ഭാഷാ സിനിമ | എ ഫാന്റസ്റ്റിക് വുമൺ | നാമനിർദ്ദേശം | [10] |
മികച്ച നടി | ഡാനിയേല വേഗ | നാമനിർദ്ദേശം | |||
മികച്ച എൽജിബിറ്റിക്യു ഫിലിം | എ ഫാന്റസ്റ്റിക് വുമൺ | നാമനിർദ്ദേശം | |||
മികച്ച റൈസിംഗ് സ്റ്റാർ | ഡാനിയേല വേഗ | നാമനിർദ്ദേശം | |||
ഗ്ലാഡ് മീഡിയ അവാർഡ് | 12 ഏപ്രിൽ 2018 | മികച്ച ഫിലിം - ലിമിറ്റഡ് റിലീസ് | എ ഫാന്റസ്റ്റിക് വുമൺ | Pending | [11] |
ഗോൾഡൻ ഗ്ലോബ് പുരസ്കാരം | 7 ജനുവരി 2018 | മികച്ച വിദേശ ഭാഷാ സിനിമ | എ ഫാന്റസ്റ്റിക് വുമൺ | നാമനിർദ്ദേശം | [12] |
ഗോയ അവാർഡ്സ് | 3 ഫെബ്രുവരി 2018 | മികച്ച ഐബെറോഅമേരിക്കൻ ഫിലിം | എ ഫാന്റസ്റ്റിക് വുമൺ | വിജയിച്ചു | [13] |
ഹവാന ഫിലം ഫെസ്റ്റിവൽ | 15 ഡിസംബർ 2017 | പ്രത്യേക ജൂറി പുരസ്കാരം | എ ഫാന്റസ്റ്റിക് വുമൺ | വിജയിച്ചു | [14] |
മികച്ച നടി | ഡാനിയേല വേഗ | വിജയിച്ചു | |||
യുനെറ്റ്-യുണൈറ്റഡ് നേഷൻസ് പ്രൈസ് | എ ഫാന്റസ്റ്റിക് വുമൺ | വിജയിച്ചു | [15] | ||
ഇൻഡിപെൻറണ്ട് സ്പിരിറ്റ് അവാർഡ്സ്. | 3 മാർച്ച് 2018 | മികച്ച അന്താരാഷ്ട്ര ഫിലിം | എ ഫാന്റസ്റ്റിക് വുമൺ | വിജയിച്ചു | [16] |
നാഷണൽ ബോർഡ് ഓഫ് റിവ്യൂ | 28 നവംബർ 2017 | മികച്ച അഞ്ച് വിദേശ ഭാഷ സിനിമകൾ | എ ഫാന്റസ്റ്റിക് വുമൺ | വിജയിച്ചു | [17] |
പാം സ്പ്രിംഗ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ | 13 ജനുവരി 2018[18] | സിനി ലാറ്റിനോ ജൂറി - പ്രത്യേക പരാമർശം | എ ഫാന്റസ്റ്റിക് വുമൺ | വിജയിച്ചു | [19] |
ഒരു വിദേശ ഭാഷാ ചിത്രത്തിലെ മികച്ച നടി | ഡാനിയേല വേഗ | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ Hipes, Patrick (9 February 2017). "Sony Classics Picks Up Berlin Competition Pic 'A Fantastic Woman'". Deadline.com. Retrieved 10 February 2017.
- ↑ "Una Mujer Fantástica (A Fantastic Woman)". Box Office Mojo. Archived from the original on 2017-09-16. Retrieved 4 March 2018.
- ↑ "Una Mujer Fantástica". The Numbers. Retrieved 10 November 2017.
- ↑ "Oscars 2018: The list of nominees in full". BBC News. 23 January 2018. Retrieved 23 January 2018.
- ↑ "Grand Prix UCC 2018: cinq finalistes issus de quatre pays, le Cavens à Home". 6néma (in ഫ്രഞ്ച്). 22 December 2017. Archived from the original on 2017-12-23. Retrieved 27 December 2017.
- ↑ "TEDDY AWARD Winners 2017". 17 February 2017. Retrieved 18 February 2017.
- ↑ "Prizes of the International Jury". Berlinale. 18 February 2017. Archived from the original on 2018-02-13. Retrieved 2018-03-05.
- ↑ Fair, Vanity. "Le Festival du Film de Cabourg 2017 a distingué ses lauréats". Retrieved 22 June 2017.
- ↑ "Critics' Choice Awards: 'The Shape of Water' Leads With 14 Nominations". The Hollywood Reporter. 6 December 2017. Retrieved 6 December 2017.
- ↑ "'Call Me by Your Name' Leads Dorian Award Nominations". The Hollywood reporter. 10 January 2018. Retrieved 13 January 2018.
- ↑ "GLAAD Media Awards: The Complete List of Nominees". The Hollywood Reporter. 19 January 2018. Retrieved 28 February 2018.
- ↑ "Golden Globes 2018 Film Nominees Led by 'The Shape of Water' and 'The Post'". Indiewire. 11 December 2017. Retrieved 11 December 2017.
- ↑ AFP (February 3, 2018). ""Una mujer fantástica", gana Goya a mejor película iberoamericana". El Espectador. Retrieved February 7, 2018.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Argentine Drama "Alanis" Takes Best Film Award at the Havana Film Festival". Havana Times. 16 December 2017. Retrieved 17 December 2017.
- ↑ "Collateral Awards of Havana Film Festival Granted". Prensa Latina. 15 December 2017. Retrieved 16 December 2017.
- ↑ "2018 Independent Spirit Award Nominations: 'Get Out' and 'Call Me by Your Name' Dominate". Indiewire. 10 October 2017. Retrieved 14 November 2017.
- ↑ "2017 Award Winners". National Board of Review. Retrieved 27 December 2017.
- ↑ "A Fantastic Woman". Palm Sprigs International Film Society. Retrieved 13 January 2018.
- ↑ "Félicité Garners Palm Springs Accolades". Palm Sprigs Life. 13 January 2018. Retrieved 13 January 2018.